എന്താന്ന് നോക്ക്..! ജീവാാ ഒരു സെല്‍ഫി കിട്ട്വോ? അമ്പലത്തിലെത്തിയ ജീവയെ വളഞ്ഞ് ആരാധകര്‍

Malayalilife
topbanner
എന്താന്ന് നോക്ക്..! ജീവാാ ഒരു സെല്‍ഫി കിട്ട്വോ? അമ്പലത്തിലെത്തിയ ജീവയെ വളഞ്ഞ് ആരാധകര്‍

ഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രം ജീവയെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളായ കാവ്യയ്ക്കും ജീവയ്ക്കും ഏറെ ആരാധകരമാണ് ഉള്ളത്. ഇപ്പോള്‍ ഒരു സുഹൃത്തിനൊപ്പം പുറത്തേക്ക് പോയപ്പോഴുണ്ടായ സംഭവങ്ങളുടെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജീവ.

കോഴിക്കോട് ചാലപ്പുറമാണ് ശ്രീറാമിന്റെ വീട്. ശ്രീറാം വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. വന്ദിത ഭാര്യയും വിസ്മയ മകളുമാണ്. ഇപ്പോള്‍ അടുത്ത സുഹൃത്തിനൊപ്പം പുറത്തുപോകുമ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തിനൊപ്പം പോയപ്പോള്‍ ആദ്യമായിട്ടാണ് ഒരു ജീവ്യ എഫക്ട്റ്റ് എന്നാണ് താരം പറയുന്നത്. ഒരു അമ്പലത്തില്‍ എന്നു തോന്നുന്ന വീഡിയോ ആണ് ശ്രീറാം പോസ്റ്റ് ചെയ്തത്. സുഹൃത്തുകള്‍ നില്‍ക്കുമ്പോള്‍ പലരും വന്ന് ജീവയോട് സെല്‍ഫി ചോദിക്കുന്നതും ഒരു പുഞ്ചിരിയോടെ ആരെയും മുഷിപ്പിക്കാതെ നടന്‍ സെല്‍ഫികള്‍ക്കായി പോസ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. സുഹൃത്താണ് വീഡിയോ പകര്‍ത്തിയതെന്നാണ് മനസിലാകുന്നത്. അവരുടെ കളിയാക്കലുകളും സംസാരവും വീഡീയിയോയില്‍ കാണാം. രസകരമായ വീഡിയോ കാണാം.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES