ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ, ഗൂഗിൾ വിദ്യാർത്ഥികൾക്കായി വലിയ പ്രഖ്യാപനവുമായി. ജെമിനി പ്രോ സ്റ്റുഡന്റ് ഓഫർ പ്രകാരം യോഗ്യതയുള്ളവർക്ക് 2026 ജൂൺ 30 വരെ Google AI Pro സൗജന്യമായി ഉപയോഗിക്കാം.
അസൈൻമെന്റ് സഹായി: ഹോംവർക്ക് ചെയ്യുന്നതിൽ സഹായം, വലിയ ഡോക്യുമെന്റുകൾ സംഗ്രഹിക്കൽ, ചരിത്ര സംഭവങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കൽ.
പരീക്ഷാ തയ്യാറെടുപ്പ്: ലെക്ചർ നോട്ടുകൾ വേഗത്തിൽ സംഗ്രഹിക്കൽ, പ്രാക്ടീസ് ടെസ്റ്റുകൾ സൃഷ്ടിക്കൽ, നോട്ടുകളിൽ നിന്ന് പോഡ്കാസ്റ്റുകൾ ഉണ്ടാക്കൽ.
Veo 3 Fast പോലുള്ള ടെക്സ്റ്റ്–ടു–വീഡിയോ AI മോഡൽ, Deep Research, NotebookLM തുടങ്ങി പുതിയ AI ടൂളുകളിലേക്കുള്ള പ്രവേശനം.
Gmail, Drive, Photos എന്നിവയിലായി 2 TB വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ്.
Gmail, Docs, Sheets, Slides, Meet പോലുള്ള ആപ്ലിക്കേഷനുകളിൽ ജെമിനി നേരിട്ട് ഉപയോഗിക്കാനാകും.
ഇന്ത്യയിലെ വിദ്യാർത്ഥികൾക്കാണ് അവസരം.
പ്രായം: 18 വയസ്സ് കഴിഞ്ഞിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 സെപ്റ്റംബർ 30.
ഓഫർ അവസാനിക്കുന്നതിന് മുമ്പ് ഗൂഗിൾ ഇമെയിൽ വഴിയായി അറിയിപ്പ് നൽകും. തുടർന്ന് വിദ്യാർത്ഥികൾക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷൻ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനാകും.