Latest News

മറിമായത്തിന്റെ പഴയ കൂട്ടുകാരനില്‍ നിന്ന് മലയാള സിനിമയുടെ ശ്രദ്ധേയനായ സംവിധായകനിലേക്കുള്ള യാത്ര; അതിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ സുഹൃത്ത് എന്ന നിലയില്‍ സന്തോഷം; ജിയോ ബേബിയെ കണ്ട് മുട്ടിയ സന്തോഷം പങ്കിട്ട് നിയാസ് ബക്കര്‍ 

Malayalilife
 മറിമായത്തിന്റെ പഴയ കൂട്ടുകാരനില്‍ നിന്ന് മലയാള സിനിമയുടെ ശ്രദ്ധേയനായ സംവിധായകനിലേക്കുള്ള യാത്ര; അതിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ സുഹൃത്ത് എന്ന നിലയില്‍ സന്തോഷം; ജിയോ ബേബിയെ കണ്ട് മുട്ടിയ സന്തോഷം പങ്കിട്ട് നിയാസ് ബക്കര്‍ 

നടനും മിമിക്രി കലാകാരനുമാണ് നിയാസ് ബക്കര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. താരത്തിന്റെ പോസ്റ്റുകള്‍ മിക്കതും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇ്‌പ്പോഴിതാ സംവിധായകന്‍ ജിയോ ബേബിക്കൊപ്പമുളള ചിത്രങ്ങളും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് താരം.

മറിമായത്തിന്റെ തുടക്കകാലത്താണ് താന്‍ ജിയോയെ പരിചയപ്പെടുന്നതെന്ന് നിയാസ് ബക്കര്‍ പറയുന്നു. അന്ന് മറിമായത്തിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയ ചെറുപ്പക്കാരന്‍ ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനായി വളര്‍ന്നത് കാണുമ്പോള്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ തനിക്ക് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു എന്നും നിയാസ് ബക്കര്‍ കുറിച്ചു.

നിയാസ് ബക്കറിന്റെ കുറിപ്പ്:

ഒരു പഴയ സൗഹൃദം... ഒരു പുതിയ കൂടിക്കാഴ്ച...

ഇന്നലെ അതിരടി സിനിമയുടെ വിജയാഘോഷത്തിനിടയില്‍, director and script writer കൂടിയായ സുഹൃത്ത് ജിയോ ബേബിയെ ഒരുപാട് നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത് പഴയ മറിമായം കാലത്തെ ഓര്‍മ്മകളായിരുന്നു. മറിമായത്തിന്റെ തുടക്കകാലത്താണ് ജിയോയെ ഞാന്‍ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം നല്‍കിയിരുന്ന നല്ല കുറെ സ്‌ക്രിപ്റ്റുകളും, മറിമായത്തിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്.

ഇന്നത്തെ കൂടിക്കാഴ്ചയ്ക്കിടയില്‍ അതിരടിയിലെ SI വേഷം വളരേ നന്നായിരുന്നു എന്ന് ഞാന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അദ്ദേഹം മറ്റൊരു പഴയ ഓര്‍മ്മയും എന്നെ ഓര്‍മ്മിപ്പിച്ചു.- ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച ഒരു എപ്പിസോഡ്. അതില്‍ ജിയോ എന്റെ അച്ഛനായി അഭിനയിച്ചിരുന്നു. കാലം കടന്നുപോയപ്പോള്‍ മനസ്സിന്റെ ഏതോ കോണില്‍ മറഞ്ഞുപോയ ആ മനോഹരമായ ഓര്‍മ്മ, അദ്ദേഹം പറഞ്ഞപ്പോഴാണ് വീണ്ടും തെളിഞ്ഞുവന്നത്.

അന്ന് മറിമായത്തിനായി എഴുതിയിരുന്ന ആ ചെറുപ്പക്കാരന്‍ പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയ സംവിധായകനായി വളര്‍ന്നത് കാണുമ്പോള്‍, ഒരു സുഹൃത്ത് എന്ന നിലയില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കാതല്‍ - ദി കോര്‍ തുടങ്ങി വ്യത്യസ്തമായ ചിന്തകളും ശക്തമായ മനുഷ്യകഥകളും പറഞ്ഞുകൊണ്ട് ജിയോ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമകള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നവയാണ്.

മറിമായത്തിന്റെ പഴയ കൂട്ടുകാരനില്‍ നിന്ന് മലയാള സിനിമയുടെ ശ്രദ്ധേയനായ സംവിധായകനിലേക്കുള്ള ജിയോയുടെ യാത്ര... അതിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ ഏറെ സന്തോഷവും അഭിമാനവും. ഇന്നത്തെ ഈ കൂടിക്കാഴ്ചയും, ജിയോ ഓര്‍മ്മിപ്പിച്ച ആ പഴയ എപ്പിസോഡും... മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റിയ മറ്റൊരു മനോഹരമായ ഓര്‍മ്മയായി. പ്രിയ ജിയോ... ഇനിയും ഒരുപാട് നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്നു. സ്‌നേഹത്തോടെ.


 

niyas backer meet jiyo baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES