രസകരമായ സംഭവങ്ങളിലൂടെ ഓരോ എപ്പിസോഡിലും പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ബിഗ്‌ബോസ്. ഷോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ഉള്ളത്. അതേസമയം സംഭവ ബഹുലമാണ് ഓരോ ദിവസവും. ഇന്നലെത്തെ എപിസോഡില്‍ പേളിയുടെ അച്ഛന്റെ കൈയില്‍നിന്നും ശ്രീനിക്ക് എങ്ങനെ രക്ഷപ്പെടാമെന്ന് പഠിപ്പിച്ച് കൊടുത്തതും തന്റെ പ്രണയ കഥ സാബു പങ്കുവച്ചതുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
അര്‍ച്ചന പുറത്തുപോയതിന്റെ പ്രതിഷേധം പ്രേക്ഷകര്‍ക്കിടയില്‍ നിലനില്‍ക്കുമ്പോഴും ബിഗ്‌ബോസിലെ രസകരമായ നിമിഷങ്ങള്‍ കാണാനുളള ആകാംഷയിലാണ് ബിഗ്‌ബോസ് ആരാധകര്‍. കഴിഞ്ഞ എപ്പിസോഡില്‍ ബിഗ്‌ബോസ് സാബുവിന് കൊടുത്ത ടാസ്‌കാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മത്സരാര്‍ത്ഥികളെ പ്രണയ നുറുങ്ങുകള്‍ പഠിപ്പിക്കുക എന്നതാണ് ബിഗ്‌ബോസ് സാബുവിന് നല്‍കിയ ടാസ്‌ക്. ടാസ്‌ക് എഴുതിയിരുന്ന കത്ത് സുരേഷ് തുറന്ന് എല്ലാവര്‍ക്കുമായി വായിച്ചു കൊടുത്തു.
ഇത്തരമൊരു ടാസ്‌ക് നല്‍കി ബിഗ്‌ബോസ് തന്നോട് ചെയ്തത് ക്രൂരമായി പോയി എന്ന് സാബു പറഞ്ഞു. സുരേഷ് പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു കത്ത് വായിച്ചത്. സാബുവിന് പ്രണയത്തെ നശിപ്പിക്കാനേ അറിയൂ എന്ന് സുരേഷ് കളിയാക്കി. പിന്നീട് പ്രണയനുറുങ്ങ് ക്ലാസ്സിനു വേണ്ടി ഗാര്‍ഡന്‍ ഏരിയയില്‍ എല്ലാവരും സാബുവിന് ചുറ്റും ഇരുന്നു. ഭക്തിഗാനത്തോടെ ക്ലാസ് ആരംഭിക്കാം എന്ന് പറഞ്ഞ് സുരേഷ് പാട്ടുപാടി.
പ്രേമിക്കുന്ന പെണ്ണിന്റെ അച്ഛന്‍ വരുന്ന സമയം എങ്ങനെ രക്ഷപ്പെടാം എന്നാണ് സാബു ആദ്യം പറഞ്ഞത്. ശ്രീനിയെ ഉദാഹരണമാക്കിയാണ് സാബു അത് പഠിപ്പിച്ചത്. പേളിയുടെ അച്ഛന്‍ ചോദിക്കാന്‍ വരുമ്പോള്‍ രക്ഷപ്പെടേണ്ടത് എങ്ങനെയാണെന്ന് സാബു ശ്രീനിക്ക് പറഞ്ഞുകൊടുത്തു. ഇതിനിടെ സുരേഷ് സാബുവിനെ കളിയാക്കുന്നത് തുടര്‍ന്നു. തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞ സാബു തന്റെ ഒരു പ്രണയത്തെ തേച്ച് ചുമരിലൊട്ടിച്ചത് അവളുടെ അമ്മയാണെന്ന് പറഞ്ഞു. തന്റെ മകളുടെ ഭാവി ഓര്‍ത്ത് അവര്‍ ചെയ്തതാകും എന്ന് സുരേഷ് കളിയാക്കി. അതേസമയം സുരേഷ് എന്തിനാണ് പ്രേമത്തിന്റെ ക്ലാസില്‍ ഇരിക്കുന്നതെന്ന് സാബു ചോദിച്ചു. തനിക്കും പ്രണയിക്കണമെന്നായിരുന്നു സുരേഷിന്റെ മറുപടി.