പഠനവുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററി എടുക്കുന്നതിന്റ ഭാഗമായിട്ടാണ് ഞങ്ങള്‍ ഏഴുപേര്‍ അടങ്ങുന്ന സംഘം പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലുളള പാമ്പിനി കോളനിയിലേക്ക് എത്തിയത്.ആദിവാസികളുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടെന്ന് ചില സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന കുറിപ്പുകളാണ് ഞങ്ങളെ ചിറ്റാറില്‍ എത്തിച്ചത്.
ചിറ്റാറിലെ പാമ്പിനി കോളനിയില്‍ ഞങ്ങളെത്തുമ്പോഴത്തെ കാഴ്ച വളരെ മനോഹരമാണ്.വിനോദസഞ്ചാരകേന്ദ്രം പോലെ യാത്രക്കാരെ സ്വീകരിക്കാന്‍ തയാറയി നിക്കുന്ന അതിസുന്ദരമായ ഒരു താഴ്വാരം. എല്ലാവരേയും സ്വാഗതം ചെയ്യുന്ന പ്രകൃതിയുടെ സൗന്ദര്യത്തിനു മറവില്‍ ഒരു ജനതയുടെ ദുരിതജീവിതമാണ് ഒളിഞ്ഞിരുന്നത്. ഒരു ദിവസം തള്ളിനീക്കാന്‍ പെടാപ്പാടു പെടുന്ന ഒരുകൂട്ടം ജനങ്ങളിലേക്കാണ് ആപ്രകൃതിയുടെ മനോഹാരിത ഞങ്ങളെ എത്തിച്ചത്.
ഉള്ളാടന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട പതിനേഴ് ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഒറ്റപ്പെടലിന്റെയും ദുരിതങ്ങളുടെയും കഥ അല്ലാതെ മറ്റൊന്നും ഇവര്‍ക്ക് പറയാനില്ല.കേരളത്തില്‍ ഒരു സ്വകാര്യ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ഒരു അണക്കെട്ടുണ്ടെന്ന് ആര്‍ക്കും തന്നെ അറിവുണ്ടാവില്ല. കേരളം പോലൊരു സംസ്ഥാനത്ത് അത്തരമൊരു സാധ്യതയില്ലെന്നായിരുന്നു മുന്‍വിധി. ചിറ്റാറിലേക്കുളള ബസ് യാത്രക്കിടെയാണ് കക്കാട്ടാറിന് കുറുകെ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നതിന്റയും ഇ ഡി സി എല്‍ എന്ന കൊല്‍ക്കത്ത ബെയ്‌സ്ഡ് കമ്പനിയുടെ സബ്‌സിഡിയറിയായ അയ്യപ്പ ഹൈഡ്രോ പവര്‍ പ്രൊജക്ട്‌സ് ലിമിറ്റഡാണ് അണക്കെട്ട് കൈകാര്യം ചെയ്യുന്നതെന്നും ഇതുമായി ഒരു ബോളിവുഡ് താരത്തിന് ബന്ധമുണ്ടെന്നും ഞങ്ങള്‍ അറിഞ്ഞത്.യാത്രക്കിടെ പറഞ്ഞുകേട്ടതിനെക്കാളും ദയനിയമായിരുന്നു അവിടുത്ത ജനങ്ങളുടെ അവസ്ഥ.
ഇ ഡി സി എല്‍ എന്ന കൊല്‍ക്കത്ത ബെയ്‌സ്ഡ് കമ്പനിയുടെ സബ്‌സിഡിയറിയായ അയ്യപ്പ ഹൈഡ്രോ പവര്‍ പ്രൊജക്ട്‌സ് ലിമിറ്റഡാണ് കക്കാടാറിനു കുറുകെ ഈ ആണക്കെട്ടു നിര്‍മിച്ചത്. ബിഗ് ബി അമിതാ ബച്ചനുള്‍പ്പെടെയുളള ആളുകളുടെ പങ്കാളിത്തതിലാണ് അണക്കെട്ട് നിര്‍മിച്ചത്. 2011ല്‍ ഇ ഡി സി എല്ലില്‍ നിന്നും താരം ഒഴുവായിരുന്നു. എങ്കിലുമിപ്പോഴും ഈ നാട്ടിലറിയപ്പെടുന്നത് അണക്കെട്ടും വൈദ്യുതപദ്ധതിയും അമിതാഭ് ബച്ചന്റേതാണെന്നാണ്. സാങ്കേതികമായും നിയമപരമായും ഒഴിവായിട്ടുണ്ടെങ്കിലും തന്റെ കൂടി പങ്കാളിത്തമുണ്ടായിരുന്ന കമ്പനി നിര്‍മിച്ചുപയോഗിക്കുന്ന അണക്കെട്ട് ഒരു സാമൂഹ്യപ്രശ്‌നമാകുമ്പോള്‍ അമിതാഭ് ബച്ചനും പരോക്ഷമായെങ്കിലും പങ്കാളിയാവുന്നുണ്ടെന്ന് പറയാതിരിക്കുകയും വയ്യ.
ആ കോളനിയിലെ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചേര്‍ന്ന് പറഞ്ഞു തന്ന ഒന്നുണ്ട്. അവരുടെ സ്ഥലം ഇങ്ങനെയായിരുന്നില്ല. കണ്ണെത്താദൂരം കരയായിരുന്നു. അവരവിടെ കൃഷി ചെയ്തിരുന്നു, ആദായമെടുത്തിരുന്നു.തരക്കേടില്ലാത്ത ജീവിതമായിരുന്നു അവരുടേതേ.അവരുടെ ജീവിതത്തിന്റെ പ്രതീക്ഷകളുടെ കൃഷിഭൂമികളിലേക്കാണ് അണക്കെട്ടുയര്‍ന്നപ്പോള്‍ വെളളം ഇരച്ചുകയറിയത്. കൃഷിഭൂമിയത്രയും പതുക്കെ പതുക്കെ മുങ്ങി. .അതോടെ തുച്ചമായ വിലക്ക് പാമ്പിനി നിവാസികള്‍ തങ്ങളുടെ സ്ഥനം കമ്പിനിക്ക് വിറ്റു അവിടെ നിന്നും ഇറങ്ങി. ഇപ്പോള്‍ ആ പ്രദേശത്ത് അവശേഷിക്കുന്നത് 11 ആദിവാസി കുടുംബങ്ങളും, ഉപയോഗ ശൂന്യമായ കിണറുകളും പൊട്ടിപ്പൊളിഞ്ഞ വീടുകളും ഒന്നും അറിയതെ ചിരിച്ചും കളിച്ചും നടക്കുന്ന കുറച്ച് കുട്ടികളുമാണ്.
പല കുടുംബങ്ങളും ഇവിടെ പട്ടിണിയിലാണ്. കുടുംബത്തിലൊരാള്‍ക്കേ പണിക്ക് പോകാന്‍ കഴിയൂ. കണ്ണടക്കാതെ കാവല്‍ നില്‍ക്കണം ഈ കുട്ടികള്‍ക്ക്. പറമ്പിലെ വെളളം എപ്പോള്‍, ഏതളവില്‍ വരെ ഉയരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. മരണത്തിന്റെ കവാടത്തിലേക്കാണ് ഈ കുട്ടികളെ സര്‍ക്കാരും അണക്കെട്ട് നിയന്ത്രിക്കുന്ന സ്വകാര്യ ഏജന്‍സികളും എറിഞ്ഞുകൊടുത്തിരിക്കുന്നതെന്നും അവര്‍ പറയുന്നു.
നല്ലൊന്നാന്തരം ശുദ്ധജലമൊഴുകിയിരുന്ന കക്കാട്ടാറിലെ വെളളവും ഇപ്പോള്‍ മാലിന്യഭരിതമാണ്. ഇവിടെയുളള ജലവിതരണപദ്ധതിയും അവതാളത്തിലായി. പഴയ പമ്പ് ഹൗസൊക്കെ വെളളത്തില്‍ മുങ്ങിപ്പോയി. കെട്ടിക്കിടക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യമുള്‍പെടെയുളള വെളളമാണ് ഇപ്പോഴും പമ്പ് ചെയ്യുന്നത്. വെളളം ശുദ്ധീകരിക്കാന്‍ സംവിധാനങ്ങളേതുമില്ല.ജീവനോപാധികളേതുമില്ലാതെ ലയുകയാണ് പാമ്പിനി കോളനി. ഇഴജന്തുക്കളെയും, കാട്ടുമൃഗങ്ങളെയും പേടിച്ചാണ് കുട്ടികളും മുതിര്‍ന്നവരും കഴിയുന്നത്.ആഴ്ച്ചയില്‍ ബൂധനാഴ്ച്ചയാണ് ഇവിടെയുളളവര്‍ക്ക ടൗണിലേക്ക പോകാന്‍ സാധിക്കുന്നത്. അസുഖം ബാധിച്ചാല്‍ പ്രാഥമിക ചികിത്സക്കു പോലും ഇവര്‍ക്ക് വഴിയില്ല.
കൂടുതലെന്നും ഇവര്‍ ആവശ്യപ്പെടുന്നില്ല..അണപൊട്ടിച്ചൊഴുക്കണമെന്നോ, വെളളം കയറി മൂടിപ്പോയ സ്വന്തം മണ്ണ് പഴയ പടി ആക്കണമെന്നോ അല്ല. മറിച്ച്, മാന്യമായ ജീവിതത്തിനുളള അവസരമാണ്.ജീവിതം മുന്നോടു കൊണ്ടുപോകാനുളള ആശങ്കയിലാണ് ഇവര്‍ ഒരോരുത്തരും. ഇവരുടെ ആശങ്ക കേരളത്തിന്റെ മുഴുവന്‍ ആശങ്കയാവണം. ഒരു പ്രദേശത്തെ പരിസ്ഥിതിയെയും മനുഷ്യരെയും അണക്കെട്ടിന്റെ സംഭരണിയുടെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇവരുടം നിസഹായഅവസ്ഥക്ക് മുന്നില്‍ യാതൊരു പ്രതീക്ഷയും നല്‍കാന്‍ ഞങ്ങള്‍ക്കും തോന്നിയില്ല.