കനത്ത മഴയില്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ആഴമേറിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിട്ടുള്ളത്. പല റോഡുകളിലും വെള്ളം കയറിയതിനാല്‍ വാഹനയാത്ര വളരെയധികം പ്രയാസം നിറഞ്ഞതാണ്. വെള്ളക്കെട്ടിലൂടെയുള്ള വാഹനയാത്ര എത്രത്തോളം ദുഷ്കരവും അപകടം നിറഞ്ഞതുമാണെന്ന് അനുഭവത്തിലൂടെ പറയുകയാണ് മീര മനോജ് എന്ന യുവതി. വെള്ളം നിറഞ്ഞ വഴിയിലൂടെയുള്ള വാഹനയാത്രയില്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് മുന്നറിയിപ്പാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഭീകരമായൊരപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ട് ഇപ്പോ വെറും ഒരു മണിക്കൂറേ ആയിട്ടുള്ളു...ശ്വാസം നേരെ വീഴാന്‍ ഇനിയും സമയമെടുക്കും...