Latest News

കൃഷ്ണമണി വരെ നമിക്കുന്ന ക്ലാരിറ്റി ! 108 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണിറക്കാന്‍ ഷവോമി

Malayalilife
കൃഷ്ണമണി വരെ നമിക്കുന്ന ക്ലാരിറ്റി ! 108 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണിറക്കാന്‍ ഷവോമി

ഡ്യുവല്‍ ക്വാഡ്ഡ്രപ്പിള്‍ ക്യാമറകള്‍ ഇറക്കി ഉപഭോക്താക്കളെ ഞെട്ടിച്ച  ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ  ഷവോമി വൈകാതെ തന്നെ 108 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണുമായെത്തി വിപ്ലവം സൃഷ്ടിക്കും. 64 മെഗാപിക്‌സല്‍ ക്യാമറയുമായി ഷവോമിയുടെ തന്നെ റെഡ്മി രംഗത്തെത്തുമെന്ന അറിയിപ്പിന് പിന്നാലെയാണ് കമ്പനിയുടെ പുത്തന്‍ ട്വീറ്റ്. സാംസങ്ങിന്റെ ഐസോസെല്‍ സെന്‍സറായിരിക്കും ക്യാമറയ്ക്ക് കരുത്ത് പകരുക. 12032*9024 റെസോല്യൂഷനിലുള്ള ചിത്രങ്ങള്‍ വരെ ഇത് സമ്മാനിക്കും. ഫോണിന്റെയും ക്യാമറയുടേയും മറ്റ് വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. 

സൗരോര്‍ജ്ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാവുന്ന സ്മാര്‍ട്ട്ഫോണിനെ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് തങ്ങളെന്ന് ഷവോമി ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. പിന്നില്‍ സോളര്‍ പാനല്‍ ഘടിപ്പിച്ച സ്മാര്‍ട്ട്ഫോണിനായി ഷവോമി 2018ല്‍ നല്‍കിയ അപേക്ഷ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ് അംഗികരിച്ചതായാണ് ടെക്ക് വെബ്‌സൈറ്റായ ലെറ്റ്‌സ്ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷവോമി പുറത്തിറക്കുന്ന ഏറ്റവും മികച്ഛ സ്മാര്‍ട്ട്ഫോണായിരിക്കും സോളാര്‍പാനല്‍ ഘടിപ്പിച്ച പുതിയ മോഡല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ ഘടനയെകുറിച്ചുള്ള ചില വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നില്‍ ഇരട്ട ക്യാമറകള്‍ക്കായി ഇടം ഒരുക്കിയിട്ടുണ്ട് എന്ന് ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറിന് ഇടം നല്‍കിയിട്ടില്ല എന്നതിനാല്‍ ഇന്‍സ്‌ക്രീ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. ഡിസ്‌പ്ലേയില്‍ നോച്ചില്ല എന്നു മാത്രമല്ല പോപ്പ് അപ് സെല്‍ഫി ക്യാമറക്കുള്ള ഇടവും നല്‍കിയിട്ടില്ല. 

Read more topics: # redmi,# smart phone,# xaomi
xaomi introducing new smartphone 108mp camera

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക