പരമ്പരകളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അഭിനേത്രിയാണ് പ്രീത പ്രദീപ്. മൂന്നുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അമ്മുവിന്റെ അമ്മ എന്ന സീരിയലില്‍ പോസ്റ്റീവ് ടച്ചുളള കഥാപാത്രമായും പ്രീത തിളങ്ങിയിരുന്നു. ടമാര്‍ പഠാര്‍ എന്ന പരിപാടിയിലാണ് പ്രീത ഇപ്പോള്‍ പങ്കെടുക്കുന്നത്. പ്രീത വിവാഹിതയാകുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നുവെങ്കിലും ടമാര്‍ പഠാറിന്റെ വേദിയില്‍ വച്ചാണ് പ്രീത തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രീതയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
വിവാഹിതയാവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ടമാര്‍ പഠാറിനിടയില്‍ വെച്ചായിരുന്നു പ്രീത ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പ്രീതയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് പ്രീത ശ്രദ്ധിക്കപ്പെട്ടത്.
അവതാരകയായാണ് പ്രീത ടെലിവിഷനില്‍ തുടക്കം കുറിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ പരസ്പരത്തിലൂടെയായിരുന്നു അഭിനയത്തിലേക്കുളള താരത്തിന്റെ തുടക്കം. എന്നാല്‍ മൂന്നുമണിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. മികച്ച സ്വീകാര്യത ലഭിച്ച പരമ്പരയില്‍ പ്രീതയുടെ നെഗറ്റീവ് കഥാപാത്രത്തിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പിന്നീട് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ വേഷമിടാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും പ്രീത തെളിയിച്ചിരുന്നു. സീരിയല്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്ന പരിപാടിയായ ടമാര്‍ പഠാറില്‍ താരത്തിന്റെ നൃത്തങ്ങളുമുണ്ടാവാറുണ്ട്. ടെലിവിഷനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും പ്രീത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അലമാര, എന്ന് നിന്റെ മൊയ്തീന്‍, സണ്‍ഡേ ഹോളിഡേ, വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ തുടങ്ങിയ സിനിമകളില്‍ പ്രീത ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വിവേക് വി നായരാണ് പ്രീതയെ ജീവിതസഖിയാക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നോബി, നെല്‍സണ്‍, മൃദുല വിജയ്, തന്‍വി തുടങ്ങിയ താരങ്ങളും പ്രീതയ്ക്ക് ആശംസ നേരാനെത്തിയിരുന്നു. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.