Latest News

ആറ്റുനോറ്റ് പണിത വീട്; 2018ല്‍ ഞങ്ങള്‍ താമസിക്കുന്നതിനു മുന്‍പ് കയറി താമസിച്ചത് പ്രളയം; എട്ട് വര്‍ഷത്തിനിടെ മൂന്ന് മഹാപ്രളയം എത്തിയതോടെ താമസം ഫ്‌ളാറ്റിലേക്ക് മാറ്റി; ഇത്തവണ ശാരിരികമായി ബാധിച്ചിട്ടില്ലെങ്കിലും മാനസികമായി  തളര്‍ത്തി; വീട്ടില്‍ വെളളം കയറിയതിനെക്കുറിച്ച് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍

Malayalilife
ആറ്റുനോറ്റ് പണിത വീട്; 2018ല്‍ ഞങ്ങള്‍ താമസിക്കുന്നതിനു മുന്‍പ് കയറി താമസിച്ചത് പ്രളയം; എട്ട് വര്‍ഷത്തിനിടെ മൂന്ന് മഹാപ്രളയം എത്തിയതോടെ താമസം ഫ്‌ളാറ്റിലേക്ക് മാറ്റി; ഇത്തവണ ശാരിരികമായി ബാധിച്ചിട്ടില്ലെങ്കിലും മാനസികമായി  തളര്‍ത്തി; വീട്ടില്‍ വെളളം കയറിയതിനെക്കുറിച്ച് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ പണിത സ്വപ്‌നഭവനത്തില്‍ വെള്ളംഇരച്ചെത്തിയ വേദന പങ്കിടുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. 2018-ല്‍ വീട് നിര്‍മ്മിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രളയജലത്തില്‍ വീട് പൂര്‍ണ്ണമായും മുങ്ങുന്നത്. ഓരോ മണ്‍സൂണ്‍ കാലമെത്തുമ്പോഴും ആവര്‍ത്തിക്കുന്ന ഈ പ്രളയദുരന്തം താങ്ങാനാവാതെപ്രശാന്തും കുടുംബവും ഇപ്പോള്‍ തിരുവല്ലയില്‍ ഫ്‌ളാറ്റിലാണ് താമസം.

2018-ല്‍ മല്ലപ്പള്ളിയില്‍ വീട് പണിയുമ്പോള്‍ അത് പ്രശാന്ത് അലക്‌സാണ്ടറിന്റെയും കുടുംബത്തിന്റെയും വലിയൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മൂന്ന് മഹാപ്രളയങ്ങളാണ് ഈ സ്വപ്നഭവനത്തെ തകര്‍ത്തെറിഞ്ഞത്. ഇതോടെ നിര്‍ബന്ധിതമായി ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. 

നിലവില്‍ പ്രശാന്തും ഭാര്യ ഷീബയും രണ്ട് മക്കളും തിരുവല്ലയിലെ ഒരു ഫ്‌ലാറ്റിന്റെ മുകളിലത്തെ നിലയിലാണ് താമസിക്കുന്നത്. ശാരീരികമായി ഇത്തവണ സുരക്ഷിതരാണെങ്കിലും വീടിന് സംഭവിച്ച നാശനഷ്ടങ്ങളും ആവര്‍ത്തിക്കുന്ന ദുരന്തവും സൃഷ്ടിക്കുന്ന മാനസിക ആഘാതം വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

'ഇത്തവണ ഞങ്ങള്‍ അവിടെയല്ല താമസിക്കുന്നത് എന്നതുകൊണ്ട് ശാരീരികമായി പ്രളയം നമ്മളെ ബാധിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നാല്‍ മാനസികമായി ഇത് നമ്മളെ തികച്ചും തളര്‍ത്തുന്നു. ഇത് മൂന്നാം തവണയാണ് നമ്മുടെ വീട്ടില്‍ പ്രളയജലം കയറുന്നത്,' മനോരമ ഓണ്‍ലൈനോട് സംസാരിക്കവെ പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

2018-ലെ മഹാപ്രളയത്തിലാണ് കുടുംബത്തിന് ആദ്യമായി കനത്ത തിരിച്ചടിയുണ്ടാകുന്നത്. അന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് വീടിനുണ്ടായത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മുണ്ടക്കയത്തുണ്ടായ പെട്ടെന്നുള്ള പ്രളയവും പ്രദേശത്തെ പാലത്തിന് സമീപം എക്കല്‍ അടിഞ്ഞുകൂടിയതും വെള്ളക്കെട്ടിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. അന്ന് വീടിന്റെ അകം പൂര്‍ണ്ണമായും നശിച്ചു. ഇപ്പോള്‍ 2026-ലും പ്രളയജലം വീണ്ടും വീടിനെ വിഴുങ്ങിയിരിക്കുകയാണ്.

2018-ല്‍ വീട് പണിയുമ്പോള്‍ ഈ പ്രദേശം ഒട്ടും പ്രളയസാധ്യതയുള്ള ഇടമായിരുന്നില്ല. 'വീട് പണിത ശേഷമാണ് 2018-ലെ മഹാപ്രളയം വരുന്നത്. അതിനുശേഷവും, അത് എപ്പോഴെങ്കിലും ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അപൂര്‍വ്വ പ്രതിഭാസമാണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അത് തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതാണ് ശരിക്കും ഹൃദയം തകര്‍ക്കുന്നത്,' പ്രശാന്ത് പറഞ്ഞു.

 ആറ്റുനോറ്റ് ഞങ്ങള്‍ പണിത വീടാണ്. 2018ല്‍ നവംബറില്‍ ഞങ്ങള്‍ താമസിക്കുന്നതിനു മുന്‍പ് ആഗസ്റ്റില്‍ പ്രളയം കയറി താമസിച്ചു. ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ്. ആദ്യമൊക്കെ ചങ്കുപ്പൊട്ടിയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇപ്പോള്‍ അതിനെ നോക്കി കാണുന്ന കാഴ്ചപ്പാടിലൊക്കെ മാറ്റം വന്നു,' വെള്ളത്തില്‍ മുങ്ങിയ വീടിന്റെ വീഡിയോ പങ്കുവച്ച് ഭാര്യ ഷീബ പറയുന്നതിങ്ങനെയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sheeba Prasant (@sheebaprasanth)

prasanth alexander home flooded

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES