നായിക നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് തേജസും മാളവികയും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇപ്പോൾ പെണ്ണുകാണൽ കഴിഞ്ഞ് ചെക്കനെ കാണാൻ പോയതിന്റെ വിശേഷങ്ങൾ പറയുകയാണ് മാളവിക.
"ചെക്കനെക്കാണൽ" എന്ന അടിക്കുറിപ്പോടെയാ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പാലക്കാട് ടു കൊല്ലം വരെയുള്ള യാത്രയാണെന്നും വിഡിയോയിൽ പറയുന്നു. പോയ ചടങ്ങിനെക്കുറിച്ചുള്ള മാളവികയുടെ പ്രതികരണം ഇങ്ങനെ "കല്യാണമൊക്കെയായാലുള്ള തിരക്ക് അറിയാല്ലോ. ഇപ്പോള്‍ നല്ല ഓട്ടത്തിലാണ്. പെണ്ണുകാണലിന് ശേഷം വെറൈറ്റിക്ക് ചെക്കന്റെ വീട്ടിലേക്ക് ഞാനും പോയിരുന്നു. നോര്‍മ്മലി പയ്യന്റെ വീട്ടിലേക്ക് പെണ്ണിന്റെ വീട്ടുകാരാണ് പോവുന്നത്. പെണ്‍കുട്ടി പോവുന്നത് വളരെ കുറവാണ്. ഇപ്പോള്‍ ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി, പെണ്‍കുട്ടിയും ചെറുക്കന്റെ വീട്ടിലൊക്കെ പോയിത്തുടങ്ങിയിട്ടുണ്ട്. അതൊരു നല്ല കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അവിടെ താമസിക്കേണ്ടത് പെണ്‍കുട്ടിയാണല്ലോ.
ഞാന്‍ പോവുകയാണെന്ന് പറഞ്ഞ് പോയതല്ല, തേജസേട്ടന്റെ ഫാമിലിയിലുള്ളവര്‍ പറഞ്ഞു മാളുവും കൂടെ പോരട്ടെ എന്ന്. അങ്ങനെയാണ് ഞാന്‍ പോയത്. അവിടെ ചെറിയൊരു ഫങ്ഷനായിരുന്നു. എന്‍ഗേജ്‌മെന്റൊന്നും ഇല്ലെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. മുഹൂര്‍ത്തവും നാളുമൊക്കെ വായിക്കുമല്ലോ, അങ്ങനെ ചെറിയൊരു ചടങ്ങ് അവിടെ നടന്നു. ഫുഡൊക്കെ കഴിച്ച് ഞങ്ങള്‍ പിരിഞ്ഞു. ചെറുക്കന്റെ വീട്ടിലേക്ക് പോയ നിമിഷങ്ങളൊക്കെ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. വീഡിയോയിൽ അധികം സംസാരിക്കാത്ത തേജസിനെ കാണാം. ഇരുവരും ഒന്നിച്ചായിരുന്നു സദ്യ കഴിച്ചത്. അങ്ങനെ ആ ചടങ്ങ് കഴിഞ്ഞിരിക്കുകയാണ്. കല്യാണനിശ്ചയം കഴിഞ്ഞു. ഇനി ഡയറക്ട് കല്യാണമാണ്. അതിന് മുന്‍പായി കുറേ പണികളുണ്ട്. അതിന്റെയൊക്കെ പരിപാടികളിലാണ്. അതേക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം ഞാന്‍ നിങ്ങളോട് ഷെയര്‍ ചെയ്യുന്നതായിരിക്കും. അടുത്ത വീഡിയോയുമായി ഉടനെത്തുമെന്നും ഈ വീഡിയോ പകര്‍ത്തുന്നത് തേജസാണെന്നും പറഞ്ഞായിരുന്നു മാളവിക സംസാരം അവസാനിപ്പിച്ചത്.
ഇവരുടെ വിവാഹം എത്രയും പെട്ടെന്ന് കാണാൻ കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. അതിൽ ഒരു ശ്രദ്ധേയമായ കമന്റ് ഇങ്ങനെ "പെണ്ണ് ചെറുക്കന്റെ വീട് കാണണം. ഇന്നത്തെ എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ള മാറ്റങ്ങള്‍ വരണം. ചെക്കന് കല്യാണത്തിന് മുന്‍പ് പെണ്ണിന്റെ വീട് കാണാന്‍ വരാം. പക്ഷേ, പെണ്ണ് വലതുകാല്‍ വെച്ചേ ചെറുക്കന്റെ വീട്ടില്‍ കയറാവൂ എന്നൊക്കെയുള്ള മണ്ടന്‍ വിശ്വാസങ്ങള്‍ മാറണം. പെണ്ണായാലും ചെറുക്കാനായാലും പങ്കാളിയുടെ വീടും ചുറ്റുപാടും ആള്‍ക്കാരെയുമൊക്കെ നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് അറേഞ്ച്ഡ് മാര്യേജാണെങ്കില്‍" എന്നതായിരുന്നു.