Latest News

ഞാൻ പറഞ്ഞ വാക്കുകളെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു; മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ പലതരം ഹെഡിങ്ങുകൾ കൊടുത്തു: മനോജ് കുമാർ

Malayalilife
 ഞാൻ പറഞ്ഞ വാക്കുകളെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു; മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ പലതരം ഹെഡിങ്ങുകൾ കൊടുത്തു: മനോജ് കുമാർ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയങ്കരായ താരദമ്പതികളാണ് മനോജ് കുമാറും  ബീന ആന്റണിയും. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ താരദമ്പതികൾ.  ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും എത്താറുണ്ട്. കഴിഞ്ഞ ദിവസം  സോഷ്യൽ മീഡിയയിൽ ബീന കോവിഡ് പോസിറ്റീവായതും അവരനുഭവിക്കുന്ന വേദനകളും പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് മനോജ്. 

ഞാൻ ആ വീഡിയോ ഒരു ബോധവൽക്കരണത്തിന് വേണ്ടി ഇട്ടതാണ്. പക്ഷേ ചില മീഡിയകൾ ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച്‌ വാർത്തകൾ കൊടുത്തു. മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ പലതരം ഹെഡിങ്ങുകൾ കൊടുത്തു, തുടർന്ന് കുറെപേർ എനിക്ക് അയച്ചുതന്നിരുന്നു. പലരും എന്നെ വിളിയോട് വിളികളായിരുന്നു.

ചിലവർക്ക് എന്നെ വിളിക്കാൻ പേടിയായിരുന്നു. കാരണം അത്രയ്ക്കും സീരിയസ് കണ്ടീഷനാണെന്ന് കരുതി. ഞാൻ എനറെ വീഡിയോയിൽ ഒരു പോസിറ്റീവ്‌നെസ് മാത്രമാണ് പറഞ്ഞത്. ഞാൻ പിന്നിട്ട കാര്യങ്ങൾ ആലോചിച്ചപ്പോൾ ഞാനൊന്ന് കരഞ്ഞുപോയി. ഇതെല്ലാം നമ്മുടെ ഇഷ്ടപ്പെട്ടവരുടെ മുൻപിൽ വെച്ച്‌ പറയുമ്പോൾ നമ്മള് അറിയാണ്ടൊന്ന് വിതുമ്പിപോവും. നമ്മള് അങ്ങനത്തെ ഒരു സ്‌റ്റേജിൽ കൂടി കടന്നുവന്നവരാണ്. ആ കരച്ചിലിനെ പോലും. ഞാൻ പൊട്ടിക്കരഞ്ഞിരിക്കുകവാണെന്ന്.. ഇനി ഇതുപോലെ വാർത്തകൾ വളച്ചൊടിക്കരുത്.

 ഈ ശനിയാഴ്ച(15) ബീന ഡിസ്ചാർജ്ജ് ആവും. ബീനയ്ക്ക് പെർഫക്ടാണ്, ഞങ്ങള് നോക്കിയപ്പോ നെഗറ്റീവ് ആണ് എന്ന് ഡോക്ടർ അറിയിച്ചത്. ഇനി ശനിയാഴ്ച ഒരു തവണ കൂടി നോക്കിയിട്ട് ഡിസ്ചാർജ്ജ് ആക്കാമെന്ന് അവർ അറിയിച്ചു. എല്ലാം ദൈവാധീനമാണ്. ഡോക്ടർമാർ പറഞ്ഞിരുന്നു ബിന പോയൊരു കണ്ടീഷൻ വെച്ചാണെങ്കിൽ 15 ദിവസം ഇരുപത് ദിവസം ഒകെ കിടക്കണം എന്നുളളതാണ് സത്യത്തില് പക്ഷെ ഇത് കേവലം ഒമ്പത് ദിവസം കൊണ്ട് പരിപൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ കഴിഞ്ഞു.

Read more topics: # Actor Manoj kumar,# words about media
Actor Manoj kumar words about media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES