ആക്ഷന്‍ സ്‌പോര്‍ട്ട് ചിത്രവുമായി പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് യുവ താരം ആന്റണി വര്‍ഗീസ് പെപ്പെ. തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ 'ദാവീദ്' എന്ന ചിത്രം പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ ആകാംഷയാണ് നല്‍കിയിരിക്കുന്നത്. ആഷിക് അബു എന്ന ബോക്‌സറുടെ വേഷമാണ് ആന്റണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നവാഗതനായ ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധാനം. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് 'ദാവീദ്' നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ അജു വര്‍ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. സാം പുത്തേടത്ത് എന്ന കഥാപാത്രത്തെയാണ് അജു വര്‍ഗീസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'കേരളത്തില്‍ ഒരു പയ്യന് ഇടിക്കാന്‍ കാശോ, കാശ് ഞാന്‍ വീശും' എന്ന പോസ്റ്ററിലെ കുറിപ്പും ചര്‍ച്ചയായി.
നേരത്തെ പുറത്തിറങ്ങിയ വിജയ രാഘവന്റെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. പുത്തലത്ത് രാഘവന്‍ എന്ന കഥാപാത്രത്തെയാണ് വിജയ രാഘവന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താരത്തിന്റെ മറ്റൊരു ശക്തമായ കഥാപാത്രമാവുംദാവീദിലെ പുത്തലത്ത് രാഘവന്‍ എന്നാണ് വിലയിരുത്തല്‍.
ദാവീദ്' ന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും, ദീപു രാജീവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറയാണ് ചിത്രം എത്തുക. ലിജോമോള്‍ ജോസ്, വിജയരാഘവന്‍, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മോ ഇസ്മായില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സാലു കെ തോമസിന്റെ ഛായാഗ്രഹണവും രാകേഷ് ചെറുമാടത്തിന്റെ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം. ആക്ഷന്‍ സീക്വന്‍സുകള്‍ കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പിസി സ്റ്റണ്ട്‌സ് ആണ്.