മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് രാജീവ് പരമേശ്വരൻ. നിരവധി സീരിയലിലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വാനമ്പാടിയിലെ പപ്പിയുടെ പഴയ കാമുകൻ മഹിയായും , തംബുരു മോളുടെ അച്ഛനായും എല്ലാം തന്നെ ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു താരം വീണ്ടും ഒരു മടങ്ങി വരവ് നടത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ സാന്ത്വനം എന്ന പാരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. പരമ്പരയിൽ വല്യേട്ടനായിട്ടാണ് താരം ഏവർക്കും മുന്നിലൂടെ എത്തുന്നത്.
ഇപ്പോൾ പ്രേക്ഷകരുടെ ബാലൻ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് തുറന്നു പറയുന്നത്. സിനിമ ചെയ്യണമെന്നാഗ്രഹമുണ്ട്, എന്നാൽ ഇപ്പോൾ ആരും അതിനായി തന്നെ വിളിക്കാറില്ല. അതുകൊണ്ടാണ് സീരിയൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നും തീരുമാനിച്ചത്. എല്ലാമുണ്ടെങ്കിലും പലപ്പോഴും ഭാഗ്യം തുണക്കാറില്ല. അതു കൊണ്ടാണ് പലരും സിനിമാമേഖലയിൽ എത്തിപ്പെടാതെ പോകുന്നത്. സീരിയൽ കഥാപാത്രങ്ങളോട് എന്നും മലയാളികൾക്ക് പ്രത്യേക ഇഷ്ടം തന്നെയുണ്ട്.
സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയൽ കഥാപാത്രങ്ങളെ മലയാളികൾ കാണുന്നത്. അതിയായ സന്തോഷമുണ്ട് ഈ കാര്യത്തിൽ. വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് എല്ലാം ആളുകൾ അവരുടെ അമർഷം പ്രകടമായിത്തന്നെ കാണിച്ചിരുന്നു. ചില കുപ്പിയെടുത്ത് എറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്.