Latest News

യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി;'മഹാരാഷ്ട്രയുടെ 'ഐകോണിക്ക്' ഹില്‍സ്റ്റേഷന്‍.'

rajeesh mohanan
യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി;'മഹാരാഷ്ട്രയുടെ 'ഐകോണിക്ക്' ഹില്‍സ്റ്റേഷന്‍.'


ഹാരാഷ്ട്രയുടെ 'ഐകോണിക്ക്' ഹില്‍സ്റ്റേഷന്‍. ഇന്ത്യയിലെ മൗസിന്‍ട്രം, ചിറാപുഞ്ചി,അഗുംബെ, അമ്പോളി,എന്നി പ്രദേശങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 4439 ള.േ പൂനെയില്‍ നിന്നും 120 സാ, മുംബയില്‍ നിന്നും ഏകദേശം 285 സാ അകലെയാണ് മഹാബലേഷ്വര്‍. പൂനെ റെയില്‍വേ സ്റ്റേഷനില്‍ അടുത്തായി ബസ് സ്റ്റാന്‍ഡില്‍ നിന്നും ട്രാന്‍സ്പോര്‍ട് ബസ് കിട്ടും. പൂനെയില്‍ നിന്നും നാലരമണിക്കൂര്‍ ചുരം കയറിയാല്‍ ഇവിടെയെത്താം. വേനല്‍ക്കാലത്തും സുഖമുള്ള തണുപ്പുള്ള അന്തരീക്ഷം. മഴക്കാലത്തു തോരാത്ത മഴയും കോടമഞ്ഞും. നോര്‍ത്തിന്ത്യന്‍സ് ആണ് കൂടുതലായും ചൂടില്‍ നിന്നും രക്ഷപെടാന്‍ ചുരം കയറി പശ്ചിമഘട്ട മലനിരയുടെ റാണിയായ മഹാബലേശ്വര്‍ എന്ന സ്വര്‍ഗം തേടി ഇവിടെ വരാറുള്ളത്.മലയാളികളും കുറവല്ല. എന്റെ ഈ യാത്രയിലെ കണ്ട കാഴ്ചകള്‍ ഒരു ദിവസം കൊണ്ടുള്ളത് അല്ലാ,പല ദിവസങ്ങളില്‍ മഴയും മഞ്ഞും നനഞ്ഞു പകര്‍ന്ന കാഴ്ചകള്‍ ആണ്. ഇത് കാടറിഞ്ഞു നടന്ന കുറച്ചു അനുഭവങ്ങള്‍ മാത്രം. കാഴ്ചകള്‍ ഇനിയും കിടക്കുന്നു ഇവിടെ വേറെയും. കൃഷ്ണ നദിയുടെ ഉത്ഭവം ഇവിടെ നിന്നാണ്. കൂടാതെ കൊയ്ന, സാവിത്രി, വേണി, ഗായത്രി എന്നി നദികളും ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്.

Image may contain: outdoor

 

Image may contain: tree, plant, outdoor and nature

ആരും പോകാത്ത വഴികളിലൂടെ സഞ്ചരിക്കണം, ആരും കാണാത്ത കാഴ്ചകള്‍ മനസ്സില്‍ ഒപ്പിയെടുക്കണം. തനിച്ചുള്ള യാത്രകള്‍ ചിലപ്പോള്‍ കൊടും കാടിനുള്ളില്‍ ഭയപെടുത്തിയിട്ടുണ്ട്. ഒരുമിച്ചുള്ള യാത്രകള്‍ ശരിയാവില്ല. പലര്‍ക്കും പലവിധ കാഴ്ചപ്പാടാണ് പലതിനോടും. നമ്മള്‍ വിചാരിക്കുന്നത് പോലെ ആവില്ല അവരും ഒരു വസ്തുതയെ കാണുന്നത്. എല്ലാവരുടെയും സാഹചര്യവും സമയവും നോക്കി നടന്നാല്‍ നമുക്ക് ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ എത്താന്‍ കഴിഞ്ഞെന്നും വരില്ല.അമ്മിക്കല്ലിനു കാറ്റുപിടിച്ചതു പോലെയാവും ചിലരുടെ നടപ്പ് !.തനിച്ചാണെല്‍ ആരുടെയും സമയം നോക്കേണ്ടതില്ല. പോകുന്ന യാത്രയില്‍ വലിയ ബാഗും തോളില്‍ കയറ്റി, വലിയ റൂമും എടുത്തു കാശും പൊട്ടിച്ചുള്ള യാത്രയൊന്നും അല്ലാ നമ്മുടേത്. സൈക്കിള്‍ വാടകക്ക് എടുത്തു പോകുന്നതും കുറവല്ല. അല്ലെങ്കില്‍ ട്രാന്‍സ്പോര്‍ട് ബസുകള്‍. ഇവനൊക്കെ ലഹരിയാണെന്ന് ചിലര്‍ പറയും. അതെയല്ലോ..യാത്ര എന്ന ലഹരി.എല്ലാവര്‍ക്കും ഓരോ ഊഹങ്ങളാണ്. മറുപടി കൊടുക്കാന്‍ നിന്നാല്‍ അതിനെ നേരം കാണു.

നിരവധി ഔഷധഗുണമുള്ള ചെടികള്‍ ഈ വനത്തിലെ പ്രത്യേകത ആണ്. ഇവിടെ വീശുന്ന കാറ്റിനു പോലും ഒരു ഔഷധമണമുണ്ട്. വഴികള്‍ ചിലയിടത്തു തീര്‍ത്തും വിജനമായിരുന്നു. പ്രതീക്ഷിക്കാതെ എത്തുന്ന മഴ പലപ്പോഴും നനയിച്ചു.മഴക്ക് ശേഷമുള്ള കോട അതിന്റെ തണുപ്പ് അറിയിച്ചു കൊണ്ടിരുന്നു. പെയ്‌തൊഴിഞ്ഞ മഴനീര്‍ തുള്ളികള്‍ക്കായി മലചെരിവുകള്‍ വഴിമാറികൊടുക്കുന്ന കാഴ്ച, കിളികളുടെ മര്‍മരം വൃക്ഷത്തലപ്പുകളില്‍ ഇളം കാറ്റ് തഴുകുന്ന മര്‍മ്മരം, അരുവികളിലെ കളകളാരവം,കോടമഞ്ഞിലൂടെ വനത്തിലെ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി മുന്നോട്ടു നടക്കുമ്പോള്‍, കരിയിലകളില്‍ പതിയുന്ന ചുവടിലൂടെ കേള്‍ക്കുന്ന ശബ്ദം ചിലപ്പോള്‍ പേടിപെടുത്തിയിരുന്നു. അത്രക്കും നിശബ്ദമായ വനം. മഞ്ഞില്‍ കുളിച്ചു നിക്കുന്ന വൃക്ഷ തലപുകളില്‍ നോക്കി നിക്കുമ്പോള്‍ കണ്ണിനും ഒരു കുളിരാണ്. ചെരിവുള്ള സ്ഥലങ്ങളില്‍ കരിയിലയില്‍ ചവിട്ടി വീണു ഊര്‍ന്നു പോകുന്നതും മരവള്ളിയില്‍ ഊഞ്ഞാല്‍ ആടി നടന്നതും മറക്കില്ല. ഇടക്കിടെ പാത മുറിച്ചു കടന്നു പോകുന്ന കുഞ്ഞരുവികളും ആറുകളും അതിലുള്ള നീന്തല്‍.... കോടമഞ്ഞു കാരണം മുന്നിലെ വഴികള്‍ മറച്ചു മരക്കൂട്ടങ്ങള്‍.. കാതില്‍ മാറിമറിയുന്ന അപരിചിതശബ്ദങ്ങള്‍..വെള്ളച്ചാട്ടങ്ങളുടെ കാതടിപികുന്ന ഒച്ച. ഈ യാത്ര മറക്കില്ല. തിരിച്ചുള്ള യാത്രയില്‍ ബസ് ചുരം താണ്ടുമ്പോള്‍ മഴമേഘങ്ങള്‍ മഹാബലേശ്വര്‍ ലക്ഷ്യമാക്കി കുതിക്കുന്നു. ഒരു തണുത്ത കാറ്റു ബസ്സിനുള്ളിലൂടെ കടന്നു പോയി. മനസ് പറഞ്ഞു അടുത്ത സീസണില്‍ ഞാന്‍ വീണ്ടും തിരിച്ചു വരും. 

travelouge on iconic hillstation of maharashtra

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക