മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയല്‍ അമലയില്‍ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളി വീട്ടമ്മമാര്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയല്‍ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. അമല സീരിയലിലെ വില്ലനായി എത്തിയ നടന്‍ ജിഷിനെ പ്രണയിച്ച് വിവാഹം കഴിച്ച താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോക്കല്‍ ചാനലില്‍ അവതാരകയാവുകയും മോഡലിങ്ങ് ചെയ്തതുമാണ് സിനിമാരംഗത്തേക്ക് വരദയെ എത്തിച്ചത്. വാസ്തവം സിനിമയിലാണ് വരദ ആദ്യം അഭിനയിച്ചത്. അതില്‍ പൃഥ്വിരാജിന്റെ ഏറ്റവും ഇളയ അനുജത്തിയുടെ വേഷമായിരുന്നു. വാസ്തവത്തിനു ശേഷംസുല്‍ത്താന്‍ എന്ന ചിത്രത്തില്‍ വിനു മോഹന്റെ നായികയായി വരദയ്ക്ക് പ്രധാന വേഷം ലഭിച്ചു. അന്ന് ഒരു മാഗസിനു വേണ്ടി ചെയ്ത കവര്‍ ചിത്രം കണ്ടാണ് ആ സിനിമയിലേക്കുള്ള അവസരം എത്തിയത്. എമി എന്നായിരുന്നു വരദയുടെ യഥാര്‍ഥ പേരെങ്കിലും സിനിമയില്‍ എത്തിയപ്പോഴാണ് അത് മാറ്റി വരദ എന്നാക്കിയത്. സംവിധായകന്‍ ലോഹിതദാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. തുടര്‍ന്ന് മകന്റെ അച്ഛന്‍, ഉത്തര സ്വയംവരം, വലിയങ്ങാടി, കാതലിക്കലാമ (തമിഴ്), അജന്ത എന്നീ ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മഴവില്‍ മനോരമയിലെ അമല എന്ന സീരിയലിലൂടെയാണ് വരദ മിനിസ്‌ക്രീനിലെത്തുന്നത്. നടിയെന്ന നിലയില്‍ വദരയ്ക്ക് ബ്രേക്കായതും അമല എന്ന കഥാപാത്രമാണ്. പിന്നീട് നിരവധി സീരിയലുകളില്‍ താരം വേഷമിട്ടു. ഇപ്പോള്‍ ഇളയവള്‍ ഗായത്രി എന്ന സീരിലലിലാണ് വരദ അഭിനയിക്കുന്നത്. മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളുള്ള സീരിയാലാണ് ഇത്.
അമല എന്ന സീരിയലില്‍ വില്ലനായി എത്തിയ ജിഷിനാണ് ജീവിതത്തില്‍ വരദയ്ക്ക് നായകനായത്. സീരിയലിലെ ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2014 മെയ് 25 നു ആയിരുന്നു വിവാഹം. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു അന്ന് വിവാഹസദ്യ താരദമ്പതികള്‍ കഴിച്ചത്. വിവാഹവും അധികം ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായി തന്നെയായിരുന്നു. അപ്പോഴും ഇപ്പോഴും ജീവിതത്തില്‍ ജിഷിന്‍ നല്‍കുന്ന സപ്പോര്‍ട്ട് വളരെ വലുതാണ് എന്നും വരദ പറയുന്നു.
പ്രണയം സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വരദ ഗര്‍ഭിണിയായത്. ശ്രീനിഷ് അരവിന്ദ് ശരണ്‍ മേനോന്‍ എന്ന നായക കഥാപാത്രമായി എത്തിയ സീരിയലില്‍ ശരണിന്‍ഫെ ഭാര്യ ഡോക്ടര്‍ ലക്ഷ്മിയായിട്ടാണ് വദര എത്തിയത്. പക്ഷേ ഗര്‍ഭിണിയായി എഴുമാസം വരെ താരം ലക്ഷ്മിയായി മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. പിന്നീട് മകനുണ്ടായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും താരം സീരിയല്‍ രംഗത്തേക്ക് മടങ്ങിയെത്തി. ഷൂട്ടിങ്ങിന് പോകുമ്പോള്‍ മകനെയും കൊണ്ടാണ് താരം പോകുന്നത്. ജിഷിന്‍ വില്ലന്‍ വേഷങ്ങളില്‍ മലയാള സീരിയലില്‍ തിളങ്ങുന്ന നടനാണ്. ജിഷിന്‍ പ്യുവര്‍ വെജിറ്റേറിയനും വരദ നോണ്‍ വെജറ്റേറിയനും ആണെന്നതൊഴിച്ചാല്‍ സന്തോഷകരമായ കുടുംബജീവിതമാണ് ഇരുവരുടേതും. രണ്ടുവയസുകാരന്‍ ജിയാനാണ് ഇവരുടെയും മകന്‍.