Latest News

24 മണിക്കൂര്‍ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് നടക്കുന്നു; വിശ്രമിക്കാന്‍ നേരമില്ലാതെ അടുത്ത ഷൂട്ടിങ് സെറ്റിലേക്ക്; പരാതി പറയാന്‍ പറ്റിയ വിഷയമാണെങ്കിലും, ഇതില്‍ അനുഗ്രഹീത;41 മണിക്കൂര്‍ നിര്‍ത്താതെ ജോലി ഉറക്കമില്ലാത്ത ദിവസങ്ങള്‍; കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 24 മണിക്കൂര്‍ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് നടക്കുന്നു; വിശ്രമിക്കാന്‍ നേരമില്ലാതെ അടുത്ത ഷൂട്ടിങ് സെറ്റിലേക്ക്; പരാതി പറയാന്‍ പറ്റിയ വിഷയമാണെങ്കിലും, ഇതില്‍ അനുഗ്രഹീത;41 മണിക്കൂര്‍ നിര്‍ത്താതെ ജോലി ഉറക്കമില്ലാത്ത ദിവസങ്ങള്‍; കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

വിശ്രമമില്ലാത്ത ഷൂട്ടിംഗ് തിരക്കുകളെക്കുറിച്ച് മനസ്സ് തുറന്ന് നടി കീര്‍ത്തി സുരേഷ്. ഉറക്കമില്ലാതെ തുടര്‍ച്ചയായി 41 മണിക്കൂറോളമാണ് താന്‍ ജോലി ചെയ്തതെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. ഒരു സിനിമയുടെ സെറ്റില്‍ നിന്നും വിശ്രമമില്ലാതെ അടുത്ത സെറ്റിലേക്ക് ഓടേണ്ടി വന്ന അനുഭവമാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വീഡിയോയിലൂടെ കീര്‍ത്തി പങ്കുവെച്ചത്. 

'ഇന്നലെ ഈ കാര്യം പങ്കുവെക്കാന്‍ പോലും എനിക്ക് ലേശം ഊര്‍ജ്ജമുണ്ടായിരുന്നില്ല. ഒരു ഷൂട്ടില്‍ നിന്ന് അടുത്തതിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ച്ചയായി 41 മണിക്കൂര്‍ ജോലി ചെയ്തതിന് ശേഷമാണ് ഒടുവില്‍ എനിക്ക് ഉറങ്ങാന്‍ സാധിച്ചത്,' എന്ന് കീര്‍ത്തി വീഡിയോയില്‍ പറയുന്നു. കൃത്യം 24 മണിക്കൂര്‍ ജോലി ചെയ്ത ശേഷം മുറിയിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളും താരം പങ്കുവെച്ചിരുന്നു. 'രാവിലെ 6 മണിക്ക് പോയ ഞാന്‍ അടുത്ത ദിവസം രാവിലെ 6 മണിയോടെയാണ് മുറിയില്‍ തിരിച്ചെത്തുന്നത്. ഇനി അടുത്ത ഷൂട്ടിംഗിനായി ഒരു മണിക്കൂറിനുള്ളില്‍ വീണ്ടും ഇറങ്ങണം. 

എങ്കിലും എനിക്ക് യാതൊരു പരാതിയുമില്ല, ഇതൊരു വലിയ അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്,' കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. നിലവില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലെത്തിയ 'റിവോള്‍വര്‍ റീത്ത' എന്ന ചിത്രത്തിലാണ് കീര്‍ത്തി അവസാനമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന 'കണ്ണിവെടി', ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന 'തോട്ടം' എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങള്‍.

keerthy suresh goes without sleep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES