Latest News

ആരാണ് ഈ സ്ത്രീക്ക് തോന്ന്യവാസം പറയാന്‍ ലൈസന്‍സ് കൊടുത്തത്; രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് ഒരു മനുഷ്യന്‍ എങ്ങനെ തരം താഴാം എന്ന് കാണിച്ചു തരുന്നുണ്ട്: ദിയ സന

Malayalilife
 ആരാണ് ഈ സ്ത്രീക്ക് തോന്ന്യവാസം പറയാന്‍ ലൈസന്‍സ് കൊടുത്തത്;  രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് ഒരു മനുഷ്യന്‍ എങ്ങനെ തരം താഴാം എന്ന് കാണിച്ചു തരുന്നുണ്ട്: ദിയ സന

ബിഗ് ബോസ് സീസണ്‍ 4 ലെ കരുത്തുറ്റ മത്സരാർഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. ഹോക്‌സിൽ നിന്നും തന്റെതായ നിലപാടുകൾ എല്ലാം തന്നെ തന്നെ ലക്ഷ്മി തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ മത്സരാര്‍ത്ഥിയായ ലക്ഷ്മി പ്രിയയെ വിമര്‍ശിച്ച്‌ ആക്ടിവിസ്റ്റ് ദിയ സന രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലക്ഷ്മി റിയാസിന്റെ സംസാരശൈലിയെ പരിഹസിച്ചിരുന്നു.കഴിഞ്ഞ ദിവസം  ലക്ഷ്മി പ്രിയ വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ഇതാണ്  ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചചെയ്യപെടുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയ്‌ക്കെതിരെ ദിയയുടെ  വിമര്‍ശനം ഉന്നയിച്ചത്.

ലക്ഷ്മി പ്രിയ ടോക്സിക് ആണെന്ന് ദിയ സന പറയുന്നു. ഇവര്‍ 'നിന്നെപ്പോലെ ഉള്ള' എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നത് ലോകത്തിലെ മുഴുവന്‍ മൈനോരിറ്റി മനുഷ്യരെ ആണെന്ന് ദിയ സന ചൂണ്ടിക്കാട്ടുന്നു. റിയാസിനെ പ്രകോപിപ്പിക്കുന്നതിനിടെ ലക്ഷ്മി പ്രിയ റിയാസിന്റെ സംസാരരീതി ജന്മനായുള്ള തകരാര്‍ ആണെന്ന് പറഞ്ഞിരുന്നു. വാ തുറക്കുന്തോറും ലക്ഷ്മി പ്രിയ എത്ര വൃത്തികെട്ട സ്ത്രീയാണെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം.

'ആരാണ് ഈ സ്ത്രീക്ക് തോന്ന്യവാസം പറയാന്‍ ലൈസന്‍സ് കൊടുത്തത്? സമൂഹത്തിന്റെ പ്രതിനിധി എന്നൊക്കെ പറഞ്ഞ് സീസണ്‍ 2 വിലെ രജിത് കുമാറിന്റെ അശാസ്ത്രീയതയെക്കാളും ഒക്കെ അപ്പുറത്തേക്ക് ഒരു മനുഷ്യന്‍ എങ്ങനെ തരം താഴാം എന്ന് കാണിച്ചു തരുന്നുണ്ട്. ഇവിടത്തെ മനുഷ്യര്‍ പ്രതികരിക്കും. ഇത് ജനാധിപത്യ രാജ്യമാണ്, അഭിപ്രായ സ്വാതന്ത്ര്യം എന്നത് എന്തും കാണിച്ചു കൂട്ടാനുള്ള ലൈസന്‍സ് അല്ല. ആ വീട്ടില്‍ 2 മാസം അടച്ചു മൂടി കിടന്നാല്‍ മനക്കട്ടി ഇല്ലാത്തവര്‍ക്ക് ഇത്തിരി പ്രശ്നങ്ങള്‍ ഉണ്ടാകും. അത് ചികിത്സിച്ച്‌ നേരെ ആക്കണം, അല്ലാതെ ഇമ്മാതിരി ടോക്സിസിറ്റി വാരി വിതറാന്‍ അനുവദിക്കരുത്', ദിയ സന ഫേസ്‌ബുക്കില്‍ കുറിച്ചു.
 

Activist diya sana fb post about lekshmi priya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES