Latest News

കറുത്തമുത്ത് സീരിയല്‍ നടി തെലുങ്ക് സീരിയലില്‍ സജീവം; പ്രേമി വശ്വനാഥിന്റേയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ അറിയാം

Malayalilife
കറുത്തമുത്ത് സീരിയല്‍ നടി തെലുങ്ക് സീരിയലില്‍ സജീവം; പ്രേമി വശ്വനാഥിന്റേയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ അറിയാം

കറുത്തമുത്ത് സീരിയലിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന നടിയാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്തിലെ ടൈറ്റില്‍ റോളിലാണ് പ്രേമി ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് സീരിയലില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷ ആയെങ്കിലും അവതാരകയുടെ റോളിലും മറ്റും പ്രേമി തിളങ്ങി. ഇപ്പോള്‍ മലയാളത്തില്‍ കാണാറില്ലെങ്കിലും പ്രേമി അന്യഭാഷാ സീരിയലുകളില്‍ തിളങ്ങുകയാണ്. നമ്മുക്കിനി പ്രേമിയുടെ ചില വിശേഷങ്ങള്‍ അറിയാം.

കറുത്തമുത്ത് സീരിയലിലേക്ക് അപ്രതീക്ഷിതമായിട്ടാണ് പ്രേമി എത്തിച്ചേരുന്നത്. കേന്ദ്രകഥാപാത്രത്തെയാണ് സീരിയലില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത്. ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ആളാണ് പ്രേമി. സഹോദരനുമൊത്ത് കല്യാണ വീഡിയോ എടുക്കാനൊക്കെ പോയിട്ടുള്ള ആളാണ് സീരിയലില്‍ എത്തുമുമ്പുള്ള പ്രേമി. കറുത്തമുത്തില്‍ ഒരു കുട്ടിയുടെ അമ്മയായി അഭിനയിച്ചെങ്കിലും ഇപ്പോള്‍ വെറും 26 വയസാണ് നടിക്കുള്ളത്. കറുത്ത മുത്തില്‍ നിന്നും ഇടയ്ക്ക് നടി അപ്രത്യക്ഷ ആയതിന് ശേഷം മറ്റൊരു പെണ്‍കുട്ടിയാണ് കറുത്തമുത്തിന്റെ റോള്‍ ചെയ്തത്. ഇതിന്റെ പേരില്‍ പ്രേമിയും സീരിയലിന്റെ സംവിധായകനും തമ്മില്‍ ഒട്ടെറെ വാഗ്വാദങ്ങള്‍ നടന്നിരുന്നു. സീരിയലില്‍ നിന്നും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നാണ് പ്രേമി ആരോപിച്ചത്.

ഒരു കാലത്ത് താന്‍ സജീവമായ സീരിയലായിരുന്നു കറുത്ത മുത്തെന്നും പിന്നിട് താനും ഉണ്ടാവേണ്ട രംഗങ്ങള്‍ മനപ്പൂര്‍വം വെട്ടിമാറ്റി രണ്ടു മാസം പണിയൊന്നും തരാതെ വെറുതേയിരുത്തിയെന്നും പ്രേമി ആരോപിച്ചു. ഇങ്ങനെ വെറുതെയിരുന്നപ്പോള്‍ ഫ്ലവേഴ്സ് ചാനലില്‍ തുടങ്ങിയ കുട്ടിക്കലവറ എന്ന കുട്ടികളുടെ പ്രോഗ്രാമില്‍ അവതാരകയാവാന്‍ അവസരം കിട്ടി. താല്‍കാലികമായി ആ പ്രോഗ്രാമില്‍ വേറെ സീരിയല്‍ തിരക്കുകള്‍ ഒന്നും ഇല്ലാതിരുന്ന താന്‍ ജോയിന്‍ ചെയ്യുകയായിരുന്നുവെന്നും ഇതറിഞ്ഞ കറുത്ത മുത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ കാരണം പറഞ്ഞു തന്നെ ഒഴിവാക്കിയ കാര്യം അറിയിക്കുകയായിരുന്നു എന്നുമാണ് പ്രേമി പറഞ്ഞത്. എന്നാല്‍ 25 എപിസോഡില്‍ മാറ്റേണ്ട പ്രേമി 300 വരെ എത്തിയത് അവരുടെ ഭാഗ്യം കൊണ്ടാണെന്നുമാണ് സംവിധായകന്‍ പ്രതികരിച്ചത്. തുടര്‍ന്ന് മൂന്നുമണിയെന്ന സീരിയലില്‍ വേഷമിട്ടെങ്കിലും ഇപ്പോള്‍ പ്രേമിയെ മലയാളത്തില്‍ കാണാനില്ല. എന്നാല്‍ തെലുങ്കില്‍ കാര്‍ത്തികദീപം എന്ന സീരിയലില്‍ താരം സജീവമാണ് ഇപ്പോഴും. പ്രേമിയുടെ കല്യാണം കഴിഞ്ഞതും അധികമാരും അറിഞ്ഞിട്ടില്ല. പ്രമുഖ ജ്യോതിഷിയാണ് പ്രേമിയുടെ ഭര്‍ത്താണ് വിനീത് ഭട്ട് തന്ത്രി. 


 

About Karuthamuthu serial actress Premi Vishvanaath

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES