മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നടൻ മനോജ് കുമാറും നടി ബീന ആന്റണിയും. സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്ന ഈ ദമ്പതികൾക്ക് നിരവധി ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുമ്ബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ കുട്ടികളിൽ നിന്ന് പ്രണയം, സെക്സ് പോലുള്ള ഒളിപ്പിച്ച് പിടിക്കരുതെന്നും എല്ലാത്തിനേയും കുറിച്ച് കൃത്യമായ അറിവ് നൽകി മാത്രമെ മക്കളെ വളർത്താവൂവെന്നും പറയുകയാണ് ബീന ആന്റണി മനോജ് നായരും.
പ്രണയിച്ച് വിവാഹിതരായ ഞങ്ങൾക്ക് മകൻ പ്രണയിച്ചാൽ അതിൽ തെറ്റ് പറയാനോ ശിക്ഷിക്കാനോ അവകാശമില്ല. മകൻ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഞങ്ങൾ വെച്ചിട്ടുള്ള ഒരേയൊരു കണ്ടീഷൻ നല്ല സ്വഭാവമുള്ള പെൺകുട്ടിയായിരിക്കണമെന്നത് മാത്രമാണ്. ജാതിയോ മതമോ നിറമോ ഒന്നും പ്രശ്നമല്ല. പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് ഞങ്ങൾ. പക്ഷെ മകനാണ് പിറന്നത്. ഇനി അവൻ കെട്ടുന്ന പെൺകുട്ടിയെ മകളെപ്പോളെ സ്നേഹിക്കാനുള്ള ഓപ്ഷനെ ഉള്ളൂ.
ചെറിയ പ്രായം മുതൽ പ്രണയം, സെക്സ് തുടങ്ങിയവയെല്ലാം കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം. കൃത്യമായി നമ്മൾ പറഞ്ഞ് കൊടുത്തില്ലെങ്കിൽ തെറ്റായ രീതിയിൽ അവർ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടവ പഠിക്കും.’ അതിനാൽ മാതാപിതാക്കൾ തന്നെ കുട്ടികൾക്ക് തെറ്റും ശരിയും പറഞ്ഞ് കൊടുക്കുന്നതാണ് ഉത്തമം. ചെറുപ്പത്തിൽ ഇത്തരം കാര്യങ്ങൾ ഞങ്ങൾക്കാരും പഠിപ്പിച്ച് തന്നിട്ടില്ല.”ലവ് ചിഹ്നം കണ്ടിട്ട് അത് എന്താണെന്ന് അറിയാതെ മതിലിൽ വരച്ച് വെച്ചതിന് അച്ഛൻ പൊതിരെ തല്ലിയിട്ടുണ്ട്. അന്ന് തീരുമാനിച്ചതാണ് അത്തരം സാഹചര്യങ്ങൾ എന്റെ മകനുണ്ടാകരുതെന്ന്.’
‘ബോയ്സ് സ്കൂളിൽ പഠിച്ചതിനാൽ ലവ് ചിഹ്നം കണ്ടാൽ പോലും അതെന്താണെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ഒരിക്കൽ സുഹൃത്തിന്റെ കയ്യിൽ ഒരു ഹാർട്ടും കൂടെ ഒരു അമ്പുമുള്ള ചിഹ്നം കണ്ടു. കണ്ടപ്പോൾ ഇഷ്ടമായതുകൊണ്ട് സ്കൂളിൽ നിന്ന് വരുമ്പോൾ വീടിന്റെ മതിലിൽ വെറുതെ വരച്ചു.’ അർഥം അറിയില്ലായിരുന്നു. ഒപ്പം മനോജ് എന്ന് പേരും എഴുതി. വൈകിട്ടായപ്പോൾ അച്ഛൻ വന്നു. മുൻകോപിയാണ് അച്ഛൻ. മനോജ് എന്ന് വിളിക്കുന്ന കേട്ടപ്പോഴെ പന്തികേട് തോന്നിയിരുന്നു.”ചെന്ന് നിന്നതും ചൂരൽകൊണ്ട് അടിച്ചു. കാര്യം മനസിലായില്ല ആദ്യം. തിരക്കിയപ്പോൾ അച്ഛൻ മതിലിനടുത്തേക്ക് കൊണ്ടുപോയി ഞാൻ വരച്ച ചിത്രം കാണിച്ച് തന്നു. വൃത്തികെട്ട ചിത്രം വരയ്ക്കാനാണോ പഠിക്കാൻ പോകുന്നത് എന്നാണ് ചോദിച്ചത്. യഥാർഥത്തിൽ ചിത്രത്തിന്റെ അർഥം പോലും അറിയില്ലായിരുന്നു. അച്ഛൻ പക്ഷെ അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല. എന്റെ അച്ഛൻ അന്ന് എന്നോട് സംസാരിച്ചത് ആ സിമ്പൽ പോലും വൃത്തികേടാണ് എന്ന തരത്തിലാണ്.’