Latest News

പൊങ്കല്‍ ദിനത്തിലെ വാല്‍പ്പാറയാത്ര..!

അ സ് ലം പി . എ
topbanner
പൊങ്കല്‍ ദിനത്തിലെ വാല്‍പ്പാറയാത്ര..!

2009 ലെ ആദ്യ യാത്ര പൊങ്കല്‍ ദിനത്തില്‍ വാല്‍ പാറയിലേക്ക് തിരിച്ച ഞങ്ങള്‍ക്ക് ഒരുപാടു നല്ല കാഴ്ചകള്‍ നല്കി.. അതി രാവിലെ കുളിച്ചു റെഡി ആയി പ്രാര്‍ഥനയും കഴിഞ്ഞു ഞങ്ങള്‍ കാറില്‍ യാത്ര തുടങ്ങി. പൊള്ളാച്ചിയില്‍ നിന്നും ഏകദേശം 20km മാത്രം അകലെയുള്ള ആളിയാര്‍ ഡാം ആയിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. പൊള്ളാച്ചിയില്‍ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചു യാത്ര തിരിച്ച ഞങ്ങള്‍ എട്ടരയോടെ ഡാമില്‍ എത്തി.

മനോഹരമായ ഒരു പാര്‍ക്കിനോട് ചേര്‍ന്ന ഡാമിന്റെ പരിസരം വളരെ അധികം ഭംഗി ഉള്ളതായി എനിക്ക് തോന്നി.. ഡാമിന്റെ മുകളില്‍ കയറിയ ഞങ്ങള്‍ പ്രകൃതിയുടെ മനോഹാരിത യില്‍ അലിഞ്ഞു ചേര്ന്നു കൊണ്ടു ഫോട്ടോ എടുക്കാന്‍ തുടങ്ങി. ക്യാമറ എന്റെ കയ്യില്‍ ഇല്ലാതിരുന്നത് കൊണ്ടു ഒരുപാടു ഫോട്ടോസിനു എനിക്ക് പോസ് ചെയ്യാന്‍ പറ്റി. ഡാമില്‍ ബോട്ടിങ്ങിനുള്ള സമയം ആയിട്ടില്ലതതിനാല്‍ അതിന് ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അവിടെ നിന്നും നോക്കിയാല്‍ കാണാവുന്ന മലമുകിളിലെക്കാന്നു ഞങ്ങള്‍ക്ക് പോകേണ്ടത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച ഞങ്ങള്‍ വാല്‍ പാറ യിലേക്ക് യാത്ര തുടര്‍ന്നു.

മങ്കി ഫാള്‍സ് വെള്ളചാട്ടമായിരുന്നു അടുത്ത ലക്ഷ്യം. അവിടെ എത്തിയ ഞാനും ഒരു സുഹൃത്തും അവിടത്തെ ചെറിയ വെള്ളച്ചാട്ടത്തില്‍ കുളിച്ചു. കൊറേ കുരങ്ങന്മാര്‍ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ആ വെള്ളച്ചാട്ടത്തിനു അങ്ങനെ പേരു വന്നത് എന്ന് ഞാന്‍ കരുതുന്നു. നല്ല തണുപ്പുള്ള ആ വെള്ളത്തില്‍ കുളിച്ചു ഫ്രെഷ് ആയ ശേഷം ഞങ്ങള്‍ വീടും യാത്ര തുടര്‍ന്നു.

