Latest News

ഡിക്യുവിന് മസാജ് സീറ്റുകള്‍ നിര്‍ബന്ധം! മമ്മൂക്കക്ക് വിന്റേഡ് ടാന്‍ ഇന്റീരിയറും! പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി കാറുമായി മമ്മൂട്ടിയും ദുല്‍ഖറും!

Malayalilife
ഡിക്യുവിന് മസാജ് സീറ്റുകള്‍ നിര്‍ബന്ധം! മമ്മൂക്കക്ക് വിന്റേഡ് ടാന്‍ ഇന്റീരിയറും! പുതിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി കാറുമായി മമ്മൂട്ടിയും ദുല്‍ഖറും!


മലയാള സിനിമയിലെ ഒന്നാം നമ്പര്‍ വാഹനപ്രേമിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സൂപ്പര്‍താരത്തിന്റെ മകനും യുവതാരവുമായ ദുല്‍ക്കറാണോ മമ്മൂട്ടിയാണോ വാഹന പ്രേമത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ തര്‍ക്കവിഷയം. ഇപ്പോള്‍ മറ്റൊരു ക്ലാസിക് വാഹനം കൂടി തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കയാണ് ഇരുവരും. കേട്ടാല്‍ ആരുമൊന്ന് ഞെട്ടുന്ന വില നല്‍കിയാണ് പുത്തന്‍ വാഹനം തങ്ങളുടെ വീട്ടില്‍ ഇവര്‍ എത്തിച്ചിരിക്കുന്നത്.

ഇലക്രോണിക് സാധനങ്ങളോടുംം കാറുകളോടുമുളള മമ്മൂക്കയുടെ കമ്പത്തെക്കുറിച്ച ആരാധകര്‍ക്ക് പണ്ട് മുതല്‍ തന്നെ അറിയാം. വാപ്പയെ പോലെ തന്നെ മകന്‍ ദുല്‍ഖറനും കാറുകളോടും ബൈക്കുകളോടും വലിയ ഇഷ്ടമാണ്. പുത്തന്‍കാറുകളോടു മാത്രമല്ല ബൈക്കുകളോടും വിന്റേജ് കാറുകളോടും ദുല്‍ക്കറിനു ഏറെ പ്രിയമാണ്. വിന്റേജ് വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് ശേഷം കരുത്തന്‍ ബ്രിട്ടീഷ് എസ്‌യുവിയെ സ്വന്തമാക്കിയിരിക്കുന്നു ഇവര്‍.

ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് മമ്മൂട്ടി വാങ്ങിയ പുതിയ വാഹനം. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പാണ് കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്ന് ഇവര്‍ സ്വന്തമാക്കിയത്. 4.4 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്.

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഇഷ്ട പ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വണ്ടിയില്‍ വരുത്തിയിട്ടുണ്ട്. 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്‌പോക്ക് ഗാര്‍ക്ക് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകള്‍, വിന്റേജ് ടാന്‍ സീറ്റുകള്‍, വിന്റേജ് ടാന്‍ ഇന്റീയര്‍, 24 വേ ഹീറ്റഡ് ആന്റ് കൂള്‍ഡും മസാജ് സൗകര്യങ്ങളുമുള്ള മുന്‍ സീറ്റുകള്‍, എക്‌സ്‌ക്യൂട്ടീവ് പിന്‍ സീറ്റുകള്‍, ലംബാര്‍ മസാജിങ് സൗകര്യമുള്ള പിന്‍ സീറ്റുകള്‍ തുടങ്ങി നിരവധി കസ്റ്റമൈസേഷനുകളാണ് വാഹനത്തില്‍ വരുത്തിയിരിക്കുന്നത്. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.

ആരും കൊതിക്കുന്ന ക്ലാസിക്ക് കാറുകളുടെ നീണ്ട നിര തന്നെയുണ്ട് ദുല്‍ക്കര്‍ സല്‍മാന്റെ ഗ്യാരേജില്‍. ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ല്യു 123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍, വോള്‍വോ 240 ഡിഎല്‍ തുടങ്ങിയ കാറുകളുടെ ശേഖരമാണ് താരത്തിന്റെ വീ്ട്ടിലുള്ളത്.മാത്രമല്ല ആധുനിക യുഗത്തിന്റെ ആഡംബര വാഹനങ്ങളോടും നടന് ഏറെ പ്രിയമാണ്.ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡല്‍ അടക്കം നടന്‍ സ്വന്തമാക്കിയിട്ടുണ്ട്. ബെന്‍സിന്റെ സൂപ്പര്‍ കാര്‍ എസ്എല്‍എസ് എഎംജി, മിനി കൂപ്പര്‍, ബിഎംഡബ്ല്യു എം3, പോളോ ജിടി, തുടങ്ങിയ വാഹനങ്ങളും നടന്‍ സ്വന്തമാക്കിയിട്ടുണ്ട്.

മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല ദുല്‍ക്കര്‍ സ്വന്തമാക്കിയതും വാര്‍ത്തയായിരുന്നു. സ്റ്റീവ് മെക്യൂനിനുള്ള ആദരവായിട്ടാണ് ബൈക്ക് മോഡിഫൈ ചെയ്തത്. തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ളൊരു ബൈക്ക് മോഡിഫിക്കേഷനെന്നുമായിരുന്നു അന്ന് ദുല്‍ക്കര്‍ പറഞ്ഞത്. കൂടാതെ ദുല്‍ക്കര്‍ സല്‍മാന്‍ ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കും സ്വന്തമാക്കിയിരുന്നു.

 

Read more topics: # range rover autobiography,# car
range rover autobiography car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES