Latest News

ശ്രാവണിയുടെ പിറന്നാള്‍ ആഘോഷമാക്കി സീതാ കല്യാണം! പക്ഷേ അപ്രതീക്ഷിത അതിഥി എത്തുന്നു; കഥ അറിഞ്ഞോ?

Malayalilife
ശ്രാവണിയുടെ പിറന്നാള്‍ ആഘോഷമാക്കി സീതാ കല്യാണം! പക്ഷേ അപ്രതീക്ഷിത അതിഥി എത്തുന്നു; കഥ അറിഞ്ഞോ?


ണ്ട് അനാഥ സഹോദരിമാരുടെ കഥ പറയുന്ന സീതാ കല്യാണം സീരിയല്‍ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. അനാഥരായ ചേച്ചിയും അനിയത്തിയുമാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങള്‍. അനിയത്തിയുടെ ജീവിതത്തിനായി തന്റെ ജീവിതം തന്നെ മാറ്റിവച്ച സീതയാണ് സീരിയലിലെ കേന്ദ്ര കഥാപാത്രം.

ഏതാനും എപിസോഡുകള്‍ക്ക് മുമ്പാണ് സീതയുടെയും സ്വാതിയുടെയും അര്‍ദ്ധ സഹോദരിയായി ശ്രാവണി എന്ന കഥാപാത്രം എത്തിയത്. നടി അര്‍ച്ചന സുശീലനാണ് ഈ കഥാപാത്രമായത്. തന്റെ സഹോദരിമാരോട് വളരെ ക്രൂരമായി പെരുമാറിയിരുന്ന ശ്രാവണി എന്ന കഥാപാത്രത്തെയാണ് സീതാ കല്യാണം സീരിയലില്‍ പ്രേക്ഷകര്‍ കണ്ടതെങ്കിലും ശ്രാവണി ഒരു പാവമാണ് എന്നും തന്റെ സഹോദരിമാരുടെ സംരക്ഷണമാണ് അവരുടെ ലക്ഷ്യമെന്നും പ്രേക്ഷകര്‍ക്ക് മനസിലായി. സഹോദര ബന്ധത്തിന്റെ ആഴവും പരപ്പും പൊരുത്തക്കേടുകളും ആഴത്തില്‍ അവതരിപ്പിക്കുന്ന സീരിയലിലെ പുതിയ കാഴ്ചകള്‍ ആകാംഷയുണര്‍ത്തുന്നതാണ്.

ഇപ്പോള്‍ ശ്രാവണിയുടെ പിറന്നാള്‍ ഒരു മഹാ എപിസോഡിലൂടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഏഷ്യാനെറ്റ്. ഇതിന്റെ ലൈവ് വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. സീരിയല്‍ സെറ്റിലെ ആഘോഷത്തിന്റെ നിമിഷങ്ങള്‍ വീഡിയോയില്‍ പങ്കുവച്ചിരിക്കുകയാണ് സീതാ കല്യാണം ടീം. കല്യാണും രാജേശ്വരിയും ദേവിയും അജയും വേണുവും എല്ലാം ചേര്‍ന്നാണ് ശ്രാവണിക്ക് പിറന്നാള്‍ ആഘോഷം ഒരുക്കുന്നത്.

സീത, സ്വാതി എന്നീ കഥാപാത്രങ്ങള്‍ ധന്യ മേരി വര്‍ഗീസ്, റെനീഷ റഹ്മാന്‍ എന്നിവരാണ് ചെയ്യുന്നത്. പിറന്നാള്‍ മഹാ എപ്പിസോഡില്‍ ചില സര്‍പ്രൈസ് അതിഥികളും എത്തുന്നുണ്ട്. സിനിമാ താരം മറീന മൈക്കിള്‍ കുരിശ്ശിങ്കലാണ് ആദ്യമായി സീരിയലിന്റെ സ്‌ക്രീനിലേക്ക് എത്തുന്നത്. തന്റെ ആദ്യത്തെ സീരിയല്‍ അനുഭവമാണ് മഹാ എപ്പിസോഡില്‍ സാധ്യമാകുന്നതെന്ന് മറീന ഏഷ്യാനെറ്റ് ടീം ഷൂട്ടിങ് വേളയില്‍ പുറത്തുവിട്ട ഫേസ്ബുക്ക് ലൈവ് ദൃശ്യങ്ങളില്‍ പറയുന്നു.

ഷൂട്ടിങ്ങിനായി ഒരുക്കിയിരിക്കുന്ന ബെര്‍ത്ത് ഡേ സെറ്റും ദൃശ്യങ്ങളില്‍ കാണാം. ചുവപ്പ് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് അര്‍ച്ചന പ്രത്യക്ഷപ്പെടുന്നത്. തന്റെ ശരിക്കുള്ള പിറന്നാള്‍ വരാനിരിക്കുകയാണെന്നും അതിനുമുന്‍പ് അത് ഇവിടെ ആഘോഷിക്കുകയാണെന്നും അര്‍ച്ചന ലൈവില്‍ പറഞ്ഞു.

 

Read more topics: # seetha kalyanam,# serial archana
seetha kalyanam serial archana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES