Latest News

കരച്ചിലടക്കാന്‍ ഞാന്‍ പാടുപെട്ടു..! പ്രേക്ഷകരുടെ കുട്ടിമണിയെ കരയിപ്പിച്ച സ്‌നേഹം ആരുടേതെന്ന് അറിയുമോ? നടി ശ്രീലയ പറയുന്നു..!

Malayalilife
കരച്ചിലടക്കാന്‍ ഞാന്‍ പാടുപെട്ടു..! പ്രേക്ഷകരുടെ കുട്ടിമണിയെ കരയിപ്പിച്ച സ്‌നേഹം ആരുടേതെന്ന്  അറിയുമോ? നടി ശ്രീലയ പറയുന്നു..!

മൂന്നുമണി സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലയ. ഭക്ത പരമ്പരയിലൂടെ സിരീയലിലേക്ക് എത്തിയ താരം വിവാഹശേഷം സീരിയലില്‍ സജീവമാണ്. എത്ര സീരിയലില്‍ അഭിനയിച്ചാലും തനിക്ക് പ്രിയപ്പെട്ട കഥാപാത്രം മൂന്നു മണിയിലെ കുട്ടിമണിയാണെന്നാണ് താരം പറയുന്നത്. സീരയില്‍ ഷൂട്ടിങ്ങിനിടെ തന്റെ കണ്ണുനനയിച്ച ഒരു അനുഭവത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരിക്കയാണ്.

മൂന്നു മണി എന്ന സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലയ. ഉണ്ടക്കണ്ണുകളും കുട്ടികളുടെ സ്വഭാവവുമായി എത്തിയ ശ്രീലയയെ മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ സമയത്തായിരുന്നു ശ്രീലയ സീരിയല്‍ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. കൃഷ്ണ കൃപാസാഗരം എന്ന പുരാണ സീരിയലിലെ രാധയായിട്ടാണ് ആദ്യം വേഷമിട്ടത്. പിന്നീട് ഒന്നു രണ്ടു സീരിയലുകളില്‍ താരം അഭിനയിച്ചു തുടര്‍ന്ന് പഠനവുമായി തിരക്കിലായതോടെ അഞ്ചുവര്‍ഷം അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തു.

ലയയുടെ തിരച്ചു വരവ് സിനിമയിലൂടെയായിരുന്നുവെങ്കിലും താരം ശ്രദ്ധിക്കപ്പെട്ടത് സീരിയലിലൂടെയായിരുന്നു. ഭാഗ്യദേവത എന്ന സീരിയലില്‍ മികച്ച കഥാപാത്രത്തെയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ തന്റെ ഇഷ്ട സീരിയല്‍ മൂന്നുമണിയെന്നാണ് താരം പറയുന്നത്. ബുദ്ധി വളര്‍ച്ച ഇല്ലാത്ത കുട്ടിമണി എന്ന കഥാപാത്രമായിരുന്നു സീരിയലില്‍. അഭിനയ ജീവിതത്തില്‍ ലഭിച്ച മികച്ച വേഷമായിരുന്നു അത്. ആ കഥാപാത്രം നല്‍കിയ സന്തോഷവും സംതൃപ്തിയും വേറൊരു സീരിയലിനും നല്‍കാനായിട്ടില്ലെന്നും ശ്രീലയ കൂട്ടിച്ചേര്‍ക്കുന്നു. സീരിയലിലെ കുട്ടി മണി എന്ന കഥാപാത്രമായാണ് ഇപ്പോഴും തന്നെ ആളുകള്‍ തിരിച്ചറിയാറുളളതെന്നും അത് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് തനിക്ക് ലഭിക്കുന്ന ഭാഗ്യമാണെന്നും ശ്രീലയ പറയുന്നു. താന്‍ ചെയ്ത ക്യാരക്ടറിന്റെ പേരില്‍ അറിയപ്പെടുക എന്നത് ഒരു ആര്‍ട്ടിസ്റ്റിനു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. കുട്ടികളും മുതിര്‍ന്നവരും  കുട്ടിമണിയെ ഇന്നും ഇഷ്ടപ്പെടുന്നുണ്ട്. കുട്ടിമണിക്കു വേണ്ടി അമ്പലങ്ങളിലും മറ്റും വഴിപാടു കഴിപ്പിച്ചിട്ടുള്ള ഒരുപാട് ആളുകള്‍ ഉണ്ട്. അതു കൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ട കഥാപാത്രവും കുട്ടിമണിയാണെന്നും താരം പറയുന്നു. മൂന്നു മണി ഷൂട്ടിങ്ങിനിടെ തങ്ങള്‍ ഓട്ടിസം ബാധിച്ച കുട്ടികളെ കാണാന്‍ പോയ അനുഭവവും താരം പറയുന്നു. അവരൊക്കെ 'മൂന്നു മണി' എന്ന സീരിയല്‍ കാണുന്നുണ്ടായിരുന്നുവെന്നും അതിലെ കുട്ടിമണി എന്ന കഥാപാത്രമായ തന്നോടുളള അവരുടെ സ്നേഹം കണ്ണ് നനയിച്ചുവെന്നും ശ്രീലയ പറയുന്നു. കുട്ടിമണിയെ ഞാന്‍ ആ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

മൂന്നു മണി സീരിയല്‍ കഴിഞ്ഞതിനുശേഷമായിരുന്നു ശ്രീലയയുടെ വിവാഹം. ഭര്‍ത്താവിന്റെ പേര് നിവില്‍ ചാക്കോ എന്നാണ്. ദുബായില്‍ എന്‍ജിനീയറാണ്. കലയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം പറയുന്നു. കണ്ണൂര്‍സ്വദേശികളായ ഇരുവരും ഇപ്പോള്‍ എറണാകളത്താണു താമസം.വിവാഹശേഷം ഒരു വര്‍ഷത്തോളം അഭിനയരംഗത്തു നിന്നു വിട്ടുനിന്ന ശ്രീലയ ഇപ്പോള്‍ 'തേനും വയമ്പും' എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ശ്രീലയയുടെ സഹോദരി ശ്രുതി ലക്ഷ്മിയും സീരിയല്‍ രംഗത്തും നൃത്ത രംഗത്തും സജീവമാണ്. ശ്രീലയയും അനിയത്തി ശ്രുതി ലക്ഷ്മിയും ആണ് തേനും വയമ്പും സീരിയലിലെ നായികമാര്‍. മല്ലിക എന്ന ചെണ്ടക്കാരിയാണ് ശ്രീലയ. കാര്‍ത്തിക എന്നാണു ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. എ.എം.നസീറാണ് സീരിയലിന്റെ ഡയറക്ടര്‍. ശ്രീലയയുടെയും ശ്രുതിലക്ഷ്മിയുടെയുംഅമ്മ ലിസി ജോസും സിനിമാ സീരിയല്‍ നടിയാണ്.

 

Actress Sreelaya about Moonumani serial shooting incident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES