Latest News

അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ എന്ന് ഒമര്‍ ലുലു; മറുപടിയുമായി ദിയ സന

Malayalilife
അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ എന്ന് ഒമര്‍ ലുലു; മറുപടിയുമായി  ദിയ സന

ബിഗ് ബോസ് സീസൺ ഒന്നിലൂടെയെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിയ സന. അധിക നാൾ ബിഗ് ബിഗ് ബോസിൽ തുടരാൻ ആക്ടിവിസ്റ്റ് കൂടിയായ ദിയയക്ക് സാധിച്ചിരുന്നില്ല എങ്കിൽ കൂടിയും  മിക്ക ആളുകളുടെയും മനസ്സിൽ ഇടം നേടാൻ ദിയക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് കൊണ്ടുള്ള മറുപടി നല്‍കി കൊണ്ടാണ് ദിയ എത്തിയിരിക്കുന്നത്.  ഒമര്‍ ലുലു ദിയയോട് പുതിയ ചിത്രത്തില്‍ തന്റെ സിനിമയില്‍ അസിസ്റ്റന്റായി നില്‍ക്കാമോ എന്നായിരുന്നു ചോദിച്ചത്. സംവിധായകന്റെ ചോദ്യത്തിന് കൃത്യമായി മറുപറി ദിയ നല്‍കുകയും ചെയ്തു. 

ദിയ സന, അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ? എന്നാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചത്. ദിയയെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ എനിക്ക് ധൈര്യമുണ്ട് എന്ന് കമന്റ് നല്‍കി കൊണ്ട് ദിയ സനയും എത്തിയിരുന്നു. പിന്നാലെ ദിയ സനയും ഈ വെല്ലുവിളിയെ കുറിച്ച് എഴുതി മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. 

ഞാന്‍ കൂടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ റെഡിയാണ് സര്‍ ഒമര്‍ ലുലു. പ്രിയപ്പെട്ട സൗഹൃദങ്ങള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് ആരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിക്കും.. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക്ക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക്ക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്.. പക്ഷെ അന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ..

ഇന്ന് ഒമര്‍ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഒരു മനുഷ്യനും കൂടിയാണ്. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോര്‍ട്ട് ചെയ്യേണ്ടിടത് സപ്പോര്‍ട്ട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്.. എന്നുമാണ് ദിയ സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. നെഗറ്റീവുകളെ അവഗണിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞ് ഒമര്‍ ലുലു ദിയയുടെ പോസ്റ്റിന് താഴെയും കമന്റുമായി വന്നു. ഈ സ്പിരിറ്റ് ആണ് ഇങ്ങളെ കൂടെ കൂട്ടാക്കുന്നത് കൂട്ടുകാരാ.. എന്ന് ദിയ മറുപടി പറയുകയും ചെയ്തു.

Read more topics: # Activist diya sana,# words goes viral
Activist diya sana words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക