Latest News

അമ്മ മരിച്ചതോടെ പട്ടിണിയായി; സിസിഎല്ലില്‍ താങ്ങായത് മണിക്കുട്ടന്‍; രജിസ്റ്റര്‍ മാര്യേജും മിന്നുകെട്ടും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വട്ടപ്പൂജവ്യം; വിവേക് ഗോപന്‍ സ്വന്തമാക്കിയത് സ്വപ്‌നം പോലും കാണാത്ത ജീവിതം

Malayalilife
 അമ്മ മരിച്ചതോടെ പട്ടിണിയായി; സിസിഎല്ലില്‍ താങ്ങായത് മണിക്കുട്ടന്‍; രജിസ്റ്റര്‍ മാര്യേജും മിന്നുകെട്ടും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വട്ടപ്പൂജവ്യം;  വിവേക് ഗോപന്‍ സ്വന്തമാക്കിയത് സ്വപ്‌നം പോലും കാണാത്ത ജീവിതം

ഷ്യാനെറ്റിലെ 'പരസ്പരം' എന്ന സീരിയലിലെ സൂരജ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് വിവേക് ഗോപൻ. ചെറിയ കാലയളവിനുള്ളിൽ തന്നെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന വിവേക് മികച്ചൊരു ക്രിക്കറ്റ് താരമാണെന്നുള്ള കാര്യവും സിസിഎല്ലിലൂടെ പ്രേക്ഷകർ അറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചവറ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായിരുന്നു അദ്ദേഹം.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ടീമംഗമായിരുന്നു. എല്ലാ തവണയും സിസിഎൽ കഴിഞ്ഞാൽ ഞാനടക്കമുള്ള ചില ആളുകൾക്ക് പിന്നെ മറ്റ് പണികളൊന്നുമില്ല. ഒരു ഫാർമ കമ്പനിയിൽ മാനേജരായിരുന്ന ഞാൻ ആ ജോലി രാജിവച്ചിട്ടാണ് സിസിഎൽ കളിക്കാൻ പോയത്. സിസിഎൽ സീസൺ കഴിഞ്ഞാൽ മറ്റ് പണികളൊന്നും ഇല്ലാത്ത അവസ്ഥയായി. സംവിധായകരോട് ചാൻസ് ചോദിക്കുമ്പോൾ അയാളൊരു ക്രിക്കറ്റ് കളിക്കാരനല്ലേ, ചാൻസ് കൊടുത്താൽ അഭിനയിക്കാനറിയാമോ എന്നൊക്കെയുള്ള ആശങ്കകളായിരുന്നു. ഞാൻ അഭിനയിക്കുമെന്ന് കാണിക്കാനുള്ള അവസരങ്ങളൊന്നും എനിക്ക് ലഭിച്ചില്ല. അത്തരമൊരു സാഹചര്യത്തിൽ സിസിഎല്ലൊക്കെ ഉപേക്ഷിച്ച് തിരിച്ച് ജോലിക്ക് കയറാനിരിക്കുമ്പോഴാണ് ഒരു സീരിയലിന്റെ ഓഡിഷനുള്ള പരസ്യം കാണുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട ശേഷമായിരുന്നു സീരിയലിലേക്ക് ക്ഷണിക്കുന്നതും.

പാരസ്പര്യത്തിന്റെ ചിത്രീകരണത്തിനിടെ ടേക്ക് തെറ്റിച്ചപ്പോൾ അങ്ങനെ വലിയ വിഷമമൊന്നും തോന്നിയില്ല. സീരിയൽ ടെലികാസ്റ്റിങ് തുടങ്ങിയ ശേഷം എന്റെ അഭിനയത്തെ പറ്റി കൂട്ടുകാരൊക്കെ മോശം അഭിപ്രായം പറഞ്ഞപ്പോഴും പിന്നെ ചിലപ്പോഴൊക്കെ മൂന്ന് നാല് ടേക്കിൽ കൂടുതൽ തെറ്റിക്കുമ്പോഴുമൊക്കെയാണ് വിഷമം തോന്നിയത്. നമ്മളൊരു ഡയലോഗ് തെറ്റിച്ചുകഴിഞ്ഞാൽ അടുത്ത ഡയലോഗ് പറയേണ്ടയാൾക്കും തെറ്റും. അപ്പോൾ ഷൂട്ട് നീണ്ടുപോകും. ചിലപ്പോഴൊക്കെ ഒരു എപ്പിസോഡ് എടുക്കാൻ തന്നെ നാലും അഞ്ചും ദിവസത്തെ ഷൂട്ട് വേണ്ടിവന്നിട്ടുണ്ട്. പിന്നെ മറ്റൊന്ന് രാപ്പകലില്ലാതെ ഷൂട്ടിങ് നടക്കുമായിരുന്നു.

എന്റെ ഭാര്യ പറയാറുണ്ട് 'നിങ്ങൾക്ക് സൂരജുമായിട്ട് ഒരു സാമ്യവുമില്ല' എന്ന്. ജീവിതം വേറെ അഭിനയം വേറെ. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമൊക്കെയാണ് ഞാൻ പലയിടത്തും എത്തിയിട്ടുള്ളത്. ക്രിക്കറ്റിനും ജോലിക്കുമൊക്കെയായി അത്തരത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ കുടുംബം അത്ര സമ്പന്നമൊന്നുമല്ല. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. ഞാനും അനിയത്തിയുമാണ് ഉള്ളത്. അച്ഛൻ കുറച്ച് ആൾക്കഹോളിക് ആയിരുന്നു. അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി. അടുത്തുള്ള ക്ലീനിക്കിൽ അച്ഛന് ജോലി ഉണ്ടായിരുന്നു. പക്ഷെ പലപ്പോഴും പോകാറില്ലായിരുന്നു. അനിയത്തി ബന്ധുക്കളുടെ വീട്ടിൽ നിന്നാണ് വളർന്നത്. ചോറൊക്കെ ഒരുനേരം മാത്രമെ കഴിക്കാൻ കഴിഞ്ഞിരുന്നുള്ളു. അടുത്ത് ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു. അവരുടെ വീട്ടിൽ നിന്നൊക്കെ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ അവരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അന്ന് കഷ്ടപ്പെട്ടതിന്റെയൊക്കെ ഫലം എന്നെങ്കിലും കിട്ടുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

അന്നൊക്കെ ഫുൾടൈം കളിയായിരുന്നു. രാവിലെ എന്തെങ്കിലും കഴിച്ചിട്ട് കളിക്കാൻ പോയാൽ പിന്നെ വരുന്നത് വൈകുന്നേരമായിരിക്കും. പിന്നെ കിടന്നുറങ്ങിയാൽ എഴുന്നേൽക്കുന്നത് പിറ്റെന്ന് രാവിലെയായിരിക്കും. അന്നത്തെ ലക്ഷ്യം തന്നെ എസ്‌ബിറ്റിയിലോ റെയിൽവേയിലോ മറ്റോ ജോലി വാങ്ങി അവരുടെ ക്രിക്കറ്റ് ടീമിൽ കയറുക എന്നതായിരുന്നു. ഇന്ത്യൻ ടീമിൽ കയറുന്നത് വരെയുള്ള ഗോളൊക്കെ സെറ്റ് ചെയ്ത് വച്ചിരുന്നു. പക്ഷെ ക്രിക്കറ്റിനുള്ളിലുണ്ടായിരുന്ന പൊളിറ്റിക്സിന്റെ ഇരയാകുകയായിരുന്നു ഞാൻ.

