മഹാവിജയം കൊയ്ത റെഡ്മി നോട്ട് 7 സീരിസിനു പിന്നാലെ റെഡ് മി നോട്ട് 8 സീരിസിനു ലക്ഷ്യമിട്ട് ഷവോമി. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി നോട്ട സെവനും നോട്ട് സെവന്‍ പ്രോയും മികച്ച അഭിപ്രായമായിരുന്നു നേടിയെടുത്തത്. ആഗസ്റ്റ് 29ന് റെഡ്മി നോട്ട് 8 സീരിസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴായിരിക്കും ഫോണ്‍ ഇന്ത്യന്‍ വിപണയിലെത്തുകയെന്നത് വ്യക്തമല്ല.
റെഡ്മി നോട്ട് 7 സീരിസിലുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ശേഷിയുള്ള ബാറ്ററിയായിരിക്കും നോട്ട് 8 സീരിസിലുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. 5000 എംഎഎച്ച് ബാറ്ററിയാകുവാനാണ് സാധ്യത, 4000എംഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 7 ഫോണുകളിലുള്ളത്.
കൂടുതല്‍ മികച്ച ക്യാമറയും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നാല് പിന്‍ക്യാമറകളായിരിക്കും റെഡ്മി നോട്ട് 8നും റെഡ്മി നോട്ട് 8 പ്രോയിലും ഉണ്ടാകുകയെന്നതാണ് പുറത്ത് വരുന്ന വിവരം. 64 എംപി ക്യാമറയാണ് റെഡ്മി നോട്ട് പ്രോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്.