40 വലമൃുശി വളവുകളുള്ള ആ യാത്രയാണ് വാല്‍ പാറയുടെ പ്രത്യേകത എന്ന് എനിക്ക് തോന്നി. പോകുന്ന വഴിയില്‍ ഇടക്കൊക്കെ ഓരോ പോലീസ് ചെക്ക് പോസ്റ്റുകള്‍ കാണാം അവിടെയൊക്കെ പൊങ്കല്‍ കൈമടക്കുകള്‍ ഞങ്ങള്‍ക്ക് കൊടുകേണ്ടി വന്നു. ആ മനോഹരമായ യാത്രികിടെ താഴേക്ക് നോക്കിയാല്‍ ആളിയാര്‍ ഡാം വളരെ വ്യക്തമായി കാണാമായിരുന്നു. ഹീമാ' െ്ശലം എന്ന ഒരു പോയിന്റില്‍ കാര്‍ നിര്‍ത്തിയ ഞങ്ങള്‍ കുറച്ചു നേരം അവിടെ നിന്നും കാഴ്ചകള്‍ കണ്ടു. എല്ലാ വലമൃുശി ഉം കഴിഞ്ഞ ശേഷം കാഴ്ചകള്‍ മാറി , പിന്നെ തേയില തോട്ടങ്ങിളില്‍ കൂടെയുള്ള യാത്രയിരുന്നു. എവിടെ നോക്കിയാലും ടീ എസ്റ്റേറ്റ് മാത്രം. പ്രകൃതിയുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടുന്ന ആ കാഴ്ചകള്‍ എനിക്കൊരു പുതുമയല്ലെങ്കിലും ആ കോട മഞ്ഞില്‍ യാത്ര ആസ്വദിക്കുന്നതില്‍ ഒരു കുറവും തോന്നിയില്ല. സമയം നട്ടുച്ച, എന്നാലും സൂര്യന്റെ ചൂടു ഞങ്ങള്‍ക്ക് അനുഭവ പെട്ടില്ല, അവിടെ ഒരിടത്തിരുന്നു പാഴ്‌സല്‍ വാങ്ങിയ ഇഡലി യും, വടയും കഴിച്ചു വിശപ്പിന്റെ വിളിക്ക് ഒരു സമാധാനം കൊടുത്തു. വാല്‍ പാറ ടൌണില്‍ എത്തിയ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ മനോഹരമുല്ലതായി തോന്നിയില്ല, അത് കൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞതു ഇങ്ങോടുള്ള വഴികളാണ് ഈ യാത്രയുടെ പ്രത്യേകത എന്ന്.


അവിടെ നിന്നും 10സാ മാറി ഉള്ള ഒരു ൗെശരശറല പൊയന്റിലേക്ക് ആയിരുന്നു അടുത്ത യാത്ര. മനോഹരമായ ഒരു തേയില തോട്ടത്തില്‍ കൂടിയുള്ള ആ യാത്രയും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെ. അവിടെ എത്തിയ ഞങ്ങള്‍ ഏകദേശം ഒരു മണികൂര്‍ അവിടെ വിശ്രമിച്ചു. ഫോട്ടോ എടുക്കുന്നിതിനുള്ള ഞങ്ങളുടെ ആക്ക്രാദത്തിനു അവിടെയും ഒരു കുറവ് കണ്ടില്ല. പോസ് മാറി മാറി ക്യാമറകള്‍ തോറും എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

ഷോളയാര്‍ ഡാം, അവിടെക്കായിരുന്നു അടുത്ത സഞ്ചാരം. ഇടക്ക് വെച്ചു ഡാമിന്റെ ഒരു ഭാഗത്തേക്ക് ഇറങ്ങി ഞങള്‍ ഡാമിന്റെ സൌദര്യം ആസ്വദിച്ചു. തിക്കച്ചും എന്നെ നിരാശപെടുത്തിയ ഒരു ഡാം ആയിരുന്നു അത്. ഒരു പക്ഷെ യാത്രയുടെ അവസാനമായത് കൊണ്ടും ക്ഷീണമായത് കൊണ്ടും എനിക്ക് തോന്നിയതാവാം. എല്ലാവരുടെയും മുഖത്ത് ക്ഷീണം കാണാമായിരുന്നു. എന്നാലും ഫോട്ടോ എടുക്കുന്നതില്‍ ഒരു കുറവും കണ്ടില്ല.

Read more topics: # Travel,# Vaalppara
Travelogue to valpara on a ponkal day

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES