Latest News

ടോയ്‌ലറ്റില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം: പൈല്‍സ് സാധ്യത 46% വരെ വര്‍ധിക്കാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്

Malayalilife
ടോയ്‌ലറ്റില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം: പൈല്‍സ് സാധ്യത 46% വരെ വര്‍ധിക്കാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്

ഇന്നത്തെ ജീവിതത്തിൽ അനിവാര്യവസ്തുവായ സ്മാർട്ട്ഫോണുകൾ ടോയ്ലറ്റിലും കൂട്ടായി എത്തുന്ന സാഹചര്യം ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് പുതിയ പഠനം മുന്നറിയിപ്പുനൽകുന്നു. 45 വയസ്സിന് മുകളിലുള്ള 125 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ടോയ്ലറ്റിൽ ഫോൺ ഉപയോഗിക്കുന്നവർക്കാണ് പൈൽസ് പിടിപെടാനുള്ള സാധ്യത 46% കൂടുതലെന്ന് കണ്ടെത്തി.

എന്തുകൊണ്ടാണ് അപകടം?

ടോയ്ലറ്റിൽ ഇരിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ആളുകൾക്ക് ആവശ്യത്തേക്കാൾ കൂടുതൽ സമയം അവിടെ ചെലവഴിക്കാൻ കാരണമാകുന്നു. ഇത് മലദ്വാരത്തിലെ രക്തക്കുഴലുകളിൽ അമിത സമ്മർദ്ദം സൃഷ്ടിച്ച് അവയ്ക്ക് വീക്കം വരാനും ഒടുവിൽ പൈൽസ് രൂപപ്പെടാനുമിടയാക്കുന്നു. സാധാരണ കസേരയിൽ ഇരിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന പിന്തുണ ടോയ്ലറ്റ് സീറ്റിൽ ലഭിക്കാത്തതിനാലാണ് രക്തക്കുഴലുകൾക്ക് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്നത്.

പൈൽസ് എന്താണ്?

മലദ്വാരത്തിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന വീക്കമാണ് പൈൽസ് അഥവാ ഹെമറോയ്ഡ്. രക്തക്കുഴലുകളിൽ അമിത സമ്മർദ്ദം കൂടുമ്പോൾ അവ പൊട്ടുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യും. പൊതുവേ "മൂലക്കുരു" എന്ന പേരിലാണ് രോഗം അറിയപ്പെടുന്നത്.

ആര്‍ക്ക് കൂടുതലാണ് സാധ്യത?

  • പ്രായമായവർക്കും ഗർഭിണികൾക്കും

  • മലബന്ധം, വയറിളക്കം എന്നിവ സ്ഥിരമായി അനുഭവിക്കുന്നവർക്ക്

  • അമിതവണ്ണമുള്ളവർക്ക്

  • കൂടുതൽ സമയം ഇരിക്കുന്നവർക്കും ഭാരമേറിയ വ്യായാമം ചെയ്യുന്നവർക്കും

  • ശക്തമായ ചുമ, ഛർദി, ശ്വാസം പിടിച്ച് ചെയ്യുന്ന വ്യായാമം എന്നിവ പതിവായവർക്കും

പ്രതിരോധ മാർഗങ്ങൾ

  • നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുക

  • മതിയായ അളവിൽ വെള്ളം കുടിക്കുക

  • മലവിസർജനത്തിന് അമിതമായി ബലം ചെലവഴിക്കാതിരിക്കുക

  • ടോയ്ലറ്റിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക

  • ആവശ്യത്തിന് ഡോക്ടർ നിർദേശിക്കുന്ന ഓയിന്റ്മെന്റുകൾ, ക്രീമുകൾ ഉപയോഗിക്കുക

  • സിറ്റ് ബാത്ത് (ഇളം ചൂടുവെള്ളത്തിൽ ഇരിക്കുക) വേദനയും ചൊറിച്ചിലും കുറയ്ക്കും

phone using toilet piles may happen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES