Latest News

ആദ്യ രണ്ട് ദിവസം കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി അസഹനീയമായിരുന്നു; മകളുടെ അവസ്ഥ ഇങ്ങനെ; കോവിഡ് അനുഭവം പങ്കുവച്ച് ആര്യ

Malayalilife
 ആദ്യ രണ്ട് ദിവസം കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി അസഹനീയമായിരുന്നു; മകളുടെ അവസ്ഥ ഇങ്ങനെ; കോവിഡ് അനുഭവം പങ്കുവച്ച് ആര്യ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഒരു നടി എന്നതിലുപരി താരം ഒരു അവതാരക കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവയായ താരം തന്റെയും മകളുടെയും എല്ലാം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച്  എത്തിയിരുന്നു. എന്നാൽ ഇപ്പോൾ  തനിയ്ക്ക് കൊവിഡ് പോസിറ്റീവായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. അസ്വസ്ഥതകള്‍ വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് ആണെന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ്  വ്യക്തമായെന്ന് ആര്യ സൂചിപ്പിക്കുന്നു.

എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോള്‍ സംശയം തോന്നിയതിനാല്‍ പെട്ടെന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്. പക്ഷേ ഇപ്പോഴും ചെറിയ പ്രശ്‌നങ്ങളുണ്ട്. അതിലൂടെ കടന്നു പോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാന്‍ പറയാം. അതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണമെന്നും ആര്യ പറയുന്നു. എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നത് ആയിരിക്കുമെന്നും ആര്യ പറയുന്നു.

അതേ സമയം ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ സംശയങ്ങള്‍ക്ക് ആര്യ മറുപടി നല്‍കിയിരുന്നു. ആര്യയ്ക്ക് പോസിറ്റീവ് ആയപ്പോള്‍ മകള്‍ റോയയുടെ അവസ്ഥ എന്താണെന്ന് ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ അവള്‍ കുഴപ്പമൊന്നും ഇല്ലാതെ ഇരിക്കുകയാണ്. അവളുടെ ടെസ്റ്റ് ചെയ്ത റിസള്‍ട്ട് നെഗറ്റീവ് ആണ്. അതുകൊണ്ട് പേടിക്കാന്‍ ഒന്നുമില്ലെന്നാണ് നടി പറയുന്നത്. കൊവിഡ് വന്നതിന് ലക്ഷണം എന്താണെന്ന് ചോദിച്ചാല്‍ കടുത്ത പനിയും തലവേദനയും സഹിക്കാന്‍ പറ്റാത്ത ശരീരവേദനയും ഉണ്ടായിരുന്നു. ഇതെല്ലാം രണ്ട് ദിവസം നീളുകയും ചെയ്തു. ഇപ്പോള്‍ ഇതൊന്നുമില്ല. പക്ഷേ രുചിയും മണവും വന്നിട്ടില്ലെന്നാണ് ആര്യ പറയുന്നത്.

Read more topics: # Actress arya,# words about covid days
Actress arya words about covid days

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES