ബിഗ്ബോസ് ഗ്രാന്റ് ഫിനാലെയ്ക്കു ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്നത് ബിഗ്ബോസ് അംഗങ്ങളുടെ ഒത്തുകൂടലിനാണ്. ഇപ്പോഴിതാതമ്മില്‍ തല്ലിയും സ്നേഹിച്ചും ഒരുമിച്ച് ഉണ്ടുറങ്ങിയ ബിഗ്ബോസ് അംഗങ്ങള്‍ മൂന്നാറില്‍ ഒത്തു കൂടുന്നു എന്ന വാര്‍ത്ത എത്തുകയാണ്. ബിഗ്ബോസ് മത്സരാര്‍ത്ഥികളില്‍ ഒരാളായ അതിഥി തന്റെ ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയ ലൈവിലാണ് മൂന്നാറില്‍ പ്ലാന്‍ ചെയ്യുന്ന ഒത്തുചേരലിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഏഷ്യാനെറ്റിലെ പ്രേക്ഷക പ്രീതി നേടിയ ബിഗ്ബോസിലെ ഒാേരോ മത്സരാര്‍ത്ഥിയേയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ അവസാന റൗണ്ടിലെത്തിയ അഞ്ചു മത്സരാര്‍ത്ഥികളില്‍ നിന്നും സാബുമോനാണ് വിജയിയായത്. ബിഗ്ബോസ് അവസാനിച്ചപ്പോഴേക്കും അതിലേ ഓരോ മത്സരാര്‍ത്ഥിയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആയിരുന്നു പ്രേക്ഷകര്‍ക്ക്. അതുകൊണ്ടു തന്നെ എല്ലാവരും ചേര്‍ന്നുളള ഒത്തു കൂടല്‍ ഇനി എന്നാണ് എന്ന ചോദ്യമാണ് ബിഗ്ബോസ് അംഗങ്ങള്‍ക്കു നേരെ ഏറ്റവുമധികം ഉണ്ടായത്. ഇപ്പോള്‍ പ്രേക്ഷകരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അതിഥിയും സാബുവും ചേര്‍ന്നുളള ലൈവിലാണ് തങ്ങള്‍ മൂന്നാറില്‍ ഗെറ്റ്ടുഗെദര്‍ പ്ലാന്‍ ചെയ്യുന്ന എന്ന വിവരം പുറത്തു വന്നത്.
ബിഗ്ബോസിനു ശേഷം പല പരിപാടികളിലും അംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും എല്ലാവരും ഒരുമിച്ചില്ലായിരുന്നു. അര്‍ച്ചനയുടെ പത്തിരിക്കട ഉദ്ഘാടനത്തിനു ബിഗ്ബോസ് അംഗങ്ങള്‍ എല്ലാവരും വീണ്ടും ഒന്നിക്കുന്നു എന്ന ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ പേളി ശ്വേത ശ്രീനിഷ് ഷിയാസ് ശ്രീലക്ഷ്മി തുടങ്ങിയവരുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ഷോകളിലും ആര്‍മിക്കാരുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു പുറമേ സിനിമയിലെ തിരക്കുകളിലുമാണ് ബിഗ്ബോസ അംഗങ്ങള്‍. എന്തായാലും ബിഗ്ബോസ് അംഗങ്ങള്‍ ഒത്തു ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. മൂന്നാറിലേക്ക് ട്രിപ്പ് പോകാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. എന്നാല്‍ എപ്പോഴാണെന്നോ എല്ലാവരും എത്തുമോ എന്നതിനെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങളില്ല.