കസ്തൂരിമാനിലെ കല്ലുമോളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം; മിനിസ്‌ക്രീനിലെത്തിയത് റിയാലിറ്റി ഷോയിലൂടെ; ചെറിയ കുട്ടി ആയതിനാല്‍ വിവാഹാലോചനകള്‍ വരാറില്ല; വിശേഷങ്ങള്‍ പങ്കുവച്ച് കൃഷ്ണ പ്രിയ

Malayalilife
topbanner
 കസ്തൂരിമാനിലെ കല്ലുമോളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം; മിനിസ്‌ക്രീനിലെത്തിയത് റിയാലിറ്റി ഷോയിലൂടെ; ചെറിയ കുട്ടി ആയതിനാല്‍ വിവാഹാലോചനകള്‍ വരാറില്ല; വിശേഷങ്ങള്‍ പങ്കുവച്ച് കൃഷ്ണ പ്രിയ

സ്തൂരിമാനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കഥാപാത്രമാണ് കല്ലുമോള്‍. നായികയായ കാവ്യയുടെ കുഞ്ഞനുജത്തി കല്ലുമോളായി വേഷമിടുന്നത് കൃഷ്ണപ്രിയയാണ്. തൃശൂര്‍ സ്വദേശിയായ കൃഷ്ണ പ്രിയ ഏഷ്യെനെറ്റിലെ റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്‌ക്രിനിലെത്തുന്നത്. സീരിയലില്‍ ഏറ്റവും ചെറിയ കുട്ടിയായിട്ടാണ് വേഷമിടുന്നതെങ്കിലും തന്റെ ചേച്ചി കാവ്യയെക്കാള്‍ പ്രായത്തില്‍ മൂത്തത് താനാണെന്ന് കൃഷ്ണപ്രിയ തുറന്നുപറഞ്ഞത് വൈറലാകുകയാണ്. ഒപ്പം മറ്റ് വിശേഷങ്ങളും കൃഷ്ണപ്രിയ പങ്കുവയ്ക്കുന്നു.

കസ്തൂരിമാനിലെ എല്ലാവരുടെയും പ്രിയങ്കരിയാണ് കല്ലുമോള്‍. കലാക്ഷേത്രയിലെ ഏറ്റവും ചെറിയ കുട്ടിയായ കാലു വയ്യാത്ത കല്ലുമോള്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും ഒരു നോമ്പരമാണ്. എന്നാല്‍ തന്റെ വൈകല്യത്തില്‍ ലവലേശം ദുഖമില്ലാതെ കലാക്ഷേത്രയില്‍ എല്ലാവര്‍ക്കും ഊര്‍ജ്ജം പകരുന്ന ആളാണ് കല്ലുമോള്‍ എന്ന കഥാപാത്രം. താന്‍ ഈ സീരിയലിലേക്ക് എത്തിയത് എങ്ങനെയെന്നും തന്റെ വിശേഷങ്ങളും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

തൃശൂര്‍ സ്വദേശിയായ കൃഷ്ണപ്രിയ ഏഷ്യാനെറ്റിലെ ന്യുഫേസ് ഹണ്ട് റിയാലിറ്റി ഷോ ആയ താരോദയത്തിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്. ഇതില്‍ വിജയിച്ച കൃഷ്ണപ്രിയയേ തേടി കല്ലുമോളാകാനുളള ഭാഗ്യം എത്തുകയായിരുന്നു. നടി പ്രവീണയുടെ മകളായി അഭിനയിക്കാനാണ് എന്നറിയിച്ചതോടെ താന്‍ ത്രില്ലിലായെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഡിഗ്രിയും സോഫ്‌റ്റ്വെയറില്‍ ഡിപ്ലോമയും കഴിഞ്ഞാണ് കസ്തൂരിമാനിലേക്ക് താരം എത്തിയത്.

തുടക്കത്തില്‍ ഊമയായ ഒരു കാരക്ടറായിട്ടാണ് കല്ലുമോളെ വിഭാവനം ചെയ്തിരുന്നത്. പിന്നീടാണ് കാലു വയ്യാത്ത കുട്ടി മതിയെന്ന് തീരുമാനിച്ചത്. അതിനാല്‍ ഡയലോഗ് എല്ലാം ഉണ്ടെന്ന സന്തോവും കൃഷ്ണപ്രിയയ്ക്കുണ്ട്. കസ്തൂരിമാന്‍ സെറ്റിലില്‍ എല്ലാവരും ഒരു കുടുംബം പോലെയാണെന്നാണ് കൃഷ്ണ പ്രിയ പറയുന്നത്. പ്രവീണചേച്ചി നല്ല സപ്പോട്ടാണ്. സീരിയലില്‍ മുത്തച്ഛനായി അഭിനയിക്കുന്ന നടന്‍ രാഘവനുമായും നല്ല ബന്ധം തന്നെയാണ്. തന്റെ മുത്തച്ഛന്‍ എന്ന് തന്നെയാണ് രാഘവനെ പറ്റി കൃഷ്ണപ്രിയ പറയുന്നത്. 

സെറ്റ് വളരെ രസകരമാണ്. സീരിയലിലെ പെണ്‍കുട്ടികളില്‍ എല്ലാവരും ഒരേ പ്രായക്കാരാണ് എന്നു പറയുന്ന കൃഷ്ണപ്രിയ ഒരു രഹസ്യവും പങ്കുവയ്ക്കുന്നുണ്ട്. സീരിയലില്‍ മൂത്ത ചേച്ചിമാരായ റബേക്കയെയും കീര്‍ത്തിയെക്കാളും പ്രായക്കൂടുതല്‍ തനിക്കാണെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. എല്ലാവരുടെയും വിചാരം ഞാന്‍ ചെറിയ കുട്ടി ആണെന്നാണ്. സൈസ് ഇല്ലെന്നേ ഉള്ളു തനിക്ക് പ്രായമുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കുറേപേരുടെ വിചാരം കാലു വയ്യാതെ കുട്ടിയാണെന്നാണ് എന്നും അതിന്റെ സഹതാപമൊക്കെ കിട്ടാറുണ്ടെന്നും കൃഷ്ണപ്രിയ വ്യക്തമാക്കുന്നു.

അച്ഛനും അമ്മയും ചേട്ടനുമാണ് കൃഷ്ണപ്രിയുടെ കുടുംബം. പ്രണയമൊന്നുമുണ്ടായിട്ടില്ലെന്നും കാഴ്ചയില്‍ ചെറിയ കുട്ടി ആയതിനാല്‍ തന്നെ കല്യാണ ആലോചനകള്‍ എത്താറില്ലെന്നും താരം ചിരിയോടെ പറയുന്നു. സോഷ്യല്‍മീഡിയയില്‍ താന്‍ സജീവമല്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്  ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അക്കൗണ്ട് ഉള്ളത്. അത് തന്നെ റെബേക്ക നിര്‍ബന്ധിച്ചത് കൊണ്ടാണെന്നും കല്ലുമോള്‍ പറയുന്നു. ഇടയ്ക്ക് വന്ന് ഓരോ പോസ്റ്റ് ഇടുകയാണ് ആകെ ചെയ്യുന്നത്. ഒന്നിനു റിപ്ലൈ കൊടുക്കാത്തിനാല്‍ തന്നെ എല്ലാവരും തനിക്ക് ജാഡയുണ്ടൊയെന്നാണ് ചോദിക്കുന്നതെന്നും സങ്കടത്തോടെ പറയുന്ന കൃഷ്ണപ്രിയയുടെ ലക്ഷ്യം സിനിമയാണ്.

Kasthooriman fame Krishnapriya Kallumol open ups

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES