Latest News

ആലപ്പുഴ കായല്‍‌യാത്രയുടെ മനോഹാരിത

മണികണ്ഠന്‍
topbanner
ആലപ്പുഴ കായല്‍‌യാത്രയുടെ മനോഹാരിത

ത് ആലപ്പുഴയെപ്പറ്റിയാണ്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നഗരം. ഒരുകാലത്ത്‌ കേരളത്തിലെ ഒരു പ്രധാന തുറമുഖനഗരം കൂടിയായിരുന്നു ആലപ്പുഴ. എന്നാല്‍‌ ഇന്നു ആ പ്രതാപം എല്ലാം അസ്തമിച്ചിരിക്കുന്നു. തുറമുഖം ഇന്നു നാമാവശേഷമായി. എന്നാലും കായല്‍‌യാത്രയുടെ മാധുര്യം ഇന്നും ആലപ്പുഴയുടെ പ്രത്യേകതയാണ്. അത്തരം ഒരു യാത്രയുടെ അനുഭവം ഞാന്‍‌ ഈ ചിത്രങ്ങളിലൂടെ നിങ്ങളോടു പങ്കുവക്കുന്നു. സ്വാഗതം.

യാത്ര ആരംഭിക്കുന്നതു ഇവിടെ നിന്നാണ്. ടൂറിസ്റ്റ് ഇന്‍ഫോര്‍‌മേഷന്‍‌ ആഫീസിനോടു ചേര്‍‌ന്നുള്ള ചെറിയ ചാലില്‍‌ നിന്നും. ഇവിടെ ഇതിന്റെ രണ്ടു വശത്തുമായി പലതരത്തിലുള്ള നിരവധി വള്ളങ്ങളും ബോട്ടുകളും കാണം. അതില്‍‌ ഒരെണ്ണം തിരഞ്ഞെടുത്തു ഞങ്ങളും യാത്ര തുടങ്ങി.

ഞങ്ങളുടെ യാനം കാണുന്നതിനു മുന്‍പ്‌ അവിടെയുള്ള ചില ആഢംബര വള്ളങ്ങളുടെ ചിത്രങ്ങള്‍‌ ആവട്ടെ ആദ്യം.

വിശാലമായകായലിനു‌ ഇടക്കുള്ള ഇത്തരം പച്ചത്തുരുത്തുകള്‍‌ കുട്ടനാ‍ടന്‍‌ ജലാശയങ്ങളുടെ ഒരു പ്രത്യേകതയാണു. ഇവിടെ ഇത്തരം തുരുത്തുകളില്‍‌ നിന്നും പ്രധാന കരയിലെത്താന്‍ ആളുകള്‍‌ക്കു ആശ്രയം കൊച്ചുവള്ളങ്ങള്‍‌ ആണ്. പ്രധാനകരയില്‍ താമസിക്കുന്നവര്‍ ബൈക്കും കാറും ഉണ്ടെന്നു പറയുന്നതുപോലെ വള്ളവും ബോട്ടും ഉണ്ടെന്നാ‍വും ഇവര്‍ പറയുക അല്ലെ. പുറമെ വളരെ നല്ലതെന്നു തോന്നുമെങ്കിലും അങ്ങനെ ഒരു ജീവിതം ശെരിക്കും ദുരിതം തന്നെ. വല്ല അസുഖവും വന്നാല്‍‌ പെട്ടന്ന്‌ ആശുപത്രിയില്‍‌ എത്തിക്കാന്‍‌ കഴിയത്ത അവസ്ഥ. പിന്നെ നല്ല മഴവന്നാലത്തെ കാര്യം പറയുകയേ വേണ്ട.

ദാ ആപോവുന്ന ബോട്ടുകണ്ടോ അതുപോലുള്ള ഒന്നിലായിരുന്നു ഞങ്ങളുടേയും യാത്ര.രാവിലെ അല്പം ഭക്ഷണം കഴിക്കാം. ഭക്ഷണവും കായല്‍ യാത്രയും ഒരുമിച്ചാവുന്നതിന്റെ ഒരു രസം അതൊന്നുവേറെതന്നെയാണു. (സസ്യാഹാരികളായിട്ടുള്ളവര്‍‌ക്കു ഈ ചിത്രവും ഇനി വരാന്‍ പോവുന്ന ചില ചിത്രങ്ങളും അരോചകമായിതോന്നുന്നുവെങ്കില്‍‌ മാപ്പ്‌)

അങ്ങനെ ഭക്ഷണവും കഴിച്ചു തലയുയര്‍‌ത്തിനോക്കുമ്പോള്‍ അതാ ... എതാണ്ടു ഇടവഴിയില്‍‌നിന്നും ദേശീയപാതയിലേക്കു കയറിയ പ്രതീതി. ചുറ്റും ഒത്തിരി വലിയ വള്ളങ്ങള്‍‌. ഞങ്ങളും ആ ഒഴുക്കിലേക്കുചേര്‍‌ന്നു.

അതുവരെ കണ്ടതില്‍‌വെച്ചേറ്റവും ആഢംബരമായ ജലയാനം ഇതു തന്നെ സംശയം ഇല്ല.വാകമരങ്ങള്‍ ഒത്തിരികാണാറുണ്ടെങ്കിലും ഇങ്ങനെ ഒന്നു കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി.ഞങ്ങള്‍ക്ക് ഇതു ഒരു വിനോദയാത്രയാണെങ്കിലും ഈ അമ്മൂമ്മക്കു ഇതു ജീവിതയാത്രയുടെ ഭാഗം ആണ്. പിന്നില്‍ കാണുന്നത് ഒരു സ്കൂള്‍‌കെട്ടിടം ആണെന്നാണ് ഓര്‍‌മ്മ.

അല്പം മധുരക്കള്ളും യാത്രയില്‍‌ ആവാം എന്നണു കൂട്ടുകാരുടെ അഭിപ്രായം. ഇതു മദ്യം അല്ലെന്നും ഒരു പ്രകൃതിദത്ത പാനീയം മാത്രമാണെന്നും വിശദീകരിക്കപ്പെട്ടു.ചുറ്റും വെള്ളം തന്നെ. പക്ഷെ പറഞ്ഞിട്ടെന്താ മനുഷ്യനു കുടിക്കന്‍‌ ഇതു തന്നെ ആശ്രയം. കേരള ജല അതോറിട്ടിയുടെ കൈനകരിയിലെ ജലസംഭരണി.

ഇവിടെയാണു ഞങ്ങളുടെ ഉച്ചഭക്ഷണം ഏര്‍‌പ്പാടാക്കിയിരിക്കുന്നത്‌. കായലിനോടുചേര്‍‌ന്നുള്ള ഒരു കൊച്ചു റെസ്‌റ്റോറന്റ്‌. നേരത്തെ ഒന്നും തയ്യാറക്കിയിട്ടില്ല ഇവിടെ. നമ്മുടെ ആവശ്യം അനുസരിച്ചുള്ള ഭക്ഷണം അപ്പോള്‍‌ത്തന്നെ തയ്യാറാക്കിത്തരും എന്നതാണു പ്രത്യേകത. കുറച്ചു സമയം കാത്തിരിക്കണം എന്നു മാത്രം.

ബോട്ടടുപ്പിച്ചു ഞങ്ങളും ഇറങ്ങി. ഒരു വിധം നല്ല വിശപ്പും ഉണ്ടായിരുന്നുഒരു കെട്ടുവള്ളത്തിന്റെ പ്രതീതിയായിരുന്നു ആ റസ്‌റ്റോറന്റിന്റെ ഉള്‍ഭാ‍ഗത്തിന്ആലപ്പുഴയാത്രയില്‍‌ ഏറ്റവും ആസ്വദിച്ചു കഴിച്ച ഭക്ഷണം ഏതെന്നുചോദിച്ചാല്‍ ഇതുതന്നെ കൊഞ്ചുഫ്രൈ.

ഭക്ഷണം കഴിഞ്ഞപ്പോള്‍ ഒരു മോഹം. അവിടെക്കണ്ട കൊച്ചുവള്ളം ഒന്നു തുഴയാന്‍‌. ചുമ്മാ. കെട്ടഴിക്കാതെ ഒന്നു തുഴഞ്ഞു നോക്കി. ഒരു പാട്ടും പടി “കടത്തുതോണിക്കാരാ.. കറുത്തതോണിക്കാരാ.... മാനമിരുണ്ടു മനസ്സുമിരുണ്ടു മറുകരയാരുകണ്ടൂ... “

ഈ യാത്രയും തീരാന്‍ പോവുന്നു. സൂര്യന്‍ അസ്തമിക്കാറായി. എത്രയും വേഗം കരപറ്റണം. അതാ‍യി അടുത്ത ചിന്ത.

കായല്‍ ഇരുട്ടിന്റെ പിടിയില്‍ അമരുന്നു. കുങ്കുമശോഭപരത്തി സൂര്യനും മറഞ്ഞുകഴിഞ്ഞു. ഒരുപിടി നല്ല ഓര്‍‌മ്മകളുമായി ഞങ്ങളും വീടുകളിലേക്ക്‌. വീണ്ടും ഇതുപോലെ ഒത്തുചേരാന്‍ കഴിയും എന്ന ശുഭപ്രതീക്ഷയോടെ.

Read more topics: # travelouge,# aleppy,# boat
travelouge,aleppy,boat

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES