Latest News

നടി റബേക്ക സന്തോഷ് വിവാഹിതയായി; ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

Malayalilife
നടി റബേക്ക സന്തോഷ് വിവാഹിതയായി; ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തിയ  റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡികളായിരുന്നു. കാവ്യ പ്രണയത്തിലാണെന്നും വീട്ടുകാര്‍ സമ്മതിച്ച വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇപ്പോൾ താരം  വിവാഹിതയായിരിക്കുകയാണ്.  ഭാവിവരന്‍ ശ്രീജിത്തുമായുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ ജീവിത പങ്കാളി. അതോടൊപ്പം തന്നെ താരം ഒരു എഴുത്തുകാരനും സിനിമാട്ടോഗ്രാഫറും കൂടിയാണ്.  ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും.

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകൻ ശ്രീജിത്ത് വിജയനും റബേക്ക സന്തോഷും ഒന്നിക്കുന്നത്.  കുട്ടിക്കാലം മുതൽ റെബേക്ക മിനി സ്ക്രീനിന്റെ ഭാ​ഗമാണ്. കുഞ്ഞിക്കൂനനിലൂടെയാണ് ബാലതാരമായി മിനി സ്ക്രീനിലെത്തിയത്.പിന്നീട് മിഴിരണ്ടിലും, സ്നേഹക്കൂട് തുടങ്ങിയ ടെലിഷിവഷൻ പരിപാടികളുടേയും ഭാ​ഗമായി. 2017ൽ നീർമാതളം എന്ന സീരിയലിലും റെബേക്ക അഭിനയിച്ചു. ഇതിന് ശേഷമാണ് കസ്തൂരിമാനിലെ നായികവേഷം റെബേക്കയെ തേടിയെത്തിയത്. 2017 ഡിസംബറിലാണ് കസ്തൂരിമാന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. നാല് വർഷത്തോളം നീണ്ടുനിന്ന പരമ്പരയുടെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തത് 2021 മാർച്ചിലായിരുന്നു. 


കസ്തൂരിമാനില്‍ ബോള്‍ഡ് ആയ വക്കീലായി എത്തിയ താരത്തിന് അന്ന് പ്രായം  20 വയസ് മാത്രമായിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ബിരുദവും താരം കരസ്ഥമാക്കിയിട്ടുണ്ട്. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ റബേക്കയുടെ സ്വകാര്യ ജീവിതം സമൂഹമാധ്യങ്ങളില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയാകുന്നുണ്ട്. താന്‍ പ്രണയത്തിലാണെന്നുള്ളത് റബേക്ക ഒരു ചാനല്‍ പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റബേക്കയുടെ മനസു കീഴടക്കിയ ആള്‍.   റബേക്കയുടെ സഹോദരി ഗീതുവിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനെത്തിയ ശ്രീജിത്തിന്റെ ചിത്രങ്ങള്‍ റബേക്ക പങ്കുവച്ചിരുന്നു.  റബേക്കയും ഭാവിവരനുമൊത്തുള്ള ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തു. 

അതേസമയം താരം പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകൾ എല്ലാം തന്നെ ശ്രദ്ധേയമാണ്. പ്രണയം ഇല്ലാത്തവര്‍ ആരാണ് ഉള്ളത്. ഞാന്‍ എന്‍ഗേജ്ഡ് ആണ്. പുള്ളിയുടെ പേര് ശ്രീജിത്ത് വിജയന്‍ എന്നാണ്. പുള്ളിയൊരു ഡയറക്ടറാണ്. ഞങ്ങള്‍ എഗേജ്ഡ് ആയിട്ട് ഏകദേശം അഞ്ച് വര്‍ഷമായി. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഹാൽദി ആഘോഷ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ളവരുമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതും. 


 

Read more topics: # Actress rabeca santhosh,# married
Actress rabeca santhosh married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക