Latest News

കല്ലട ബസ്സിനെ പിന്തുടര്‍ന്ന് തടഞ്ഞ അനുഭവം വിവരിച്ച് ജോമോള്‍ ജോസ്ഥിന്റെ പോസ്റ്റ്; പോസ്റ്റിനൊപ്പമുളള സ്റ്റൈലിഷ് ചിത്രം എന്തിനെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

Malayalilife
 കല്ലട ബസ്സിനെ പിന്തുടര്‍ന്ന് തടഞ്ഞ അനുഭവം വിവരിച്ച് ജോമോള്‍ ജോസ്ഥിന്റെ പോസ്റ്റ്; പോസ്റ്റിനൊപ്പമുളള സ്റ്റൈലിഷ് ചിത്രം എന്തിനെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

ഫേസബുക്കിലെ ഞരമ്പന്മാര്‍ക്കെതിരെ തുറന്നെഴുത്ത് നടത്തിയ ശ്രദ്ധേയമായ താരമാണ്  ജോമോള്‍ ജോസഫ്. ജോമോളുടെ ശരീരം കണ്ട് പലരും അശ്ലീല സംഭാഷണങ്ങളും സന്തേശങ്ങളും അയച്ചു എന്നായിരുന്നു ജോമോളുടെ പരാതി. എന്നാല്‍ പിന്നീട് ജോമോള്‍ക്ക് ഈ കുറിപ്പിന്റെ പേരില്‍ നിരവധി ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു. കല്ലട ബസില്‍ നിന്ന് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പുമായി വീണ്ടും ജോമോള്‍ എത്തിയിരിക്കുന്നത്. നല്ല ഉദ്ദേശത്തോടെ താന്‍ ഇട്ട പോസ്റ്റാണെങ്കിലും അതിന്റെ കൂടെ പങ്കുവച്ച ചിത്രമാണ് ട്രോളന്മാര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. വിഷയവുമായി യാതൊരു ബന്ധവുമമില്ലാത്ത ചിത്രം പങ്കുവച്ചതിന്റെ പേരില്‍ ജോമോള്‍ വീണ്ടും േേട്രാളുകള്‍ ഏറ്റുവാങ്ങുകയാണ്.

ഒരുവര്‍ഷം മുമ്പ്  കല്ലടബസില്‍ നിന്ന് എറണാകുളം കുണ്ടന്നൂരില് വച്ച് തനിക്കുണ്ടായ അനുഭവം പങ്കുവച്ചാണ് ജോമോള്‍ ജോസഫ് ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. ഫാമിലിയായി പോയ തങ്ങളുടെ ബൈക്കിനെ കല്ലട ബസ് ഇടിക്കാതെ ഭാഗ്യം കൊണ്ട തങ്ങള്‍ രക്ഷപ്പെട്ട കുറിപ്പാണ് ജോമോള്‍ പങ്കുവച്ചത്. 

കുണ്ടന്നൂരില്‍ നിന്നും വൈറ്റില ഗോള്‍ഡ് സൂക്കില്‍ സിനിമക്കായി സ്‌കൂട്ടറില്‍ പോകുകയാരിന്നെന്നും ഭര്‍ത്താവും മകനുമൊപ്പം സഞ്ചരിക്കുമ്പോഴാണ് തനിക്ക് ദുരനുഭവം സംഭവിച്ചതെന്നും ജോമോള്‍ പറയുന്നു. പിന്നീട് പിന്തുടര്‍ന്ന് ബസിനെ ഓവര്‌ടേക്ക് ചെയ്ത് ബസ് തടഞ്ഞപ്പോഴും ഡ്രൈവറിലില്‍ നിന്നും കണ്ടക്ടറില്‍ നിന്നും കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് നേരിടേണ്ടി വന്നതെന്നും ജോമോള്‍ പറയുന്നു. അന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്നും ജോമോള്‍ പറഞ്ഞു നിര്‍ത്തുന്നു. സംഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പൊക്കെ ഇട്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. എന്നാല്‍ ഇത്രയും സീരിയസായ ഒരു ദുനുഭവത്തിന്റെ കുറിപ്പില്‍ ജോമോള്‍ പങ്കുവച്ചത്. പാറപ്പുറത്ത് കണ്ണാടിയെക്കെ വെച്ച് സ്റ്റൈലിഷായി ഇരിക്കുന്ന ഒരു ചിത്രമായിരുന്നു. അസ്ഥാനത്ത് ഈ ചിത്രം പങ്കുവച്ചത് എന്തിനാണെന്ന് ചോദ്യമുയര്‍ത്തി ട്രോലന്മാരും രംഗത്തെത്തുകയും ചെയ്തു. 

 

രസരകരമായ കമന്റുകള്‍ ഉയര്‍ന്നതോടെ പിന്നീട് ട്രോലന്മാരും നിരനരിയായി എത്തി കമന്റുകള്‍ തുരുകയായിരുന്നു. കല്ലടയുടെ കാര്യം പറയുമ്പോള്‍ കല്ലിന്മേല്‍ ഓന്തിരിക്കുന്ന ചിത്രം എന്തിനാണെന്നും . കുറിപ്പും താഴെയുള്ള ചിത്രവും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും ഉയരുന്നു കമന്റുകള്‍. കല്ലട എന്ന് ഉപമിക്കാനാണോ കല്ലിന്മേല്‍ അടയിരിക്കുന്നതെന്നും മറ്റൊരു കമന്റ്ും എത്തി കമന്റുകളോട് പ്രതികരിക്കാനും ജോമോള്‍ തയ്യാറായില്ല. മുന്‍പ് തന്റെ സെക്‌സിയായ ചിത്രം ഫേസബുക്കില്‍ പോസ്റ്റ് ചെയതതിന്റ പേരില്‍ ചിലര്‍ ആശ്ലീല ചുവയോടെ സംസാരിച്ചെന്നും സന്ദേശമയച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജോമോള്‍ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയത്. എന്നാല്‍ സ്ത്രീകളടക്കമുള്ളവര്‍ ജോമോളെ ട്രോളി രംഗത്തെത്തിയതോടെ സംഗതി കൈവിട്ട് പോകുകയായിരുന്നു. എന്തായാലും ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിടാതെ പിന്തുടരുകയാണ് ട്രോളന്മാര്‍.

 

Read more topics: # Jomol Joseph,# facebook post
Jomol Joseph facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES