വിവോയുടെ പുതിയ മിഡ് റേയ്ഞ്ച് സ്മാര്‍ട്ഫോണായ വിവോ വൈ9 എസ് പുറത്തിറക്കി. നേരത്തെ റഷ്യയില്‍ അവതരിപ്പിച്ച വിവോ വി 17 സ്മാര്‍ട്ഫോണ്‍ പുനര്‍രൂപകല്‍പന ചെയ്ത് റീബ്രാന്റ് ചെയ്തിറക്കിയതാണ് ഈ സ്മാര്‍ട്ഫോണ്‍.32 എംപി സെല്‍ഫി ക്യാമറ, സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ എന്നിവയാണ് വിവോ വൈ9 എസിന്റെ മുഖ്യ സവിശേഷതകള്‍.
ഡിസംബര്‍ ഒമ്പതിന് ഒരു ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിവോ വി 17 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു പഞ്ച് ഹോള്‍ ഡിസ്പ്ലേയുള്ള ഫോണ്‍ ആയിരിക്കുമെന്ന് വിവോ പുറത്തുവിട്ട ടീസര്‍ വ്യക്തമാക്കുന്നുണ്ട്. വിവോ വൈ9 എസിന്റെ എട്ട് ജിബി റാം പതിപ്പിന് വില 20358 രൂപയാണ്. ഗ്ലേസ്ഡ് ബ്ലാക്ക്, നെബുല ബ്ലൂ, സിംഫണി ഓഫ് ലൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ഡിസംബര്‍ ആറ് മുതല്‍ ഫോണ്‍ വില്‍പനയ്ക്കെത്തും.