Latest News

ജീവിതത്തിലെ മോഹനവല്ലിയോടൊപ്പം നിന്ന് അര്‍ജുനേട്ടന്‍; ജയകുമാറിന്‍റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ജീവിതത്തിലെ  മോഹനവല്ലിയോടൊപ്പം നിന്ന്  അര്‍ജുനേട്ടന്‍;  ജയകുമാറിന്‍റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാള  മിനിസ്‌ക്രീനിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് 'അര്‍ജുനന്‍'  എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയകുമാർ. മലയാളികളെ പരമ്പരയിലൂടെ അത്രയുമധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രം കൂടിയാണ് അർജുനന്റേത് . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ജീവിതത്തിലെ ഒർജിനൽ മോഹനവല്ലിക്കൊപ്പം നിൽക്കുന്ന  ഒരു പഴയകാല ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

പരമ്പരയിലെ അർജുനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന   താരത്തിന്‍റെ യഥാര്‍ത്ഥ പേര് ജയകുമാര്‍ പരമേശ്വരന്‍ എന്നാണെങ്കിലും അര്‍ജുനന്‍ എന്നു പറഞ്ഞാൽ മാത്രമേ  മലയാളിക്ക് താരത്തെ അറിയുകയുള്ളൂ.  കൃത്രിമത്വമില്ലാത്ത തന്മയത്തോടെയുള്ള  അഭിനയ ശൈലിയാണ് ജയകുമാറിന്‍റേത്.
അലസനായ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായാണ് പരമ്പരയില്‍ ജയകുമാര്‍ എത്തുന്നതെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല.  സര്‍വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് അധ്യാപകനായി സര്‍വീസില്‍ കയറിയ ജയകുമാര്‍ വിരമിക്കുന്നത്. അഭിനയത്തിന് പുറമെ  താരം ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റും കവിയും കൂടിയാണ് എന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. താരം തന്നെ കയ്യില്‍ നിന്നിടുന്നതാണെന്നതാണ് പരമ്പരയിലെ കഥാപാത്രം പാടുന്ന നിമിഷകവിതകളെല്ലാം  അതിശയിപ്പിക്കുന്നത്

ഫേസ്ബുക്കിലും മറ്റു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ഏറെ സജീവവും കൂടിയാണ് അദ്ദേഹം.  എന്നാൽ കഴിഞ്ഞദിവസം നടൻ  ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം വലിയ ആരാധകശ്രദ്ധ നേടുന്ന ഒന്നായിരുന്നു. തന്റെ യുവത്വം തുടിക്കുന്ന ചിത്രം  'ഒരു ചലഞ്ചുമല്ല' എന്ന ക്യാപ്ഷനോടെയാണ് ജയകുമാര്‍ പങ്കുവച്ചത്. ഭാര്യയൊത്തുള്ള പഴയകാല ചിത്രമാണ് ഇത്. സോഷ്യല്‍മീഡിയയില്‍  ഹിപ്പി മുടിയും, ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ടിട്ടുള്ള താരത്തിന്റെ ചിത്രം  വൈറലായിക്കഴിഞ്ഞു. മിക്കവരും ഫേസ്ബുക്കില്‍ ഒറിജിനല്‍ മോഹനവല്ലിക്കൊപ്പം അര്‍ജുനേട്ടന്‍ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ, നിമിഷകവിയോട് ചിത്രത്തെപ്പറ്റിയൊരു കവിത ചൊല്ലാന്‍ പറയുന്നവരും കുറവല്ല.

Actor jayakumar old pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES