ചെറിയ ടോപ് ധരിച്ച തന്നെ വിമര്‍ശിച്ചവര്‍ക്ക് അതിലും  ചെറിയ ടോപ്പ് ധരിച്ച് മറുപടി നല്‍കി മീര നന്ദന്‍..  ചിത്രങ്ങള്‍ വൈറല്‍..!!

Malayalilife
topbanner
ചെറിയ ടോപ് ധരിച്ച തന്നെ വിമര്‍ശിച്ചവര്‍ക്ക് അതിലും  ചെറിയ ടോപ്പ് ധരിച്ച് മറുപടി നല്‍കി മീര നന്ദന്‍..  ചിത്രങ്ങള്‍ വൈറല്‍..!!

ദിലീപിന്റെ മുല്ല എന്ന ചിത്രത്തിലൂടെ നായികയായി എത്തി നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മീര നന്ദന്‍. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെന്നും ദുബായില്‍ എഫ് എമ്മില്‍ റേഡിയോ ജോക്കിയായി ആയി തിളങ്ങുകയാണ് മീരാനന്ദന്‍. അതേസമയം നാടന്‍ കഥാപാത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ മീരാനന്ദന്‍ ഇപ്പോള്‍ വളരെ സ്റ്റൈലിഷും മോഡേണുമായി മാറിയിരിക്കയാണ്. നേരത്തെ ഷോര്‍ട്ട് ടോപ് ധരിച്ച് നിന്ന മീരയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു. ഇപ്പോള്‍ വിമര്‍ശനങ്ങളെയൊക്കെ കാറ്റില്‍പറത്തി പുത്തന്‍ ചിത്രമാണ് മീര പുറത്തുവിട്ടിരിക്കുന്നത്.

ഗ്രാമീണ വേഷങ്ങളിലൂടെയാണ് മീര നന്ദന്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളികളുടെ അടുത്ത വീട്ടിലെ കുട്ടിയുടെ രൂപവും ഭാവവുമായിരുന്നു മീരയ്ക്ക്. എന്നാല്‍ സിനിമകളില്‍ തിളങ്ങുമ്പോഴാണ് എഫ് എമ്മില്‍ റേഡിയോ ജോക്കിയായി മീര ദുബായിലേക്ക് കുടിയേറിയത്. തന്റെ തീരുമാനം തെറ്റിയില്ലെന്നും സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നും മീര വ്യക്തമാക്കിയിരുന്നു. അതേസമയം ഇപ്പോള്‍ തികച്ചും ദുബായ്ക്കാരിയായി സ്റ്റൈലിഷായിട്ടാണ് മീരയുടെ ജീവിതം. നിരവധി ദുബായ് ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുത്തന്‍ ചിത്രങ്ങളിലെല്ലാം വലിയ മേക്കോവറിലാണ് മീര പ്രത്യക്ഷപെടാറുള്ളത്. അതീവസുന്ദരിയായി മോഡേണ്‍ വസ്ത്രങ്ങളിലാണ് താരം കൂടുതല്‍ പ്രത്യക്ഷപെടാറുള്ളത്. നേരത്തെ മുട്ടൊപ്പം പോലും ഇറക്കമില്ലാത്ത ഒരു ഷര്‍ട്ട് ടോപ്പ് ധരിച്ച ചിത്രം താരം പങ്കുവച്ചതിന് രൂക്ഷ വിമര്‍ശനങ്ങളാണ് നടി നേരിട്ടത്. 

ഇതേതുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കി താരം രംഗത്ത് വന്നിരുന്നു. തന്റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നുവെന്നും അനാവശ്യവിമര്‍ശനങ്ങളാണ് ആളുകള്‍ ഉന്നയിക്കുന്നതെന്നും മീര പോസ്റ്റില്‍ പറയുന്നു. ഇന്ത്യന്‍ വസ്ത്രത്തേയും പാശ്ചാത്യഫാഷനേയും ഒരുപോലെ ബഹുമാനിക്കുന്നന്ന തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ലെന്നാണ് മീര പറഞ്ഞത്.  എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാന്‍ അനുവദിച്ചാല്‍ സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് താരം അവസാനിപ്പിച്ചത്. പിന്നീട് മലയാളികള്‍ക്ക് ബോധിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന മീര വീണ്ടും ചെറിയ വസ്ത്രമണിഞ്ഞുള്ള ചിത്രം പോസ്റ്റ് ചെയ്താണ് സദാചാര ആങ്ങളമാര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ന്യുയോര്‍ക്കില്‍വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് മീര പോസ്റ്റ് ചെയ്തത്. ഇതിലും അതീവ ഗ്ലാമറസായിട്ടാണ് താരമുള്ളത്. നിരവധി പേര്‍ ഇതിനും വിമര്‍ശനകമന്റുകള്‍ ഇടുന്നുണ്ടെങ്കിലും ഇത്രയും ധൈര്യത്തോടെ വീണ്ടും ഇത്തരം വസ്ത്രങ്ങളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യ്ത മീരയുടെ ആര്‍ജ്ജവത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് ചിലര്‍.

 

Read more topics: # actress,# meera nandhan,# latest,# photos
meera nandhan latest photos

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES