ഏവർക്കും സുപരിചിതയായ മിനിസ്ക്രീൻ താരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകപ്രീതി നേടി തുടങ്ങിയത്. നിരവധി പരിപാടികൾ, സ്റ്റേജ് ഷോകൾ, അവാർഡ് പരിപാടികൾ ഒക്കെ ആര്യ നന്നായി കൈകാര്യം ചെയ്തിട്ടുള്ളതാണ്.ആര്യ സതീഷ് ബാബു ഒരു ഇന്ത്യൻ മോഡൽ കൂടിയാണ്. നടി സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ താരമാണ്. എന്നാൽ ഇപ്പോൾ വീണ്ടും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ആര്യ മറുപടി തന്റെ സ്വപ്നത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമെല്ലാമാണ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ മറുപടികള്‍ നല്‍കിയത്. താരത്തിന്റെ മറുപടികള്‍ ഇങ്ങനെ .
താരത്തിന് നേരെ ഉയർന്ന ഒരു ചോദ്യം ഇതുവരേയും നേടിയിട്ടില്ലാത്ത നിങ്ങളുടെ വലിയ സ്വപ്‌നം എന്താണ് എന്നായിരുന്നു. ഇതിന് ആര്യ നല്‍കിയ മറുപടിയെന്നു പറയുന്നത് സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്‌നം എന്നായിരുന്നു. ഒരുനാള്‍ താന്‍ അത് നേടുമെന്നും ആര്യ പ്രതീക്ഷ അർപ്പിക്കുകയും ചെയ്തു. നിങ്ങളുടെ ജീവിതകഥ പറയാന്‍ ആരെയെങ്കിലും തിരഞ്ഞെടുത്താല്‍ അതാരായിരിക്കും എന്നായിരുന്നു അടുത്ത ചോദ്യം. രശ്മി വരുണ്‍, സനിദ സിദ്ധാര്‍ത്ഥ്, വരുണ്‍ സോമരാജന്‍ എന്നായിരുന്നു ആര്യ നല്‍കിയ മറുപടി.
എന്നാൽ ആര്യയോടുള്ള അടുത്തൊരു ചോദ്യം സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമായൊരു ഇടം സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതേതായിരിക്കും എന്നായിരുന്നു. തന്റെ സുഹൃത്തുക്കളുടെ കൂടെയാണെങ്കില്‍ ലോകത്തിന്റെ ഏത് കോണിലേക്കും വേണമെങ്കില്‍ പോകാമെന്നായിരുന്നു ആര്യ നല്‍കിയ ഉത്തരം. സ്ഥലത്തേക്കാള്‍ കൂടെയുള്ളവരാണ് പ്രധാനം എന്നും ആര്യ പറഞ്ഞു. നിങ്ങളൊരാളെ എങ്ങനെയാണ് വിധിക്കുക എന്നതായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്.
താനാരേയും ജഡ്ജ് ചെയ്യാറില്ലെന്നായിരുന്നു ഇതിന് ആര്യ നല്‍കിയ മറുപടി. മറ്റുള്ളവരെ ജഡ്ജ് ചെയ്യണമെങ്കില്‍ താന്‍ ആദ്യം പെര്‍ഫെക്‌ട് ആയിരിക്കണമെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും ആര്യ പറയുന്നു. അല്ലാത്തപക്ഷം മറ്റൊരാളെ ജഡ്ജ് ചെയ്യാനുള്ള അവകാശം തനിക്കില്ലെന്നും ആര്യ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടെ ചിലര്‍ അശ്ലീല പരാമര്‍ശവുമായും രംഗത്ത് എത്തി. ആര്യയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ ആ ചോദ്യത്തിന്റെ മുനയൊടിക്കുന്ന മറുപടിയായിരുന്നു ആര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.
തനിക്കൊരെണ്ണം തരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നല്ല ബ്രാന്റ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തിൽ നിങ്ങളുടെ അമ്മയുടേതിനേക്കാൾ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു.