മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാ കല്യാണം. മലയാളസിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ധന്യമേരി വര്‍ഗ്ഗീസാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലത്തിയായി എത്തുന്നത് രുപശ്രീയാണ്. നടി സോന നായര്‍, റിനീഷ റഹ്മാന്, അനുപ് കൃഷ്ണന്, ജിത്തു വേണു ഗോപാല്‍, ആനന്ദ് തൃശ്ശൂര്‍ എന്നിവരാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയല്‍ സെറ്റിലെ ചിത്രങ്ങളും ടിക് ടോക്കുകളുമൊക്കെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രസകരമായ സെറ്റിലെ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. സീരയലിലെ കല്യാണ്‍ എന്ന കഥാപാത്രത്തെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പട്ടാമ്പി സ്വദേശിയായ അനൂപ് കൃഷ്ണനാണ് സീരിയലില്‍ കല്യാണ്‍ ആയി എത്തുന്നത്. ഇപ്പോള്‍ താരത്തിന്റെ മറ്റൊരു വിശേഷമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മറ്റൊരു കഥാപാത്രത്തിന് കൂടി ജീവന് നല്കാന് ഒരുങ്ങുകയാണ് ദേവ് മോഹന്‍. ഷോര്‍ട് ഫിലിമിലൂടെയാണ് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം കല്യാണ്‍ അരുണ്‍ ആയി മാറുന്നത്. മറുകര എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട് ഫിലിം പ്രവാസികളുടെ കഥയാണ് പ്രമേയം ആയി എടുത്തിരിക്കുന്നത്. ലോക് ഡൗണും കൊറോണയും ഒരേ പോലെ ജീവിതത്തെ ബാധിക്കുമ്പോള്‍ ഉറ്റവരുടെയും, സുഹൃത്തുക്കളുടെയും ആവലാതികള്‍ ആണ് കഥയിലൂടെ പറയുന്നത്. അരുണിനെ കൂടാതെ മാത്യൂസ് പാവറട്ടിയും ഷോര്‍ട്ട് ഫിലിമില്‍ വേഷം ഇടുന്നുണ്ട്. ജിസ്മി സജോ ആണ് അരുണിന്റെ ഭാര്യ ആയി ഷോര്‍ട്ട് ഫിലിമില്‍ എത്തുന്നത്. മകളായി എത്തുന്നത് ആര്ദ്രേന്ദു ആണ്. ഇവരെ കൂടാതെ ഗോകുല്‍ദാസ്, രാഹുല്‍ രവി, തുടങ്ങിയ കലാകാരന്മാരും മറുകരയില്‍ വേഷം ഇടുന്നു.ഷാജൂര് പഴഞ്ഞിയും ബിനീഷ് കീഴൂരും ആണ് മറുകരയുടെ നിര്‍മ്മാതാക്കള്‍.
|