മലയാള സിനിമയിലെ തിളങ്ങി നിന്ന നടിമാരിൽ ഒരാളായിരുന്നു കാർത്തിക.അഭിനയം, നൃത്തം, കഥകളി തുടങ്ങിയ കലാ മേഖലകളിൽ കഴിവുതെളിയിച്ച കാർത്തിക കേവലം കുറഞ്ഞ വർഷത്തെ അഭിനയം കൊണ്ട് തന്നെ ഇക്കാലമത്രയും പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്ന കഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്.ഒരു കാലത്ത് മോഹൻലാൽ-കാർത്തിക ജോഡികൾ മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. വിവാഹത്തോടെയാണ് സിനിമയിൽ നിന്നും വിട്ടുനിന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ മെയ് 24-ന് നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പഴയകാല നായികയെ ഏറെ കാലത്തിന് ശേഷം കണ്ട സന്തോഷത്തിലാണ് ആരാധകർ.സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റായ രഞ്ജു രഞ്ജിമാർ ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വധുവിന് മേക്കപ്പ് ചെയ്തത് രഞ്ജുവായിരുന്നു.
1984 ൽ ഒരു പൈങ്കിളി കഥ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നു കാർത്തിക ആദ്യമായി അഭിനയിക്കുന്നത്. ശേഷം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. കരിയിലക്കാറ്റ് പോലെ, ഉണ്ണികളെ ഒരു കഥ പറയാം, താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ കാർത്തിക നായികയായിട്ടെത്തി. കൂടുതൽ സിനിമകളും മോഹൻലാലിനൊപ്പം നായികയായിട്ടായിരുന്നു. ആവണിക്കുന്നിലെ കിന്നരി പൂക്കൾ എന്ന ചിത്രത്തിലായിരുന്നു അവസാനമായി കാർത്തിക അഭിനയിച്ചത്. ഡോക്ടർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്.