Latest News

ഫോണിൽ കാശില്ല; അഞ്ച് ദിവസമായി മകളെ വിളിച്ചിട്ട്; ആ അച്ഛൻ കരയുകയായിരുന്നു; ഹൃദയസപ്ർശിയായ കുറിപ്പുമായി നടൻ വിവേക് ഗോപൻ

Malayalilife
ഫോണിൽ കാശില്ല; അഞ്ച് ദിവസമായി മകളെ വിളിച്ചിട്ട്; ആ അച്ഛൻ കരയുകയായിരുന്നു; ഹൃദയസപ്ർശിയായ കുറിപ്പുമായി നടൻ  വിവേക് ഗോപൻ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ വിവേക് ഗോപൻ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. കാർത്തിക ദീപം പരമ്പരയിലാണ് താരം നിലവിൽ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ  കാര്‍ത്തിക ദീപം പരമ്പരയുടെ സെറ്റിൽ തങ്ങള്‍ക്ക് ആഹാരം വെച്ചുവിളമ്പുന്നയാളെ കുറിച്ച് വിവേക് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുകയാണ്.

 വിവേകിന്റെ കുറിപ്പിലൂടെ ...

ഇപ്പോള്‍ വർക്ക് തുടങ്ങി 5 ദിവസമായി. ഞങ്ങൾക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാൾ കൂടുതൽ പരിചയപ്പെട്ടു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന ചേട്ടനോട് വെറുതേ വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ചേട്ടന്‍റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ചെറുപ്പകാലം മുതലേ കഷ്ടകാലങ്ങളുടെ തുടക്കം. കൂലിപ്പണിയെടുത്ത് ജീവിച്ച ചേട്ടന്‍റെ വിവാഹമൊക്കെ കഴിഞ്ഞു. ഒരു പെൺകുട്ടി ജനിച്ചു. വളരെ സന്തോഷവാനായി കുടുംബം നോക്കിയിരുന്ന ചേട്ടന്‍റെ കുഞ്ഞിന് ഒന്നര വയസ് പ്രായം .കുഞ്ഞിന് മുലകൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് കുഞ്ഞിന്‍റെ അമ്മയ്ക്ക് പെട്ടന്ന് ഒരു വയർവേദനയുണ്ടാവുന്നു. ഹോസ്പിറ്റലിലെത്തി പ്രാഥമിക ചികിൽസക്കിടയിൽ ആ അമ്മ മരണപ്പെടുന്നു.

ജീവിതത്തിലെ ഉണ്ടായിരുന്ന സന്തോഷങ്ങൾ നഷ്ടപ്പെട്ട ചേട്ടൻ കുഞ്ഞിനെ വളർത്തി. കൂലി പണിക്കു പോകുമ്പോൾ പോലും കുഞ്ഞിനെ കൂടി കൊണ്ടുപോയി. അച്ഛൻ ജോലി ചെയ്ത സ്ഥലങ്ങൾ എല്ലായിടത്തും സങ്കടവും കളിയും ചിരിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. മറ്റാരും സഹായത്തിനില്ലാത്ത അവസ്ഥയാണ് കാരണം. ചേട്ടന്‍റെ മാതാപിതാക്കൾ സുഖമില്ലാത്തവരുമാണ്. കുട്ടിയെ പഠിപ്പിച്ചു. കുട്ടിക്ക് ഏകദേശം 15 വയസുള്ളപ്പോൾ ചേട്ടന് ആദ്യത്തെ ഹാർട്ട് അറ്റാക്ക് വരുന്നു. ഭാര്യ മരിച്ചതിൽ പിന്നെ മറ്റൊരുവിവാഹത്തെ പറ്റിയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. സ്വന്തം മകൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു.

എന്തെങ്കിലും പറ്റി താൻ മരിച്ചു പോകും എന്ന ഭയത്തിൽ മകൾക്ക് 18 വയസ് തികഞ്ഞപ്പോൾ തന്നെ വിവാഹം നടത്തി കൊടുത്തു. ആ മകൾ സന്തോഷമായി ജീവിക്കുന്നു. പക്ഷേ ചേട്ടന്‍റെ കഷ്ടപാടുകൾ മാറിയിട്ടില്ല. ചേട്ടന്‍റെ അമ്മയും അച്ഛനും കിടപ്പു രോഗികളാണ്. ഇവിടെ ജോലി കഴിഞ്ഞ് രാത്രി വീട്ടിൽ പോയിട്ട് വേണം അവർക്ക് വേണ്ടി എന്തങ്കിലും ചെയ്യാനും സഹായിക്കാനും .രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ ജോലിസ്ഥലം പിന്നെ രാത്രി വീട്ടിലെ കാര്യകൾ.

Actor vivek gopan facebook post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക