Latest News

'ഈ കുലസ്ത്രീയെ എനിക്ക് എന്തോ..ഇഷ്ടമാണ്..'; ഒരു കഫേയുടെ പശ്ചാത്തലത്തില്‍ ക്യൂട്ട് സ്മൈലില്‍ തിളങ്ങി അനുമോളും  മസ്താനിയും; ബിഗ് ബോസ് താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 'ഈ കുലസ്ത്രീയെ എനിക്ക് എന്തോ..ഇഷ്ടമാണ്..'; ഒരു കഫേയുടെ പശ്ചാത്തലത്തില്‍ ക്യൂട്ട് സ്മൈലില്‍ തിളങ്ങി അനുമോളും  മസ്താനിയും; ബിഗ് ബോസ് താരങ്ങളുടെ ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് വിജയിയായ അനുമോളും, ഷോയിലെ സഹമത്സരാര്‍ത്ഥിയും അവതാരകയുമായ മസ്താനിയും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബിഗ് ബോസ് വീടിന് പുറത്തും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങള്‍. മസ്താനിയാണ് അനുമോളുമൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

ചിത്രങ്ങള്‍ക്ക് മസ്താനി നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെ: 'ഈ കുലസ്ത്രീയെ എനിക്ക് ഇഷ്ടമാണ്.' ഈ ചിത്രങ്ങള്‍ക്ക് താഴെ 'പ്രോഗ്രസീവ് കുലസ്ത്രീകള്‍' എന്നതടക്കമുള്ള നിരവധി കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ അനുമോള്‍ 'അനുക്കുട്ടി' എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. സ്റ്റാര്‍ മാജിക് ഷോയിലൂടെ പ്രശസ്തി നേടിയ അനുമോള്‍ ബിഗ് ബോസ് കിരീടം നേടിയതോടെ കൂടുതല്‍ പ്രശസ്തയായി. നിലവില്‍ ഉദ്ഘാടനങ്ങളുമായി താരം തിരക്കിലാണ്.

anumol and mastani meet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES