Latest News

ഫോട്ടോ എടുക്കുന്നതിനിടെ അപകടം..! സ്വാതിക്ക് കുഞ്ഞിനെ നഷ്ടമാകുമോ..! സീതയെ രക്ഷിക്കുന്നത് സ്വാതി.!

Malayalilife
ഫോട്ടോ എടുക്കുന്നതിനിടെ അപകടം..! സ്വാതിക്ക് കുഞ്ഞിനെ നഷ്ടമാകുമോ..! സീതയെ രക്ഷിക്കുന്നത് സ്വാതി.!

ഷ്യാനെറ്റില്‍ ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് സീതാകല്യാണം. സഹോദരിമാരുടെ കഥപറയുന്ന സീരിയല്‍ ഇപ്പോള്‍ പുതിയ വഴിത്തിരിവിലാണ്. സീത സത്യങ്ങള്‍ മനസ്സിലാക്കിയതോടെ സീതയെ വകവരുത്താനുളള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് രാജേശ്വരി  ദേവി. സീതയെ  റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ തളളിയിട്ട് കൊല്ലാന്‍ ശ്രമിക്കുന്നതാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്. രാജേശ്വരി വിളിക്കുന്നുവെന്ന് പറഞ്ഞ് രാജേശ്വരിയെ കാണാന്‍ വേണ്ടി സീതയെ ആ സ്വിമ്മിങ് പൂളിന്റെ അടുത്ത് നിര്‍ത്തിയിട്ട് കല്യാണ്‍ അങ്ങോട്ട് പോകുകയാണ്. ആ സമയം നോക്കി രാജേശ്വരി ഏര്‍പ്പാടാക്കിയ ആ വാടക കൊലയാളി സീതയെ സ്വിമ്മിങ് പൂളിലേക്ക് തളളിയിടുകയാണ്. കൂടെ അയാളും സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടുന്നു. സീതയെ കൊല്ലാനായി ശ്രമിക്കുന്നു. സീത നിലവിളിക്കുകയും ചെയ്യുന്നു. നിലവിളി ശബ്ദം  കേട്ട് കല്യാണ്‍ തിരികെ വരുന്നു. കല്യാണ്‍ വരുന്നത് കണ്ട വാടക കൊലയാളി അവിടെ നിന്നും ഇറങ്ങി ഓടുന്നു. സീത അപകടത്തിലാണെന്ന്  മനസ്സിലാക്കിയ കല്യാണ്‍ സീതയെ അവിടെ നിന്നും രക്ഷിച്ച് മുറിയിലേക്ക് കൊണ്ടു പോകുന്നു.  സീതയെ അയാള്‍ കൊന്നു കാണും എന്ന് ആലോചിച്ച് സന്തോഷിച്ച് നില്‍ക്കുന്ന രാജേശ്വരി കല്യാണ്‍ സീതയെ കൊണ്ടു വരുന്നത് കണ്ടതോടെ ഞെട്ടുന്നു. സീതയെ ആരോ അപകടപ്പെടുത്താന്‍ നോക്കിയെന്നും ഉണ്ടായ  സംഭവങ്ങളും കല്യാണ്‍ സീതയോട് പറയുന്നു. അത് കേട്ട  സ്വാതി കരയുകയാണ്. എന്നാല്‍ തനിക്ക് ഒന്നും സംഭവിച്ചിട്ടി്‌ലെന്ന് പറഞ്ഞ് സീത അവളെ ആശ്വസിപ്പിക്കുന്നു. കൂടാതെ തനിക്ക് സുകേഷ് എന്നയാളെ തല്ലേണ്ടി വന്ന സാഹചര്യവും  സീത പറയുന്നു. 

മുഖം മൂടി ധരിച്ചിരുന്ന കൊണ്ട് തനിക്ക് ആളെ മനസ്സിലായില്ലെന്നും അത് അയാള്‍ തന്നെയാകുമെന്നും സീത പറയുന്നു.ആ അവസരം മുതലാക്കി അയാള്‍ തന്നെയാകും ആക്രമിച്ചതെന്ന് രാജേശ്വരി ദേവി എല്ലാവരേയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ അത് പോലീസില്‍ അറിയിക്കണം എന്ന് പറഞ്ഞ് റിസോര്‍ട്ട് മാനേജറെ കാണാന്‍ പോകുന്നു രാജേശ്വരി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. കല്യാണ്‍ മാനേജരോട് സംഭവിച്ചതെല്ലാം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് പുറത്തറിയിക്കരുതെന്നാണ് മാനേജര്‍ കല്യാണിനോട് ആവശ്യപ്പെടുന്നത്. രാജേശ്വരിയും നിര്‍ബന്ധിക്കുന്നതോടെ കല്യാണ്‍ പോലീസിനെ അറിയിക്കുന്നതില്‍ നിന്നും പിന്മാറുന്നു. തുടര്‍ന്ന് രാജേശ്വരി ദേവി കൊലയാളിയെ വിളിച്ച് സംസാരിക്കുന്നു. സീതയെ കൊല്ലാനുളള ശ്രമം പരാജയപ്പെട്ടതിനു രാജേശ്വരി ദേവി അയാളെ വഴക്കു പറയുന്നു. എന്നാല്‍ കല്യാണ്‍ എപ്പോഴും സീതയോടൊപ്പം ഉളളതിനാല്‍ കൊല്ലാന്‍ പ്രയാസമാണെന്നും ഇല്ലെങ്കിലും കല്യാണിനെയും എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നും കൊലയാളി പറയുന്നു. എന്നാല്‍ കല്യാണ്‍ തന്റെ മകനാണെന്നും അവന് ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്നും അയാളോടു പറയുന്നു. പിന്നീട് കപ്പിള്‍ ഫോട്ടോസ് എടുക്കണം എന്ന ആഗ്രഹവുമായി സീതയ്ക്കരില്‍ സ്വാതിയും അജയ്യും എത്തുന്നതാണ് കാണിച്ചത്. എന്നാല്‍ ഭയം കൊണ്ട് സീത പോകാതിരിക്കുകയും ഫോട്ടോ എടുക്കാനായി കല്യാണ്‍ പോകുകയും ചെയ്യുന്നു. ഇതിനിടെ പുറത്ത് ചുറ്റികാണാന്‍ ഇറങ്ങിയ സീതയെ കൊല്ലാനായി കൊലയാളിയെ രാജേശ്വരി വിളിച്ചു വരുത്തുന്നതും അയാള്‍ സീതയെ കൊല്ലാനായി തോക്കുമായി എത്തുന്നതുമാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. എന്നാല്‍ ഇത്തവണ സീതയ്ക്ക് അപകടം സംഭവിക്കുമോ എന്നുമുളള ആകാംഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ഇത്തവണ കല്യാണ്‍ അടുത്തില്ലാത്തതും അതിന് കാരണമാണ്. സീത കൊലയാളിയുടെ തോക്കിനിരയാകുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ഇത്തവണയും സീതയെ രക്ഷിക്കാന്‍ കല്യാണ്‍ എത്തുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സീതയെ ഒറ്റയ്ക്കാക്കിയതിന്റെ വിഷമത്തില്‍ കല്യാണ്‍ തിരിച്ചെത്തുമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഫോട്ടോഷൂട്ടിനിടെ അജയ്ക്കും സ്വാതിക്കും അപകടം സംഭവിക്കുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ക്കുണ്ട്. വലിയ പാറകള്‍ക്കു മുകളില്‍ നിന്നും വീണോ മറ്റോ സ്വാതിക്ക് അപകടം സംഭവിക്കുമോ അങ്ങനെ കുഞ്ഞിനെ നഷ്ടമാകുമോ എന്ന ആശങ്കയും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. 

Channel Seetha kalyanam swathy and ajay latest episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക