ഏഷ്യാനെറ്റില്‍ സംപ്രേക്ഷണംചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെ കാവ്യയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് റബേക്ക സന്തോഷ്. തുടർന്ന് നിരവധി പരമ്പരകളിൽ എല്ലാം തന്നെ സജീവമായ താരം ഇപ്പോൾ ഷീറോ സിനിമയുടെ ഷൂട്ടിങിനായി സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോള്‍ താരത്തെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ‘ഞാന്‍ ഷീറോ പടത്തിന്റെ സെക്കന്റ് അസോസിയേറ്റ് ആയിരുന്നു റബേക്ക. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ട് തീരുന്നത് വരെ ഒപ്പമുണ്ടായിരുന്നു.
സിനിമയുടെ ലോഞ്ചിന്റെ സമയത്താണ് ഞാന്‍ ആദ്യമായി സണ്ണി ലിയോണിയെ കണ്ടത്.പുള്ളിക്കാരി ഭയങ്കര ഓക്കെയായിട്ടുള്ള ആളാണ്. സെക്കന്റ് അസോസിയേറ്റ് ആയിരുന്നതുകൊണ്ട് ഒരുപാട് സംസാരിക്കാന്‍ പറ്റി സണ്ണി ലിയോണിയോട്. പുള്ളിക്കാരിയുടെ പിറന്നാളും ഷീറോയുടെ സെറ്റില്‍ സെലിബ്രേറ്റ് ചെയ്തിരുന്നു.’‘ആ സിനിമയില്‍ ഡ്യൂപ്പില്ലാതെയാണ് സണ്ണി ലിയോണി അഭിനയിച്ചിരിക്കുന്നത്. കുറെ സ്റ്റണ്ട് സീനുകള്‍ ഉള്ള സിനിമയായിരുന്നു.
അതെല്ലാം ഡ്യൂപ്പില്ലാതെ വളരെ ഡെഡിക്കേറ്റഡായി സണ്ണി ലിയോണി തന്നെ ചെയ്തു. വീണ് തലേക്കുത്തി നിന്നിട്ടുണ്ട്. പക്ഷെ അപ്പോഴും സണ്ണി ലിയോണി ചിരിച്ചോണ്ടിരിക്കും. നമ്മള്‍ കരുതും അവര്‍ ഇനി ഷൂട്ട് തുടരാന്‍ സമ്മതിക്കില്ലായിരിക്കും ഷൂട്ട് മുടങ്ങി എന്നൊക്കെ പക്ഷെ അവര്‍ അതൊക്കെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുത്ത് വീണ്ടും ചെയ്യാന്‍ തയ്യാറാകും’ റെബേക്ക സന്തോഷ് പറഞ്ഞു.