വേറിട്ട കഥാപാത്രങ്ങളിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത ചുവടുകളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് താരമാണ് ഹൃത്വിക് റോഷന്‍. ശരീരസൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്ന സിനിമാതാരങ്ങളില്‍ മുന്‍നിരയിലാണ് ഹൃത്വിക് റോഷനും. ഇപ്പോഴിതാ ശരീരം ശ്രദ്ധിക്കുന്നതില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ബോളിവുഡ് സൂപ്പര്‍താരം 51-വയസ്സിലും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ്.
ഹൃത്വിക്കിന്റെ ബ്രാന്‍ഡായ എച്ച്ആര്‍എക്സ് ആണ് താരത്തിന്റെ ദിനചര്യ പുറത്തുവിട്ടിരിക്കുന്നത്. ഫിറ്നസ് നിലനിര്‍ത്താനായി കഠിനമായ വ്യായാമം ചെയ്യുന്നതിന് പുറമേ ശരീരത്തിന്റെ ഷേപ്പ് നിലനിര്‍ത്താന്‍ നീന്തല്‍കുളത്തില്‍ നീന്തുകയും ചെയ്യും. കൂടാതെ മനസ്സ് ശാന്തമാകാനും വ്യായാമത്തിനും ബീച്ചിലൂടെ നടക്കുന്നത് പതിവാണെന്നും വീഡിയോയില്‍ പറയുന്നു. നടത്തം, നീന്തല്‍, ജിം വര്‍ക്ക്ഔട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ശരീര ബലം വര്‍ധിപ്പിക്കുന്നതിനും ചലനശേഷി മെച്ചപ്പെടുത്തുന്നതിനുമാണ് ഹൃത്വിക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിങ്ങളുടെ ശരീരത്തില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്ന ഘട്ടത്തിലെത്താന്‍ ശ്രമിക്കുക. ഒരേയൊരു ജീവിതവും ഒരേയൊരു ശരീരവുമേ നിങ്ങള്‍ക്കുള്ളൂ. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചറിയാം. ഞാന്‍ അത് ശ്രമിച്ചുനോക്കി, നിങ്ങളിപ്പോള്‍ എങ്ങനെയാണോ ഉള്ളത് ആ രീതിയിലാണ് നിങ്ങളെ നിങ്ങള്‍ക്ക് ഇഷ്ടം എന്നാണ് തോന്നുന്നതെങ്കില്‍ അതില്‍ ഉറച്ചുനില്‍ക്കുക. അനുഭവത്തിന്റെ വെളിച്ചത്തിലാകുമല്ലോ നിങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരു തവണ, ഒരേയൊരു തവണ ശ്രമിച്ചുനോക്കുക.