ബാലതാരമായി തന്നെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടി ഷഫ്‌ന നസിം. കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരം മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചതും. അഭിനയത്തോട് ഏറെ അഭിനിവേശമുള്ള താരത്തിന്റെ ജീവിത നായകൻ അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. അഭിനയ രംഗത്ത് പ്ലസ് ടു എന്ന ചിത്രത്തിലൂടെ എത്തിയ സജിനാണ് ഷഫ്‌നയുടെ യഥാർത്ഥ ജീവിതത്തിലെ നായകൻ. മാധ്യമങ്ങൾ ഇതരമതസ്ഥരായ ഇരുവരുടെയും വിവാഹവാർത്ത ഏറ്റെടുത്തിരുന്നു. ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ ചലച്ചിത്ര മേഖലയിൽനിന്നും മിനി സ്ക്രീനിലേക്ക് ഷഫ്‌ന ചുവട് വച്ചപ്പോൾ താരത്തെ എതിരേറ്റത്. അത്തരത്തിൽ ഉള്ള സ്വീകരണം തന്നെയാണ് മിനിസ്ക്രീനിലേക്ക് ചുവട് വച്ച സജിനും പ്രേക്ഷകർ നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നടി തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.
മുസ്ലിം പശ്ചാതലമുള്ള ആളായത് കൊണ്ട് ആദ്യ കാലങ്ങളിൽ ഒരുപാട് എതിർപ്പുകൾ ബാപ്പയും ഉമ്മയും നേരിട്ടിരുന്നു. ആ സമയത്തും എന്റെ കഴിവും എന്റെ അഭിനയത്തിനുള്ള ഇഷ്ടവും അറിഞ്ഞ് അവർ തന്ന പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഇവിടെ വരെ എങ്കിലും എത്തിയത്. അതിനു അവർ മാത്രമാണ് സഹായിച്ചത്. എന്റെ ചേച്ചിയും അതെ പോലെയാണ് ഒരുപാട് മോട്ടിവേഷൻ തന്നു കൊണ്ടു എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ലെന്ന് ചേച്ചി പറഞ്ഞിട്ടുള്ള വാക്കുകൾ ഇപ്പോഴും ഒരു വലിയ ശക്തിയായി ഉള്ളിലുണ്ട്.
കല്യാണം കഴിയുന്ന വരെ ഞാൻ ഒറ്റയ്ക്ക് എവിടെയും പോകാറില്ലായിരുന്നു. എന്തിനും ഏതിനും ഒരാൾ ഒപ്പം ഉണ്ടാകണം എന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ വിവാഹശേഷം, എന്നെ ബോൾഡാക്കി എന്തും ഒറ്റയ്ക്ക് ചെയ്യാൻ ഉള്ള പ്രാപ്തിയിൽ ആക്കിയത് ഇക്ക തന്നെയാണ്. അപ്പോൾ ഒരുപാട് ചെറിയ ചെറിയ നല്ല നല്ല മാറ്റങ്ങൾ ഇക്കയാണ് ജീവിതത്തിൽ വരുത്തിയയത്.