 സിസിഎല്ലിന്റെ തുടക്കത്തിൽ പ്രാക്ടീസിന്റെ സമയത്ത് ഒരുപാട് ദിവസങ്ങളൊന്നും ലാലേട്ടൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഷൂട്ട് ഉണ്ടായിരുന്നു. സിസിഎല്ലിന് ആറ് മാസം മുമ്പ് മുതൽ എല്ലാ ശനിയും ഞായറും എറണാകുളത്ത് വച്ച് പ്രാക്ടീസ് ഉണ്ടായിരുന്നു. ഞാൻ ഇവിടെ നിന്നും ട്രയിനിൽ എറണാകുളത്തെത്തും. അവിടെ നിന്നും രാജീവ് പിള്ളയുടെ വണ്ടിയിലാണ് പോകുന്നത്. അദ്ദേഹത്തിന്റെ വീട്ടിലാണ് നിന്നത്. പ്രാക്ടീസ് സമയത്ത് എല്ലാ കളിയിലും ഞാൻ അമ്പതിന് മുകളിൽ സ്‌കോർ ചെയ്യുകയും രണ്ട് മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. ഒപ്പം കളിച്ച ചാക്കോച്ചനൊക്കെ ബെസ്റ്റ് പ്ലെയേഴ്സ് ആണ്. അതുപോലെയാണ് ഉണ്ണി മുകുന്ദനും. ഉണ്ണിക്ക് ഒരു അഫ്രീദി സ്‌റ്റൈലാണ്. എന്നാൽ സിസിഎല്ലിന്റെ ആദ്യ കളി പരാചയപെട്ടപ്പോൾ പൊട്ടിക്കരയുകയായിരുന്നു താരം.

 ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമൊക്കെയാണ് വിവേക്  പലയിടത്തും എത്തിയിട്ടുള്ളത്. ക്രിക്കറ്റിനും ജോലിക്കുമൊക്കെയായി അത്തരത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വിവേകിന്റെ  കുടുംബം അത്ര സമ്പന്നമൊന്നുമല്ല.  എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു. ഒരു  അനിയത്തിയുമാണ് ഉള്ളത്. അച്ഛൻ കുറച്ച് ആൾക്കഹോളിക് ആയിരുന്നു. അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി. അടുത്തുള്ള ക്ലീനിക്കിൽ അച്ഛന് ജോലി ഉണ്ടായിരുന്നു. പക്ഷെ പലപ്പോഴും പോകാറില്ലായിരുന്നു. അനിയത്തി ബന്ധുക്കളുടെ വീട്ടിൽ നിന്നാണ് വളർന്നത്. ചോറൊക്കെ ഒരുനേരം മാത്രമെ കഴിക്കാൻ കഴിഞ്ഞിരുന്നുള്ളു. അടുത്ത് ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു. അവരുടെ വീട്ടിൽ നിന്നൊക്കെ ഭക്ഷണം കഴിക്കാറുണ്ട്. പക്ഷെ അവരെ ബുദ്ധിമുട്ടിക്കാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അന്ന് കഷ്ടപ്പെട്ടതിന്റെയൊക്കെ ഫലം എന്നെങ്കിലും കിട്ടുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു എന്നും വിവേക് ഒരുവേള തുറന്ന് പറഞ്ഞത്.

സുമിയാണ് വിവേകിന്റെ ജീവിത സഖി. നാല് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. സുമി ഒരു ഡാൻസ് ട്രൂപ്പിലുണ്ടായിരുന്നു. അവിടെ വച്ചായിരുന്നു ഇരുവരും  പരിചയപ്പെട്ടതാണ്. പിന്നീട് പ്രേമമായി. തുടർന്ന്  രജിസ്റ്റർ മാരേജ് ചെയ്തു. അത് പിന്നീട് വീട്ടിലറിഞ്ഞപ്പോൾ വലിയ പ്രശ്നമായി. ഇനി ഇവിടെ നിൽക്കാൻ പറ്റില്ല, കെട്ടിപ്പൊയ്ക്കോണം തുടങ്ങിയ കോലാഹലങ്ങൾ. അങ്ങനെ ഒഫിഷ്യലായി  പള്ളിയിൽ വച്ച് കല്യാണം കഴിച്ചു. ജീവിതമാരംഭിച്ചപ്പോൾ വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ന് ജീവിതം ഒന്ന്   തിരിഞ്ഞുനോക്കുമ്പോൾ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു നിലയിലെത്തി. 

Read more topics: # Actor vivek gopan,# realistic life
Actor vivek gopan realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES