Latest News

സഹോദരന്‍ വിവാഹിതനാകുന്നു; വീട്ടിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം പങ്കിട്ട് വരദ

Malayalilife
സഹോദരന്‍ വിവാഹിതനാകുന്നു; വീട്ടിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷം പങ്കിട്ട് വരദ

 

മിനിസ്‌ക്രീനിലെ ഏവരുടെ പ്രിയ താരജോഡികളാണ് ജിഷിനും വരദയും. ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ഷോകളില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. വിവാഹശേഷവും ഇരുവരും ഷോകളില്‍ സജീവമാണ്.  സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോക്കല്‍ ചാനലില്‍ അവതാരകയാവുകയും മോഡലിങ്ങ് ചെയ്തതുമാണ് സിനിമാരംഗത്തേക്ക് വരദയെ എത്തിച്ചത്. മിനിസ്‌ക്രീനില്‍ സജീവയായ താരം വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന്‍ ജിഷിനെ വിവാഹം ചെയ്തു.  ജിയാന്‍ എന്ന മകനുമുണ്ട് ഇരുവര്‍ക്കും. മകനോടൊപ്പമുളള ചിത്രങ്ങളും ടിക്ടോക്കുകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു  അതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കയാണ് വരദ. തന്റെ സോഷ്യല്‍ മീഡിയ അക്കൈണ്ടിലൂടെയാണ് സഹോദരന്റെ വിവാഹവാര്‍ത്ത താരം അറിയിച്ചത്. നിശ്ചയത്തിന് വേറിട്ട ലുക്കിലാണ് താരം എത്തിയത്. മുടിയൊക്കെ വെട്ടി വേറിട്ട ലുക്കിലാണ് താരം എത്തിയത്. താരത്തിന്റെ അനുജന് ആശംസ അറിയിക്കുകയാണ് താരങ്ങളും ആരാധ
കരും.

വാസ്തവം സിനിമയിലാണ് വരദ ആദ്യം അഭിനയിച്ചത്. അതില്‍ പൃഥ്വിരാജിന്റെ ഏറ്റവും ഇളയ അനുജത്തിയുടെ വേഷമായിരുന്നു. വാസ്തവത്തിനു ശേഷം സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ വിനു മോഹന്റെ നായികയായി വരദയ്ക്ക് പ്രധാന വേഷം ലഭിച്ചു.അന്ന് ഒരു മാഗസിനു വേണ്ടി ചെയ്ത കവര്‍ ചിത്രം കണ്ടാണ് ആ സിനിമയിലേക്കുള്ള അവസരം എത്തിയത്. എമി എന്നായിരുന്നു വരദയുടെ യഥാര്‍ഥ പേരെങ്കിലും സിനിമയില്‍ എത്തിയപ്പോഴാണ് അത് മാറ്റി വരദ എന്നാക്കിയത്. സംവിധായകന്‍ ലോഹിതദാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. പിന്നീട് മിനിസ്‌ക്രീനില്‍ സജീവയായ താരം വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ജിഷിനെ വിവാഹം കഴിക്കുകയായിരുന്നു.കൂടത്തായി കേസിനെ ആസ്പദമാക്കിയുളള ട്രോളുകളും ടിക് ടോക്കുകളുമാണ് ഇപ്പോള്‍ എങ്ങും. ടിക് ടോക്കില്‍ സജീവമായ ജിഷിനും വരദയും ചെയ്ത രസകരമായ ടിക്ടോക് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. വീഡിയോ കാണാം. എറികിന് കൂട്ടായി ഇനി കാര്‍ത്തിക ഉണ്ടെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സഹോദരന്റെ വിവാഹനിശ്ചയത്തില്‍ വ്യത്യസ്ത മേക്കോവറിലാണ് താരം എത്തിയത്.

 

Read more topics: # actress varada,# shares her joyful,# moment
actress varada shares her joyful moment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES