മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയല്‍ അമലയില്‍ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളി വീട്ടമ്മമാര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയല്‍ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. എന്നാൽ ഇപ്പോൾ രണ്ട് ദിവസം വൈകി സീരിയല്‍ നടി വരദയും വോട്ട് ചെയ്തതിന്റെ വിശേഷങ്ങളാണ് പങ്കുവച്ച് എത്തിയിരിക്കുന്നത്.
ഒരു മഷിക്കഥ... അഞ്ചാം തിയതി രാത്രി വൈകി ഷൂട്ട് കഴിഞ്ഞത് കൊണ്ട് ആറാം തിയതി കുറച്ചു വൈകിയാണ് ഉറക്കമെഴുന്നേറ്റത്. അപ്പോഴാണ് സമ്മതിദാനാവകാശം ഉപയോഗിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെ കുറിച്ചും കടമയെ കുറിച്ചും ഓര്‍മ വന്നത്. ഉടനെ കൊല്ലത്തു നിന്നും തൃശ്ശൂരിലേക്ക് വെച്ചു പിടിച്ചു. 14 ദിവസത്തെ ഷെഡ്യൂള്‍ ആയതു കൊണ്ട് സീരിയലില്‍ ഉപയോഗിക്കുന്ന കോസ്റ്റിയൂം റൂമില്‍ ഉപയോഗിക്കുന്ന ഡ്രസ്സുകളും മറ്റു സ്വന്തം സാധാനങ്ങളും എല്ലാം കൂടെ രണ്ട് പെട്ടികള്‍ ഉണ്ടായിരുന്നു.
ഞാന്‍ ഒറ്റക്ക് എല്ലാം കൂടെ കെട്ടി വലിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സമയം 6.10 pm. പെട്ടന്ന് തന്നെ ലഗ്വേജ് എല്ലാം വീട്ടില്‍ കയറ്റി വെച്ച് നേരെ പോളിങ് ബൂത്തിലേക്ക്. എന്തായാലും കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും വോട്ട് ചെയ്ത് കടമ നിര്‍വഹിച്ചല്ലോ എന്ന ചാരിതാര്‍ഥ്യത്തില്‍ പുറത്തിറങ്ങി വിരലിലേക്ക് നോക്കി. അതോടെ ആ ചാരിതാര്‍ഥ്യത്തിന്റെ സന്തോഷം അങ്ങ് പോയി കിട്ടി.