ഗോകുല്‍ സുരേഷ്, ലാല്‍,ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് 'ഒരു കൂട്ടം' റിലീസായി. ഡിസംബര്‍ 5 ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ജയറാം കൈലാസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി, മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണന്‍ , മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ് (അഡീഷണല്‍ ഗാനം :അരുള്‍ ദേവ്) എന്നിവര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റേതായി റിലീസ് ചെയ്ത ടീസറിനു കിട്ടിയ ഗംഭീര പ്രതികരണങ്ങള്‍ക്ക് ശേഷം അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് പ്രേക്ഷകരിലേക്കെത്തിയത്.
അമ്പലമുക്കിലെ വിശേഷങ്ങള്‍ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീമും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ കഥ,തിരക്കഥ : ഉമേഷ് കൃഷ്ണന്‍, കൊ പ്രൊഡ്യൂസര്‍ : മുരളി ചന്ദ്, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : ഭരത് ചന്ദ്, മുഖ്യ സഹസംവിധാനം : മനീഷ് ഭാര്‍ഗവന്‍, ഗാന രചന : പി.ബിനു, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യര്‍,കലാസംവിധാനം : നാഥന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : നിസാര്‍ മുഹമ്മദ്, മേക്കപ്പ് : പ്രദീപ് രംഗന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍, സ്റ്റില്‍സ്: ക്ലിന്റ് ബേബി,ഡിസൈന്‍ : സാന്‍സണ്‍ ആഡ്‌സ്.രാജ് സാഗര്‍ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.