കുടുംബശ്രീ ശാരദ എന്ന സീരിയലിലെ സുസ്മിതയായി ശ്രദ്ധ നേടിയ സീരിയല്‍ നടി ഹരിതാ നായര്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. പിന്നാലെ ആശിച്ചു മോഹിച്ചു വാങ്ങിയ കാറു വിറ്റ്, സ്വന്തമായുണ്ടാക്കിയ വീടും കാര്യങ്ങളുമെല്ലാം അച്ഛനമ്മമാരെ ഏല്‍പ്പിച്ച് ഇനി വല്ലപ്പോഴും വീട്ടിലേക്ക് എത്തുന്ന അതിഥിയായിരിക്കും താനെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചാണ് സുസ്മിത ദുബായില്‍ ഭര്‍ത്താവ് സനോജ് റിയാനരികിലേക്ക് പോയത്. അവിടെ ബിസിനസ് ചെയ്യുന്ന സനോജും നാട്ടില്‍ തിരുവനന്തപുരം സ്വദേശിയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം നാട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു ഹരിത. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വിവാഹ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തതും ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച വാര്‍ത്തയായി മാറിയതും. ഇപ്പോഴിതാ, സനോജിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഏറ്റവും ആദ്യമായി പിന്‍ ചെയ്ത് സനോജ് പറഞ്ഞത് ഇങ്ങനെയാണ്:
അറിയാനുള്ള താല്‍പര്യം കൊണ്ടോ എന്റെ കാര്യത്തിലുള്ള ശ്രദ്ധ കൊണ്ടോ എന്റെ അക്കൗണ്ട് ചെയ്യുന്നവരോട്: ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. എല്ലാ കഥയ്ക്കും രണ്ട് വശങ്ങളുണ്ട്, എല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധയ്ക്കായി നിലവിളിച്ചെന്നു വരില്ല. ചിലര്‍ മിണ്ടാതിരിക്കുന്നത് അവര്‍ കുറ്റക്കാരായതുകൊണ്ടല്ല, മറിച്ച് സമാധാനം ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കൊണ്ടാണ്. ഇതുകൊണ്ടൊന്നും ജീവിതം അവസാനിക്കുന്നില്ല. എല്ലാം കാലം വെളിപ്പെടുത്തും. എനിക്കും അങ്ങനെ തന്നെയാണ്. സ്നേഹത്തോടെ സനോജ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 2024 സെപ്റ്റംബറിലായിരുന്നു ഹരിതയും സനോജും വിവാഹിതയായത്. പ്രണയ വിവാഹമെന്ന് തോന്നിയിരുന്നുവെങ്കിലും അങ്ങനെയായിരുന്നില്ല. മാട്രിമോണി വഴി വന്ന ആലോചനയും വീട്ടുകാര്‍ ചേര്‍ന്ന് കണ്ടിഷ്ടപ്പെട്ട് നടത്തിയ വിവാഹവുമായിരുന്നു. വിവാഹാഘോഷങ്ങള്‍ക്കു പിന്നാലെ ഭര്‍ത്താവിനൊപ്പം ഹരിത വിദേശത്തേക്കും പോയിരുന്നു. ഇനി മുതല്‍ വല്ലപ്പോഴും അവധിയ്ക്കോ വിശേഷ ദിവസങ്ങള്‍ക്കോ വേണ്ടി മാത്രം നാട്ടിലേക്കെത്തുന്ന ആളായി താന്‍ മാറുകയാണെന്ന് പറഞ്ഞാണ് വിദേശത്തേക്ക് പോകുന്ന വീഡിയോ വേദനയോടെ നടി പങ്കുവച്ചത്. മാത്രമല്ല, അഞ്ചു വര്‍ഷമായി തനിക്കൊപ്പം ഉണ്ടായിരുന്ന കാര്‍ മറ്റാരും ഓടിക്കാന്‍ ഇല്ലാത്തതിനാല്‍ വില്‍ക്കുന്നതിന്റെ വേദനയും നടി പങ്കുവച്ചിരുന്നു.
മാസങ്ങള്‍ക്കിപ്പുറം നടി നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് സീരിയല്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. മാത്രമല്ല, വിവാഹത്തിന്റേതായും മറ്റ് ആഘോഷങ്ങളുടേതായുമെല്ലാം സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം ഡിലീറ്റും ചെയ്തു. തിരുവനന്തപുരത്ത് നാലു വര്‍ഷം മുമ്പാണ് നടി പണികഴിപ്പിച്ച വീടും മറ്റു വസ്തുക്കളും എല്ലാം അമ്മയെ ഏല്‍പ്പിച്ചാണ് ഹരിത വിദേശത്തേക്ക് ജീവിതം പറിച്ചു നട്ടത്. ജനിച്ച കാലം മുതല്‍ക്കെ വാടക വീടുകളിലായിരുന്നു താമസിച്ചിരുന്നത്. 25 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ഒടുവിലാണ് നടി വീട് സ്വന്തമാക്കിയ വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു.
വിവാഹം കഴിഞ്ഞ് ഇനി ഭര്‍ത്താവും കുട്ടികളും എല്ലാമായി വിദേശത്ത് അങ്ങനെയൊരു ജീവിതം ജീവിക്കാനും വല്ലപ്പോഴുമൊക്കെ നാട്ടിലേക്ക് തിരിച്ചെത്തുന്നതും ഒക്കെ സ്വപ്നം കണ്ടുള്ള ജീവിതമായിരുന്നു ഹരിത ആഗ്രഹിച്ചതും. എന്നാല്‍ പ്രതീക്ഷിച്ച, ആഗ്രഹിച്ച അങ്ങനെയൊരു ജീവിതമായിരുന്നില്ല ഹരിതയ്ക്ക് ലഭിച്ചത്. അതില്‍ ഹൃദയം തകര്‍ന്നായിരുന്നു ഹരിത നാട്ടിലേക്ക് തിരിച്ചെത്തിയതും കരിയര്‍ പുനരാരംഭിച്ചതും. മോഡലിങ് രംഗത്തുനിന്നും മിനിസിക്രീനിലേക്ക് എത്തിയ ഹരിതയെ മാട്രിമോണിയല്‍ വഴി പരിചയപ്പെട്ടാണ് സനോജ് റിയാനുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. ഏഴ് മാസത്തെ പരിചയത്തിനൊടുവിലായിരുന്നു വിവാഹനിശ്ചയം നടത്തിയത്. തന്റെ വരനെ വിവാഹനിശ്ചയം വരേയും ഹരിത പരസ്യപ്പെടുത്തിയിരുന്നില്ല. വരന്റെ സ്വകാര്യത കണക്കിലെടുത്തായിരുന്നു അങ്ങനെ ചെയ്തത് എന്നാണ് ഹരിത പറഞ്ഞത്. തുടര്‍ന്ന് വിവാഹവും അത്യാഘോഷമായിട്ടായിരുന്നു നടത്തിയത്.