ഒരു ദിവസത്തിൽ പോയി വരാൻ കഴിയുന്ന ഉടുപ്പിക്കടുത്തുള്ള ഒരുകൊച്ചു ദ്വീപാണ് സെന്റ് മേരിസ് ദ്വീപ് 1498 ൽ യാത്രക്കിടയിൽ വാസ്‌കോഡഗാമ ദ്വീപിൽ എത്തുകയും ദ്വീപിനു സെന്റ് മേരിസ് എന്നു പേരു നല്കുകയും ചെയ്തു നിറയെ തെങ്ങുകളുള്ള ഈ ദ്വീപിനു കോക്കനട്ട് ദ്വീപ് എന്ന പേരും ഉണ്ട്. കാസറഗോഡിൽ നിന്നും ട്രെയിൻ മാർഗവും വാഹനത്തിലും പോയി വരാം .കൂട്ടുകാരനോടൊപ്പം ആനവണ്ടിയിലായിരുന്നു യാത്ര രാവിലെ ഞങ്ങൾ കാസറഗോഡ് ksrtc സ്റ്റാൻഡിൽ നിന്നും മംഗലാപുരത്തേക്ക് ബസ്സ് കയറി കാസറഗോഡിൽ നിന്നും ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ട് malpe ബീച്ചിലോട്ട് മാഗ്ലൂരിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു വീണ്ടും ഉഡുപ്പി ബസ്സിൽ കയറി രാവിലെ 11.30 ആവുമ്പോഴേക്കും ഉഡുപ്പിയിൽ ബസ്സിറങ്ങി .സ്റ്റാൻഡിൽ നിന്നും കുറച്ചു നടന്നാൽ മാൽപെ ബീച്ചിലോട്ട് ബസ്സ് കിട്ടും 8 കിലോമീറ്റര് ദൂരമുണ്ട് 11 രൂപയാണ് ബസ്സ് ചാർജ് .ഞങ്ങൾ 12 മണിയോടടുത്തു മാൽപെ ബീച്ചിൽ എത്തി .ദ്വീപിലേക്കുള്ള ബോട്ട് സർവീസ് അന്വേഷിച്ചു ഗവണ്‍മെന്റും പ്രൈവറ്റും ബോട്ട് സർവീസ് നടത്തുന്നുണ്ട് ഗവണ്മെന്റ് വലിയ ബോട്ട് ആയതു കൊണ്ട് ആൾക്കാർ ഫുൾ ആയിട്ടാണ് സർവീസ് നടത്തുന്നത് ..ഞങ്ങൾ പ്രൈവറ്റ് ബോട്ടിൽ ടിക്കറ്റ് എടുത്തു ചെറിയ ബോട്ട് ആയതിനാൽ പെട്ടെന്ന് സഞ്ചാരികളെ കിട്ടുന്നുണ്ട് സെന്റ് മേരി ദ്വീപിലേക്കു300 രൂപയാണ് ഒരാൾക്കുള്ള നിരക്ക് .ടിക്കറ്റ് എടുത്ത് ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചു ബോട്ടിൽ കയറി ദ്വീപിലേക് യാത്ര തിരിച്ചു .ദ്വീപിലേക് എത്താൻ 20 മിനിറ്റ് സമയമെടുത്തുദ്വീപിന്റെ പ്രവേശന കവാടത്തിനടുത് ബോട്ടിറങ്ങി ഞങ്ങൾ ദ്വീപിന് അകത്തു പ്രവേശിച്ചു .ദ്വീപിനകത്തോട്ട് ഭക്ഷണ പാനീയങ്ങൾ അനുവദീനിയമല്ല അഗത്തോട്ട് കയറുന്ന വശത്തോട്ട് ല്ഗഗേജ് വെക്കാൻ സൗകര്യം ഉണ്ട് പക്ഷെ അതിനു നിശ്ചിത ഫീസ് ഈടാക്കുന്നുമുണ്ട് ,ബീച്ചിനകത്തു ഭക്ഷണം കഴിക്കാൻ ഹോട്ടൽ സൗകര്യം ഉണ്ട് .വില അല്പം കൂടുതലാണ് ദ്വീപിലേക് വരുന്നവർ ഉഡുപ്പിയിൽ നിന്നോ മാൽപെ ബീച്ചിൽ നിന്നോ ഭക്ഷണം കഴിച്ചു വരുന്നതാണ് ഉചിതം അവധി ആഘോഷിക്കാൻ പറ്റിയ സഞ്ചാരികൾക്കു പ്രിയമായ മനോഹരമായ ദ്വീപാണ് സെന്റ് മേരിസ് .ദ്വീപിന്റെ മനോഹാരിത ആസ്വദിച്ചു ഞങ്ങൾ വൈകുന്നേരം 4 മണിയോട് കൂടി കരയിലോട്ട് ബോട്ട് കയറി മാൽപെ ബീച്ചിൽ ഇറങ്ങി ഞങ്ങൾ നാട്ടിലോട്ട് ബസ്സ് കയറി .
(കടപ്പാട്: സിദ്ധിഖ് ഇബ്രാഹിം)